ഭാര്യാപിതാവിനെ കുരുക്കാന്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഭാര്യയുടെ അച്ഛന്റെ പേരില്‍ കര്‍ണാടക ഹൈക്കോടതി ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിക്കത്തയച്ച മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശിയായ രാജേന്ദ്ര സിംഗ് ആണ് അറസ്റ്റിലായത്.

സെപ്റ്റംബര്‍ 17നാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ബോംബ് ഭീഷണി കത്ത് ലഭിക്കുന്നത്. ഡല്‍ഹി സ്വദേശി ഹര്‍ദര്‍ശന്‍ സിംഗ് നഗ്പാലിന്റെ പേരിലായിരുന്നു കത്ത് വന്നത്. താന്‍ ഖലിസ്ഥാന്‍ തീവ്രവാദിയാണെന്നും കര്‍ണാടക ഹൈക്കോടതി ബോംബിട്ട് തകര്‍ക്കുമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.

  വൈകുന്നേരങ്ങളിലെ തണുത്ത കാറ്റും കറുത്ത ആകാശവും കനത്ത മഴയും; പെട്ടെന്ന് മാറിയ ബെംഗളൂരു കാലാവസ്ഥയ്ക്ക് പിന്നിൽ!

കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് മരുമകനാണ് കത്തിന്റെ പിന്നിലെന്ന് തെളിഞ്ഞത്. ഹര്‍ദര്‍ശന്‍ സിംഗിനെ ചോദ്യം ചെയ്തപ്പോള്‍ താന്‍ ഇങ്ങനെയൊരു കത്തയച്ചിട്ടില്ലെന്നും മരുമകനെ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ദര്‍ശന്റെ മകളെ കഴിഞ്ഞ മാസമാണ് രാജേന്ദ്ര സിംഗ് വിവാഹം ചെയ്തത്. എന്നാല്‍, പ്രശ്‌നങ്ങളെ തുടര്‍ന്ന് മകള്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഇരുവരും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് മരുമകന്‍ ഭാര്യാപിതാവിന്റെ പേരില്‍ ഭീഷണിക്കത്തയച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷ്യം ബക്കിങ്ഹാം കൊട്ടാരം; 20 രാജ്യങ്ങൾ താണ്ടാൻ മൈസൂരുവിൽനിന്ന് ഒരു ബൈക്ക് യാത്രികൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം
[masterslider id="10"]

Related posts