വിദേശ വിദ്യാർത്ഥികൾക്ക് ഏറ്റവും ഇഷ്ടുള്ള നാട് “നമ്മ കർണാടക”

ബെംഗളൂരു : ഉന്നതവിദ്യാഭ്യാസത്തിന് വിദേശ വിദ്യാർത്ഥികൾ ഇന്ത്യയിൽ മുന്തിയ പരിഗണന നൽകുന്നത് കർണാടകയ്ക്ക്. മാനവശേഷി മന്ത്രാലയം നടത്തിയ സർവ്വേ അനുസരിച്ച് 2018- 19 വർഷം ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസത്തിനായി 47427 വിദ്യാർഥികളാണ് രജിസ്റ്റർചെയ്തത് ഇതിൽ 100123 വിദ്യാർഥികളുമായി കർണാടകയാണ് ഒന്നാം സ്ഥാനത്ത്. 164 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇന്ത്യയിൽ പഠിക്കുന്നുണ്ട് നൈജീരിയ, സുഡാൻ, ഭൂട്ടാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവുമധികം വിദ്യാർത്ഥികൾ എത്തുന്നത്.

Read More

മൊബൈൽ ഫോൺ വിലക്കി;പിതാവിനെ കഴുത്തറുത്ത് കൊന്ന് പ്രായപൂർത്തിയാകാത്ത മകൻ;സംസ്ഥാനത്ത് സമാന സംഭവം റിപ്പോർട്ട് ചെയ്യുന്നത് രണ്ടാം തവണ.

ബെംഗളൂരു : മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ നിന്നും വിലക്കിയ അച്ഛനെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ചിത്രദുർഗ ഹൊലാൽക്കരെ ആർ ഡി കാവലിൽ ഇന്നലെ പുലർച്ചെയാണു ദാരുണ സംഭവം നടന്നത്. ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ ജയപ്പയെ (48) ആണ് പ്രായപൂർത്തിയാകാത്ത മകൻ കൊലപ്പെടുത്തിയത്. ഫോൺ കയ്യിൽ നിന്ന് തട്ടിപ്പറിച്ചതാണ് പ്രകോപനത്തിന് കാരണം എന്ന് പോലീസ് പറഞ്ഞു. ജയപ്പയുടെ ഭാര്യ സംഭവസമയത്ത് ബന്ധു വീട്ടിൽ ആയിരുന്നു. സമാന സംഭവം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത് ഇത് രണ്ടാമത്തെ തവണയാണ്.

Read More

സ്വാമി നിത്യാനന്ദക്ക് എതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി മുൻ ശിഷ്യയായ കനേഡിയൻ സ്വദേശിനി;ചുരുളഴിയുന്നത് ബിഡദി ആശ്രമത്തിൽ അരങ്ങേറുന്ന കൊടും ക്രൂരതയുടെ കഥകൾ.

ബെംഗളൂരു : സ്വാമി നിത്യാനന്ദയും സഹായിയും മുന്‍ നടിയുമായ രഞ്ജിതയും വീണ്ടും വിവാദത്തില്‍. ഇവര്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന്റെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് നിത്യാനന്ദയുടെ മുന്‍ ശിഷ്യ കൂടിയായ കനേഡിയന്‍ സ്വദേശി സാറാ സ്‌റ്റെഫാനി ലാന്‍ഡറിയാണ്. നിത്യാനന്ദ ആശ്രമത്തില്‍ കൊച്ചു കൂട്ടികള്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്നും ഇതിന് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത് മുന്‍പ് നിത്യാനന്ദയ്‌ക്കൊപ്പം വിവാദങ്ങളില്‍ നിറഞ്ഞ നടി രഞ്ജിതയാണെന്നും സാറ ആരോപിക്കുന്നു. ഇവരുടെ യൂട്യൂബ് ചാനലിലൂടെയാണ് ആരോപണം ഉന്നയിച്ച് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഏഴ് വര്‍ഷത്തോളം നിത്യാനന്ദയുടെ ആശ്രമത്തിലെ അന്തേവാസിയായിരുന്നു സാറാ സ്‌റ്റെഫാനി. ശ്രീ നിത്യാനന്ദ സ്വരൂപ…

Read More

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അടിയും തുടങ്ങി ! തന്റെ സർക്കാർ വീഴാൻ കാരണം സിദ്ധരാമയ്യയെന്ന് കുമാരസ്വാമി;തത്തയെന്ന് കരുതി കഴുകനുമായാണ് കൈകോർത്തതെന്ന് തിരിച്ചടിച്ച് സിദ്ധരാമയ്യ.

