ബെംഗളൂരു:ബന്ദിപ്പൂർ പാത പകൽ അടച്ചിടാൻ ഉദ്ദേശമില്ലെന്ന് കർണാടക സർക്കാർ. മറിച്ചുള്ള പ്രചാരണം തെറ്റെന്നും കർണാടക വനം വകുപ്പ് അറിയിച്ചു. കർണാടക വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേയർ ഇറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വിശദമാക്കുന്നത്. ആദ്യമായാണ് ഇക്കാര്യത്തിൽ കർണാടക സർക്കാർ ഔദ്യോഗിക വിശദീകരണം നൽകുന്നത്. രാവിലെ 6 മണി മുതൽ 9 മണി വരെ പാതയിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന തരത്തിൽ ചില പ്രചാരണങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ ഇതെല്ലാം തെറ്റായ ആരോപണങ്ങൾ മാത്രമാണ്. ഇത്തരമൊരു ആലോചന സർക്കാരിന്റെ മുന്നിൽ എത്തിയിട്ടില്ല. ബന്ദിപൂർ പാതയിലൂടെ പകൽയാത്ര അനുവദിക്കണം എന്നാവശ്യപ്പെട്ട്…
Read MoreDay: 5 October 2019
ആമസോണും ഫ്ലിപ്കാർട്ടും ആറ് ദിവസം കൊണ്ട് വിറ്റത് 26,000 കോടിയുടെ ഉത്പന്നങ്ങൾ!!
ബെംഗളൂരു: ആമസോണും ഫ്ലിപ്കാർട്ടും ആറ് ദിവസം കൊണ്ട് വിറ്റത് 26,000 കോടിയുടെ ഉത്പന്നങ്ങൾ. എക്കാലത്തെയും ഉയർന്ന വില്പനയാണ് ഇത്തവണ കമ്പനികൾ നേടിയത്. രണ്ടുകമ്പനികളുംകൂടി ശരാശരി 370 കോടി ഡോളറിന്റെ(26,000 കോടി രൂപ)വിറ്റുവരവാണ് ആറുദിവസംകൊണ്ട് നേടിയത്. കഴിഞ്ഞവർഷത്തെ ഉത്സവ വില്പനയേക്കാൾ 33 ശതമാനം അധികമാണിത്. രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനികളായ ആമസോണിന്റെയും ഫ്ളിപ്കാർട്ടിന്റെയും വില്പന മാമാങ്കം അവസാനിച്ചപ്പോൾ ചെറു പട്ടണങ്ങളിൽനിന്നുപോലും മികച്ച പ്രതികരണം ലഭിച്ചതായാണ് റിപ്പോർട്ട്. രാജ്യത്തുള്ള 99.4 ശതമാനം പിൻകോഡുകളിൽനിന്നും ഓർഡറുകൾ ലഭിച്ചതായി ആമസോണും പറയുന്നു. ഇതിൽ 88 ശതമാനം ഉപഭോക്താക്കളും ചെറുപട്ടണങ്ങളിൽനിന്നാണ്.…
Read Moreഭാര്യാപിതാവിനെ കുരുക്കാന്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: ഭാര്യയുടെ അച്ഛന്റെ പേരില്‍ കര്‍ണാടക ഹൈക്കോടതി ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിക്കത്തയച്ച മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശിയായ രാജേന്ദ്ര സിംഗ് ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 17നാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ബോംബ് ഭീഷണി കത്ത് ലഭിക്കുന്നത്. ഡല്‍ഹി സ്വദേശി ഹര്‍ദര്‍ശന്‍ സിംഗ് നഗ്പാലിന്റെ പേരിലായിരുന്നു കത്ത് വന്നത്. താന്‍ ഖലിസ്ഥാന്‍ തീവ്രവാദിയാണെന്നും കര്‍ണാടക ഹൈക്കോടതി ബോംബിട്ട് തകര്‍ക്കുമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് മരുമകനാണ് കത്തിന്റെ പിന്നിലെന്ന് തെളിഞ്ഞത്. ഹര്‍ദര്‍ശന്‍ സിംഗിനെ ചോദ്യം ചെയ്തപ്പോള്‍ താന്‍ ഇങ്ങനെയൊരു കത്തയച്ചിട്ടില്ലെന്നും…
Read Moreമഴക്കെടുതി ദുരിതാശ്വാസ സഹായം വൈകുന്നതിൽ നരേന്ദ്രമോദിയെ വിമർശിച്ച ബി.ജെ.പി. എം.എൽ.എ.ക്ക് നോട്ടീസ്!!
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച ബി.ജെ.പി. എം.എൽ.എ. ബസനഗൗഡ പാട്ടിൽ യട്നലിന് പാർട്ടി അച്ചടക്ക കമ്മിറ്റിയുടെ കാരണം കാണിക്കൽ നോട്ടീസ്. പാർട്ടിക്കെതിരേ പ്രസ്താവന നടത്തിയതിനാണ് നോട്ടീസ്. മഴക്കെടുതി ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ ബി.ജെ.പി. കഠിനശ്രമം നടത്തുമ്പോഴാണ് ബസനഗൗഡ പാട്ടീൽ പാർട്ടിയെ കുറ്റപ്പെടുത്തിയതെന്ന് അച്ചടക്ക കമ്മിറ്റി സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. മഴക്കെടുതി ബാധിച്ച ബിഹാറിന് സഹായം വാഗ്ദാനംചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിനെതിരേയാണ് ബസനഗൗഡ പാട്ടിൽ പ്രതികരിച്ചത്. ‘ബിഹാറിനോടുള്ള മമത കർണാടകത്തിനോടില്ല. സംസ്ഥാനത്ത് മഴദുരിതം ബാധിച്ചപ്പോൾ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തില്ല. ബി.ജെ.പി.യ്ക്ക് വോട്ടുചെയ്ത ജനങ്ങൾക്ക് എന്തുകിട്ടി. പ്രശ്നം…
Read More