ബെംഗളൂരു : കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ (പോക്സോ) സ്വീകരിക്കേണ്ട നടപടിക്രമങ്ങളുമായി സംസ്ഥാന സർക്കാർ.
കർണാടക സ്റ്റേറ്റ് കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്(കെഎസ്സിപിസിആർ) നിയമത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനം ആകുകയാണ് കർണാടക.
പീഡനത്തിന് ഇരയാകുന്ന കുട്ടികളെ ബാധിക്കാത്ത വിധത്തിൽ അതിവേഗം വിചാരണയും വിധിയും നടപ്പാക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തിട്ടുള്ള 5142 പോക്സോ കേസുകളിൽ 1135 എണ്ണവും ബെംഗളൂരുവിൽ നിന്നാണ്. അതേസമയം കോടതികളിൽ ഒഴിഞ്ഞു കിടക്കുന്ന 40 തസ്തികകൾ നികത്തിയിട്ടില്ലെന്നു പോക്സോ മാർഗനിർദേശങ്ങൾ അടങ്ങിയ പുസ്തകം പ്രകാശനം ചെയ്യവെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.എസ്.ഓക പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.