ബെംഗളൂരു : ഉപതെരഞ്ഞെടുപ്പിൽ സഖ്യം നിലനിർത്തുന്നില്ലെന്ന് ഉറപ്പായതോടെ പരസ്പരം ഏറ്റുമുട്ടി ജെഡിഎസ് കോൺഗ്രസ് നേതാക്കൾ. ജെഡിഎസ് പ്രതിനിധിയെ മുഖ്യമന്ത്രി ആക്കിയത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ് എന്ന് സിദ്ധരാമയ്യ ഈ തീരുമാനം അംഗീകരിക്കാനായില്ല ഇതാണ് സർക്കാർ വീഴാൻ കാരണം എന്ന് കുമാരസ്വാമി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഒരു നിമിഷം പോലും സർക്കാർ തുടരാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് എംഎൽഎമാരോട് സിദ്ധരാമയ്യ പറഞ്ഞിരുന്നതായും കുമാരസ്വാമി ചന്ന പട്ടണയിൽ നടന്ന ഒരു പൊതുയോഗത്തിൽ ആരോപിച്ചിരുന്നു. തത്തയാണെന്ന് കരുതി കഴുകനുമായാണ് കൈകോർത്തതെന്ന് ജെഡിഎസു മായുള്ള സഖ്യത്തെ പരോക്ഷമായി സൂചിപ്പിച്ച് സിദ്ധരാമയ്യ…

Read More

കുഴഞ്ഞ് വീണ് ചികിൽസയിലായിരുന്ന മലയാളി നഴ്സ് മരിച്ചു.

ബെംഗളൂരു : താമസ സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടർന്ന് ചികിൽസയിലായിരുന്ന മലയാളി യുവതി നീതു ജോബ് (28) മരിച്ചു. നഗരത്തിലെ റെയിൻബോ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. ചങ്ങനാശേരി സ്വദേശിയാണ്. കുഴഞ്ഞു വീണതിനെ തുടർന്ന് സക്ര ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് ഉച്ചക്ക് വാഴപ്പള്ളി തുരുത്തി മർത്ത് മറിയം ഫെറോന പളളി സെമിത്തേരിയിൽ നടന്നു. നഗരത്തിൽ ആനിമേഷൻ സ്ഥാപനത്തിൽ ജീവനക്കാരനും കരുവഞ്ചാൽ മീൻപറ്റിയിലെ പുറവിടക്കുന്നേൽ ജോബിൻ ജേക്കബിന്റെ ഭാര്യയാണ് നീതു.

Read More

“സഞ്ചാരി”യുടെ ഓണാഘോഷ പരിപാടികൾ വിപുലമായ രീതിയിൽ നടന്നു.

ബെംഗളൂരു : സഞ്ചാരി ബെംഗളൂരു യൂണിറ്റിന്റെ ഓണോത്സവ പരിപാടികൾ കഴിഞ്ഞ ഞായറാഴ്ച(22/09/2019) വിജ്ഞാൻ നഗറിലെ വിവി ഗ്രാൻഡിൽ അതി വിപുലമായ രീതിയിൽ നടന്നു. രാവിലെ ഏഴു മണിക്ക് പൂക്കളത്തോടെ പരിപാടികൾ ആരംഭിച്ചു, 10 മണിയോടെ അംഗങ്ങൾ നിലവിളക്കു കൊളുത്തി പരിപാടി ഉൽഘാടനം ചെയ്തു, തുടർന്ന് അംഗങ്ങളുടെ കൈകൊട്ടിക്കളി അരങ്ങേറി. തുടർന്ന് മുതിർന്നവർക്കും കുട്ടികൾക്കുമായി നിരവധി നാടൻ കളികളും ഫൺ ഗെയിമുകളും നടന്നു. ഉച്ചയോടെ വിളമ്പിയ പാൽപായസത്തിന്റെ അകമ്പടിയോടെയുള്ള ഓണസദ്യ വയറും മനസ്സും നിറച്ചു. യാത്രകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഗ്രൂപ്പ്‌ ആണ് സഞ്ചാരി. ആറര ലക്ഷം അംഗങ്ങൾ…

Read More

ബന്ദിപ്പൂർ വനപാതയിൽ പൂർണ്ണഗതാഗത നിയന്ത്രണത്തിന് നീക്കം നടക്കുന്നതായി ആരോപിച്ച് വയനാട്ടിൽ ഒക്ടോബര്‍ അഞ്ചിന് ഹര്‍ത്താല്‍

വയനാട്: യാത്രാനിരോധനം നീക്കണമെന്നാവശ്യപ്പെട്ട് കേരളം സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെ പാതയിൽ പൂർണ്ണമായി ഗതാഗതം നിരോധിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി അഭിപ്രായം തേടിയിരുന്നു. ഇതാണ് വീണ്ടും സമരം സജീവമാകാനിടയാക്കിയത്. കേരളത്തേയും കർണാടകത്തേയും ബന്ധിപ്പിക്കുന്ന ബന്ദിപ്പൂർ വനപാതയിൽ പൂർണ്ണഗതാഗത നിയന്ത്രണത്തിന് നീക്കം നടക്കുന്നതായി ആരോപിച്ച് വയനാട്ടിൽ അടുത്ത മാസം അഞ്ചിന് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. 24 മണിക്കൂർ ഹർത്താലിനാണ് ആഹ്വാനം. യാത്രാനിരോധനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ഹൈക്കോടതിയുടെ കർശന ഇടപെടലിനെ തുടർന്ന് സംസ്ഥാനത്ത് കുറച്ച് കാലങ്ങളായി പാർട്ടികൾ ഹർത്താലുകൾക്ക് ആഹ്വാനം ചെയ്തിരുന്നില്ല. ഹർത്താലിൽ…

