ബെംഗളൂരു : പൂജ തിരക്കിനിടെ അവസാനനിമിഷം കേരള ആർ ടി സി ബസ്സുകൾ റദ്ദാക്കിയതോടെ യാത്രക്കാർ പെരുവഴിയിലായി.
ഇന്നലെ വൈകിട്ട് ആറിനു തിരുവനന്തപുരം 8 നു ളള എറണാകുളം വോൾവോ സർവീസുകളാണ് റദ്ദാക്കിയത്. അറ്റകുറ്റപ്പണികൾക്കായി ബസ് മാറ്റിയതാണ് ബസ് സർവീസ് മുടങ്ങാൻ ഇടയായത് എന്നാണ് കെഎസ്ആർടിസിയുടെ ഭാഷ്യം.
7:30ന് പത്തനംതിട്ട സർവീസ് മാസങ്ങളായി ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് സർവീസ് നടത്തുന്നത്.
http://bangalorevartha.in/archives/24998
2 ബസ് ഉപയോഗിച്ച് നടത്തിയിരുന്നു സർവീസിൽ ഒരു ബസ് സേലത്തിനടുത്ത് അപകടത്തിൽ പെട്ടതോടെ ആണ് ഒന്നിടവിട്ട ദിവസങ്ങളിൽ ആയി ചുരുക്കിയത്.
വാടക അടിസ്ഥാനത്തിലാണ് പത്തനംതിട്ട സ്കാനിയ സർവീസ് നടത്തുന്നത് അറ്റകുറ്റപ്പണി സ്വകാര്യ കമ്പനിയുടെ ചുമതലയിലാണ് എങ്കിലും അപകടത്തിൽപെട്ട ബസിന് പകരം പുതിയവ ഏർപ്പെടുത്തതാണ് സർവീസ് തടസ്സപ്പെടുന്നത് കാരണമായത്.
തൃശ്ശൂരിലേക്ക് സേലം വഴി ഉണ്ടായിരുന്ന ഡീലക്സ് ബസ് പെർമിറ്റ് ഉപയോഗിച്ചാണ് പത്തനംതിട്ട സർവീസ് ആരംഭിച്ചത്.
http://bangalorevartha.in/archives/4246
പൂജ അവധിക്ക് കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന ഇന്നും നാളെയും പകൽ സർവീസുകളിൽ പോലും സീറ്റുകൾ ബാക്കിയില്ല.
കേരള ആർടിസി 18 സ്പെഷ്യൽ ബസ് സർവീസ് ആണ് നടത്തുനത് .
കർണാടക 40 സ്പെഷ്യൽ ബസ്സുകളാണ് ഇന്നും നാളെയുമായി കേരളത്തിലേക്ക് ക്രമീകരിച്ചിരിക്കുന്നത്.
http://bangalorevartha.in/archives/29610
തിരക്കുള്ള ദിവസങ്ങളിൽ അവസാനനിമിഷം ബസ് സർവീസ് റദ്ദാക്കുകയും പകരം സർവീസുകൾ ഏർപ്പെടുത്താതെ ഇരിക്കുകയും ചെയ്യുന്നത് യാത്രക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.
അതേസമയം അവസാന നിമിഷം ടിക്കറ്റ് റദ്ദാക്കിയതോടെ സ്വകാര്യ ബസുകളിൽ പോലും ടിക്കറ്റ് ലഭിക്കുന്നില്ല , ലഭിക്കുകയാണെങ്കിൽ തന്നെ അത് കൊള്ള നിരക്കിൽ ആയിരിക്കുകയും ചെയ്യും.
http://bangalorevartha.in/archives/30164
എന്തു സാങ്കേതിക കാരണം കൊണ്ടായാലും ബസുകൾ അവസാനനിമിഷം റദ്ദാക്കിയാൽ പകരം സംവിധാനം ഏർപ്പെടുത്താനുള്ള ഉത്തരവാദിത്വം കെഎസ്ആർടിസി ഏറ്റെടുക്കണമെന്നാണ് യാത്രക്കാർക്ക് പറയാനുള്ളത്.
http://bangalorevartha.in/archives/36841
യാത്രക്കാരെ അവസാനനിമിഷം പെരുവഴിയിലേക്ക് തള്ളിവിടുന്ന കെഎസ്ആർടിസിയുടെ നടപടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അടക്കം പ്രതിഷേധങ്ങൾ അലയടിക്കുകയാണ്.
http://bangalorevartha.in/archives/35251
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.