ബെംഗളൂരു : നഗരം ഗുരുതരമായ സുരക്ഷാ ഭീഷണി നേരിടുന്നതായി സംശയിക്കത്തക്കവിധത്തിൽ ഹൈ അലർട്ട് പ്രഖ്യാപിച്ച് സിറ്റി പോലീസ് കമ്മീഷണർ. വിധാൻ സൗധ, വികാസ് സൗധ, ഹൈക്കോടതി, റെയിൽവേ സ്‌റ്റേഷനുകൾ, മാളുകൾ, മെട്രോ, ബി.എം.ടി.സി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻറുകൾ, വലിയ സ്കൂളുകൾ, പഞ്ച നക്ഷത്ര ഹോട്ടലുകൾ, ചന്തകൾ, പൊതു ജനം കൂടുതലായി വന്ന് ചേരുന്ന മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ശ്രദ്ധ കൊടുക്കണമെന്ന് ദക്ഷിണ – ഉത്തര മേഖല അഡീഷണൽ കമ്മീഷണർമാർക്കും ഡെപ്യൂട്ടി കമ്മീഷണർക്കും നൽകിയ ഉത്തരവിൽ പറയുന്നു. എല്ലായിടത്തും സി.സി.ടി.വി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതോടൊപ്പം ആരാധാനാലയങ്ങൾക്കും…
Read MoreDay: 17 August 2019
ചാമരാജ്‌നഗർ ഗുണ്ടൽപേട്ടിൽ ഗർഭിണിയായ ഭാര്യയുടെയും മകന്റെയും മാതാപിതാക്കളുടെയും നെറ്റിയിൽ വെടിയുതിർത്തശേഷം വ്യവസായി ജീവനൊടുക്കി
ബെംഗളൂരു: ചാമരാജ്‌നഗർ ഗുണ്ടൽപേട്ടിൽ ഗർഭിണിയായ ഭാര്യയുടെയും മകന്റെയും മാതാപിതാക്കളുടെയും നെറ്റിയിൽ വെടിയുതിർത്തശേഷം വ്യവസായി ജീവനൊടുക്കി. ഗുണ്ടൽപേട്ടിൽ റിസോർട്ടിന് സമീപം വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. മൈസൂരു സ്വദേശി ഓംപ്രകാശ് ഭട്ടാചാര്യയാണ് (38) കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം സ്വയം വെടിവെച്ചുമരിച്ചത്. ഭാര്യ നികിത (30), മകൻ ആര്യ കൃഷ്ണ (4), അച്ഛൻ നാഗരാജ ഭട്ടാചാര്യ (65), അമ്മ ഹേമ (60) എന്നിവരെയാണ് കൊലപ്പെടുത്തിയത്. മരണത്തിനുമുമ്പ് കുടുംബാംഗങ്ങൾ ചെറുത്തുനിന്നതിന് തെളിവൊന്നുമില്ലാത്തതിനാൽ കൂട്ടആത്മഹത്യയാണെന്ന് കരുതുന്നതായി ചാമരാജ്‌പേട്ട് എസ്.പി. എച്ച്.ഡി. ആനന്ദകുമാർ പറഞ്ഞു. ബിസിനസ് തകർന്നതും കടബാധ്യതയുമാണ് കൂട്ടആത്മഹത്യയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.…
Read Moreപാലം മുങ്ങിയപ്പോൾ വെള്ളത്തിലൂടെ ആംബുലൻസിന് വഴികാട്ടിയ ആറാം ക്ലാസുകാരനെ ഏറ്റെടുത്ത് ജില്ലാ ഭരണകൂടം.
ബെംഗളൂരു : റായ്ച്ചൂരിലെ ദേവ ദുർഗ യിൽ പ്രളയജലത്തിൽ ആംബുലൻസിന് വഴി കാട്ടിയ വെങ്കിടേഷിനെ ആദരിച്ച് ജില്ലാഭരണകൂടം. പ്രളയത്തിൽ മുങ്ങിയ പുഴയുടെ പാലത്തിൻറെ ദിശയിൽ വെങ്കിടേഷ് ഓടിയതിന്പിന്നാലെ ആംബുലൻസ് കടന്നു പോകുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വ്യാഴാഴ്ച നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ വെങ്കിടേഷ് കളക്ടർ ബി. ശരത് പുരസ്കാരം കൈമാറി. ഈ മാസം പത്തിനാണ് സംഭവം. ഒരു വീട്ടമ്മയുടെ മൃതദേഹവും പനി ബാധിച്ച 6 കുട്ടികളെയും ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ആംബുലൻസ് ഡ്രൈവർ. പാലം കാണാൻ ആകാത്തതിനാൽ വഴി അറിയാമോ എന്ന് ഡ്രൈവർ വെങ്കടേഷിനോട് ചോദിച്ചു.…
Read Moreആശങ്കകള്‍ ഏറെയുണ്ടെങ്കിലും പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാന്‍ തയ്യാറാകുകയാണ് മലയാളികള്‍
ഇന്ന് ചിങ്ങം ഒന്ന്. മലയാളികളുടെ പുതുവര്‍ഷം. ആശങ്കകള്‍ ഏറെയുണ്ടെങ്കിലും പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാന്‍ തയ്യാറാകുകയാണ് മലയാളികള്‍. വിയര്‍പ്പൊഴുക്കി മണ്ണ് പൊന്നാക്കുന്ന കര്‍ഷകന്‍റെ ദിനമായിട്ടും ഇന്നത്തെ ദിവസത്തെ കണക്കാക്കുന്നു. 364 ദിവസവും മറ്റുള്ളവര്‍ക്കുവേണ്ടി കഷ്ടപ്പെടുന്നവര്‍ക്കായുള്ള ദിനം. പക്ഷെ രണ്ടാംവട്ടവും പാഞ്ഞെത്തിയ മഴക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ അതിജീവന പ്രതീക്ഷകളുമായാണ് ഈ ചിങ്ങം പിറക്കുന്നത്. ആദ്യ പ്രളയമുണ്ടാക്കിയ മുറിവുകള്‍ പൂര്‍ണ്ണമായും ഉണങ്ങുന്നതിന് മുന്‍പുള്ള രണ്ടാം പ്രഹരം എങ്ങനെ അതിജീവിക്കും എന്ന ചിന്തയിലാണ് ജനങ്ങള്‍. എങ്കിലും മലയാളികളുടെ സങ്കല്‍പ്പത്തിലെ ചിങ്ങമാസം വര്‍ണ്ണങ്ങളുടേതാണ്. പോയകാലത്തിന്‍റെ ഓര്‍മ്മകളെ തേടുന്നവര്‍ക്ക് വീണ്ടെടുപ്പിന്‍റെ പുതുവര്‍ഷം…
Read Moreപ്രളയക്കെടുതിയിൽ മരണം 62 ആയി;14 പേരെ കാണാതായി;1096 ക്യാമ്പുകളിലായി കഴിയുന്നത് 3.75 ലക്ഷം പേർ!
ബെംഗളൂരു : സംസ്ഥാനത്ത് അത് പ്രളയക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 22 ആയി 14 പേർക്കായി തെരച്ചിൽ തുടരുന്നു. ഇതുവരെ 1096 ക്യാമ്പുകളിലായി 375663 പേർ ഉണ്ട്. ഇന്നു കൂടി തീരദേശ,മലനാട് കർണാടകയിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം വടക്കൻ കർണാടകയിൽ ചിലയിടങ്ങളിൽ മഴ ലഭിക്കും.
Read More