Read More

ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജെ.ഡി.എസ്. വിമതരെ സ്ഥാനാർഥിയാക്കുന്നതിൽ ബി.ജെ.പി.യിൽ ഭിന്നത

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജെ.ഡി.എസ്. വിമതരെ സ്ഥാനാർഥിയാക്കുന്നതിൽ ബി.ജെ.പി.യിൽ ഭിന്നത. പരസ്യപ്രതിഷേധവുമായി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പു നടക്കുന്ന ഹൊസകോട്ടെയിൽ ബി.ജെ.പി. എം.പി. ബച്ചഗൗഡയുടെ മകൻ ശരത് ഗൗഡയെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ വീടിനുമുന്നിൽ ബച്ചഗൗഡയുടെ അനുയായികൾ പ്രതിഷേധം നടത്തി. അയോഗ്യരാക്കിയ എം.എൽ.എ.മാരിൽ ഉൾപ്പെട്ട മുൻ കോൺഗ്രസ് നേതാവ് എം.ടി.ബി. നാഗരാജിന്റെ മണ്ഡലമാണ് ഹൊസകോട്ടെ. സുപ്രീംകോടതിയിൽനിന്ന്‌ അനുകൂലവിധി ലഭിച്ചില്ലെങ്കിൽ മകനെ സ്ഥാനാർഥിയാക്കണമെന്നാണ് നാഗരാജ് ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് 200-ഓളം ബി.ജെ.പി. പ്രവർത്തകർ ഡോളേഴ്‌സ് കോളനിയിലെ യെദ്യൂരപ്പയുടെ വീടിനുമുന്നിൽ പ്രതിഷേധിച്ചത്. കോൺഗ്രസ്, ജെ.ഡി.എസ്. പാർട്ടികളിൽനിന്ന്‌ 17 എം.എൽ.എ.മാർ…

Read More

തകർച്ചയുടെ വക്കിൽ കർണാടക ആർ.ടി.സികൾ, മൂന്നുവർഷത്തെ നഷ്ടം 2200 കോടി!!

ബെംഗളൂരു: മൂന്നുവർഷത്തിനിടെ കർണാടക ആർ.ടി.സി.യ്ക്കും മൂന്നു ഉപകമ്പനികൾക്കുമായി നഷ്ടം 2200 കോടിയോളമാണ്. അടിക്കടി ഉയരുന്ന ഡീസൽവിലയും യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന കുറവും കർണാടക ആർ.ടി.സി.യെ തകർക്കുന്നു. ടിക്കറ്റുനിരക്ക് വർധിപ്പിക്കണമെന്ന്‌ ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയാണെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നു ഇതുവരെ അനുകൂല നടപടികളൊന്നുമുണ്ടായിട്ടില്ല. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.), നോർത്ത് വെസ്റ്റ് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻ.ഡബ്ല്യു.കെ.ആർ.ടി.സി.), നോർത്ത് ഈസ്റ്റ് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻ.ഇ. കെ.ആർ.ടി.സി.) എന്നിവയാണ് കർണാടക ആർ.ടി.സി.യുടെ ഉപകമ്പനികൾ. ഇതിൽ ബി.എം.ടി.സി. യുടെ നഷ്ടം 1040.48 കോടിയാണ്. 490.52 കോടിയാണ് എൻ.ഡബ്ല്യു.കെ.ആർ.ടി.സി.യുടെ നഷ്ടം. 253.23…

Read More

സൂക്ഷിക്കുക! തീവ്രവാദികൾ നമുക്കിടയിൽ തന്നെയുണ്ട്; ഇലക്ട്രോണിക് സിറ്റിയിലെ ഒരു വാടക വീട്ടിൽ എൻ.ഐ.എ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വൻ സ്ഫോടകവസ്തുക്കളുടെ ശേഖരം!

ബെംഗളൂരു : അറസ്റ്റിലായ ജമാഅത്തെ മുജാഹിദീൻ ബംഗ്ലാദേശ് നേതാവ് മുഹമ്മദ് വഹീദ് ഇസ്‌ലാമിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) നഗരത്തിൽ നിന്നും കൂടുതൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. http://bangalorevartha.in/archives/39537 ഇലക്ട്രോണിക് സിറ്റിയിലെ വാടക വീട്ടിൽ നിന്നാണ് ഗ്രനേഡും മറ്റ് സ്ഫോടകവസ്തുക്കളും കണ്ടെത്തിയത്. രണ്ട് ബാറ്ററി, ഒരു കപ്പാസിറ്റർ, ഇലക്ട്രിക് വയറുകൾ, മൈക്രോ ലിഥിയം സെല്ലുകൾ മറ്റ് രാസപദാർത്ഥങ്ങൾ തുടങ്ങിയവയും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. ബംഗാളിൽ എഴുതിയ കത്തുകളും ലഭിച്ചു കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് മുഹമ്മദ് ജാഹിദുൽ അറസ്റ്റിലായത്. 2014 നടന്ന…

Read More
Click Here to Follow Us