നിക്ഷേപകരെ പറ്റിക്കാനായി ഉപയോഗിച്ചിരുന്ന 300 കിലോ വ്യാജ സ്വർണം സ്വിമ്മിങ്ങ് പൂളിൽ നിന്ന് കണ്ടെത്തി;ഐ.എം.എ സാമ്പത്തിക തട്ടിപ്പ് അന്വേഷണം തുടരുന്നു.

ബെംഗളൂരു: ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്താനായി ഉപയോഗിച്ച 300 കിലോയുടെ വ്യാജ സ്വര്‍ണ്ണം കണ്ടെത്തി.

ഐഎംഎ ജ്വല്ലറി ഉടമ മുഹമ്മദ് മന്‍സൂര്‍ ഖാന്‍റെ ഉടമസ്ഥതയിലുള്ള ആറുനില കെട്ടിടത്തിലുള്ള സ്വിമ്മിംങ് പൂളില്‍ നിന്നാണ് വ്യാജ സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെടുത്തത്.

കമ്പനിയില്‍ നിക്ഷേപം നടത്താന്‍ ആളുകളെ പ്രേരിപ്പിക്കാനായി ഈ സ്വര്‍ണ്ണക്കട്ടികള്‍ ഉപയോഗിച്ചിരുന്നു.

  കടബാധ്യതയിൽ തർക്കം; ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കൂ'; വിജയിന് മറുപടിയുമായി സ്റ്റാലിൻ, ആരോപണങ്ങൾ തള്ളി മുൻ മുഖ്യമന്ത്രി

തട്ടിപ്പിന് ആധികാരികത വരുത്താന്‍  ഈ സ്വര്‍ണ്ണക്കട്ടികള്‍ നിക്ഷേപകരെ കാണിച്ച് മന്‍സൂര്‍ ഖാന്‍ ശ്രമിച്ചിരുന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. രാജ്യം വിടുന്നതിന് മുമ്പായാണ് ഈ സ്വര്‍ണ്ണക്കട്ടികള്‍ സ്വിമ്മിംങ് പൂളിന് അടിയില്‍ ഒളിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. 5880 വ്യാജ സ്വര്‍ണ്ണക്കട്ടികളാണ് കണ്ടെത്തിയത്.

നിക്ഷേപ തട്ടിപ്പ് നടത്തിയ ശേഷം ദുബായിലേക്ക് രക്ഷപ്പെട്ട ഇയാള്‍ കഴിഞ്ഞ മാസമാണ് ദില്ലിയില്‍ വച്ച് എന്‍ഫോഴ്സ്മെന്‍റിന്‍റെ പിടിയിലായത്. 25 പേരാണ് ഐഎംഎ നിക്ഷേപത്തട്ടിപ്പില്‍ ഇതിനോടകം പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'വെറും ഒരു താടിയല്ല ഇത്, 2019 മുതൽ കാത്തിരുന്ന പ്രതികാരം'; ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ലുക്കിന് പിന്നിലെ ആരും പറയാത്ത കഥ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടകിൽ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റിൽ
[masterslider id="10"]

Related posts

Click Here to Follow Us