ബെംഗളൂരു: ലോകം ആകാംഷപൂര്‍വം കാത്തിരിക്കുന്ന ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്നതിനു ഇനി മണിക്കൂറുകള്‍ മാത്രം. ഇതുവരെ ആരും എത്തിപ്പെടാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പുലര്‍ച്ചെ 1.45 നാണ് ഇസ്റോ സോഫ്റ്റ് ലാന്‍ഡിങ് ക്രമീകരിച്ചിരിക്കുന്നത്.
ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖര്‍ ബംഗളുരു പീനിയയിലെ ഇസ്റോ കേന്ദ്രത്തിലെത്തും. കാര്യമായി സൂര്യപ്രകാശം എത്താത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ലോകത്തിലെ ആദ്യ പര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാന്‍ രണ്ട്. 47 ദിവസംകൊണ്ട് 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ലാൻഡർ ലക്ഷ്യത്തിലേക്കെത്തുന്നത്.
അതിസങ്കീര്‍ണമായ സോഫ്റ്റ് ലാന്‍ഡിങ്ങിനായി ചന്ദ്രനില്‍നിന്ന് 35 കിലോമീറ്റര്‍ പരിധിയിലാണ് ലാന്‍ഡറിനെ എത്തിച്ചിരിക്കുന്നത്. ഇതുവരെ 37ശതമാനം മാത്രം വിജയസാധ്യത കണക്കാക്കിയ സോഫ്റ്റ് ലാന്‍ഡിങ് 100 ശതമാനം വിജയമാക്കാനുള്ള തീവ്രപ്രയത്നത്തിലാണ് ശാസ്ത്രജ്ഞര്‍.
ഇതുവരെയുള്ള ഘട്ടങ്ങള്‍ അണുവിട തെറ്റാതെ പൂര്‍ത്തിയാക്കിയ ഇസ്റോയിലെ ശാസ്ത്രജ്ഞര്‍ അന്തിമ ദൗത്യവും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്.നാഷനല്‍ ജ്യോഗ്രഫിക് ചാനലിലൂടെ ലാന്‍ഡിങ് തത്സമയം ലോകമെമ്പാടുമുള്ളവര്‍ കാണും.
അമേരിക്കയും റഷ്യും ചൈനയും മാത്രമേ ഇതിനു മുമ്പ് സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതിക വിദ്യയില്‍ വിജയിച്ചിട്ടൊള്ളൂ. അതും കാര്യമായ തടസങ്ങളില്ലാത്ത വേണ്ടത്ര വെളിച്ചമുള്ള ചന്ദ്രന്റെ ഉത്തരധ്രുവത്തില്‍. ദക്ഷിണധ്രുവത്തിലെ ആദ്യ പര്യവേക്ഷണമായതിനാല്‍ തന്നെ രാജ്യത്തിനൊപ്പം ലോകവും ആകാംക്ഷയിലാണ്.
സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായാല്‍ ചരിത്രം കുറിക്കുന്നതിനൊപ്പം ഗോളാന്തര ശാസ്ത്രത്തില്‍ പുതിയ വഴിത്തിരിവുകളും ചന്ദ്രയാന്‍ സൃഷ്ടിക്കും. പ്രധാനമായിട്ടും ഭൂമിക്കുപുറത്തെ ജീവന്റെ സാന്നിധ്യം സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ് ചന്ദ്രയാന്‍ രണ്ട് ശാസ്ത്രലോകത്തിനു നല്‍കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.