മംഗളൂരു : മലയാളികളായ യുവാവും യുവതിയും വിഷം കഴിച്ചു ആത്മഹത്യ ചെയ്തു.മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് സമീപത്തു ഉള്ള ലോഡ്ജില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് ഇവരുടെ മൃതുദേഹം കണ്ടെത്തിയത്. നഗരത്തിലെ സ്വകാര്യ കോളേജില്‍ ഫിസിയോ തെറാപ്പി ക്ക് പഠിക്കുന്ന ഗ്രീഷ്മ (21) മൂഡബിദ്രി സ്വകാര്യ കോളേജില്‍ എം.എസ്.സി ക്ക് പഠിക്കുന്ന വിഷ്ണു (21) എന്നിവരാണ് മരിച്ചത്. രണ്ടുപേരും വെള്ളിയാഴ്ചയാണ് മുറി എടുത്തത് ശനിയാഴ്ച വൈകുന്നേരത്തോടെ അവര്‍ വിഷം കഴിച്ചു.ഞായറാഴ്ച ഉച്ചയോടെ ഹോട്ടല്‍ ജീവനക്കാര്‍ രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചു.വിഷ്ണു ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരിച്ചു ഗ്രീഷ്മ…
Read MoreDay: 13 October 2019
’ട്രോൾ മഗ’ ഫേസ്ബുക്ക് പേജ് അഡ്മിന് മുൻകൂർ ജാമ്യം ലഭിച്ചിട്ടും അറസ്റ്റുചെയ്ത സംഭവത്തിൽ കർണാടക സർക്കാരിന് ഒരു ലക്ഷംരൂപ പിഴയിട്ട് ഹൈക്കോടതി
ബെംഗളൂരു: ’ട്രോൾ മഗ’ ഫേസ്ബുക്ക് പേജ് അഡ്മിന് മുൻകൂർ ജാമ്യം ലഭിച്ചിട്ടും അറസ്റ്റുചെയ്ത സംഭവത്തിൽ കർണാടക സർക്കാരിന് ഒരു ലക്ഷംരൂപ പിഴയിട്ട് ഹൈക്കോടതി. മുൻപ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പേരിൽ ഫേസ്ബുക്കിൽ പരാമർശം നടത്തിയ യുവാവിനെയാണ് അനധികൃതമായി അറസ്റ്റ് ചെയ്തത്. യുവാവിനെതിരേ രണ്ടാമതും കേസെടുത്ത പോലീസ് ഉദ്യോഗസ്ഥനും മജിസ്‌ട്രേറ്റിനുമെതിരേ അന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ’ട്രോൾ മഗ’ ഫേസ്ബുക്ക് പേജ് അഡ്മിൻ എസ്. ജയകാന്തിനെയാണ് അപകീർത്തിക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ചിട്ടും ശ്രീരാംപുര പോലീസ് അറസ്റ്റുചെയ്തത്. ഇതിനെതിരേ ജയകാന്തിന്റെ അഭിഭാഷകൻ നൽകിയ ഹർജിയിലാണ് കോടതിയുത്തരവ്. പോലീസ് നടപടി അനധികൃതമാണെന്നും ഒരു…
Read Moreവന്യമൃഗങ്ങൾ ജനവാസമേഖലകളിലിറങ്ങുന്നത് തടയാൻ ബന്ദിപ്പൂരിൽ സംരക്ഷിതമേഖല വിപുലപ്പെടുത്താൻ നീക്കം
ബെംഗളൂരു: വന്യമൃഗങ്ങൾ ജനവാസമേഖലകളിലിറങ്ങുന്നത് തടയാൻ ബന്ദിപ്പൂരിൽ സംരക്ഷിതമേഖല വിപുലപ്പെടുത്താൻ നീക്കം. കാട് തികയാത്ത അവസ്ഥയുള്ളതിനാലാണ് കടുവകൾ ജനവാസമേഖലകളിലിറങ്ങുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബന്ദിപ്പൂരിൽമാത്രം 140 കടുവകളുണ്ട്. ഓരോ കടുവയ്ക്കും 100 ചതുരശ്ര കിലോമീറ്റർ വേണമെന്നാണ് കണക്ക്. എന്നാൽ, നിലവിൽ ഒരു കടുവയ്ക്ക് എട്ടു മുതൽ 10 വരെ ചതുരശ്ര കിലോമീറ്ററേ ഉള്ളൂ. സംരക്ഷിതമേഖല വിപുലപ്പെടുത്താനാവശ്യമായ ഫണ്ടിന് ശ്രമം നടത്തിവരികയാണെന്ന് വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ സഞ്ജയ് മോഹൻ പറഞ്ഞു. അടുത്തിടെ ബന്ദിപ്പൂരിനുസമീപം ഗോപാലസ്വാമി ബേട്ടയിൽ രണ്ടുപേരെ കടുവ കടിച്ചുകൊന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് ഈ നിർദേശം വനംവകുപ്പ്…
Read Moreപരമേശ്വരയുടെ പേഴ്‌സണൺ അസിസ്റ്റന്റ് രമേശിന്റെ മരണം; ആദായ നികുതി വകുപ്പിനെതിരേ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി
ബെംഗളൂരു: മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ പേഴ്‌സണൺ അസിസ്റ്റന്റ് രമേശിന്റെ ആത്മഹത്യയെത്തുടർന്ന് ആദായ നികുതി വകുപ്പിനെതിരേ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. രമേശിന്റെ കാറിൽനിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ ആദായ നികുതി വകുപ്പിനെയാണ് കുറ്റപ്പെടുത്തുന്നത്. ഇതോടെ കുടുംബാംഗങ്ങളും പ്രതിഷേധിച്ചു. രമേശ് ആത്മഹത്യ ചെയ്ത ജ്ഞാനഭാരതി കാമ്പസിൽ നൂറുക്കണക്കിന് പേരാണ് തടിച്ചുകൂടിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആദായനികുതി വകുപ്പിനെ കുറ്റപ്പെടുത്തി. റെയ്ഡുമായി ബന്ധപ്പെട്ട് രമേശിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആദായനികുതിവകുപ്പ് വിശദീകരണക്കുറിപ്പ് ഇറക്കിയെങ്കിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങി. കഴിഞ്ഞ രണ്ടുദിവസം ആദായനികുതിവകുപ്പ് പരമേശ്വരയുടെ വീട്ടിലും ഉടമസ്ഥതയിലുള്ള സിദ്ധാർഥ അക്കാദമി ഓഫ്…
Read Moreനഗരത്തിലെ സാധാരണക്കാര്‍ കാത്തിരുന്ന പ്രത്യേക ബസ് പാത യഥാര്‍ത്ഥ്യമാകുന്നു! 20 മുതല്‍ പരീക്ഷണ ഓട്ടം ഔട്ടര്‍ റിംഗ് റോഡില്‍.
ബെംഗളൂരു: തിരക്കേറിയ പാതകളിൽ ബി.എം.ടി.സി. ബസുകൾക്ക് മാത്രമായി പ്രത്യേക പാതകൾ നിർമിക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ 20 മുതൽ നടപ്പാക്കും. ഔട്ടർ റിങ് റോഡിലാണ് 3.5 മീറ്റർ വീതിയിൽ പ്രത്യേകപാത വേർതിരിച്ച് സർവീസ് നടത്തുന്നത്. നവംബർ ഒന്നുമുതൽ ഇതേ പാതയിലൂടെ കൂടുതൽ ബസുകൾ ഓടിത്തുടങ്ങും. പരീക്ഷണ ഓട്ടത്തിലൂടെ പദ്ധതിയുടെ ഗുണദോഷങ്ങൾ മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങൾ വരുത്തിയതിനുശേഷമായിക്കും കൂടുതൽ സർവീസുകൾ തുടങ്ങുന്നത്. 20 കിലോമീറ്ററിലാണ് പാതയൊരുക്കുക. മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെടുന്നതോടെ യാത്രക്കാർ ബി.എം.ടി.സി. ബസുകളെ ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ബസുകൾക്ക് പ്രത്യേക പാതകൾ നിർമിക്കാൻ അധികൃതർ തീരുമാനിച്ചത്. നിലവിൽ പരമാവധി…
Read More