എംഎല്‍എമാരെ അയോഗ്യരാക്കിയതില്‍ പ്രതികരിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് എംഎല്‍എമാരെ അയോഗ്യരാക്കിയതില്‍ പ്രതികരിച്ച് സിദ്ധരാമയ്യ. ഇത് ‘ജനാധിപത്യത്തിന്‍റെ യഥാര്‍ത്ഥ വിജയം’ എന്നാണ് കോണ്‍ഗ്രസ്‌ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പ്രതികരിച്ചത്. സര്‍ക്കാരുകള്‍ വരും പോകും. രാഷ്ട്രീയത്തില്‍ അധികാരമെന്നത് ശാശ്വതമല്ലയെന്ന്‍ പറഞ്ഞ അദ്ദേഹം അടുത്ത തലമുറയ്ക്ക് മാതൃകയാവുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും സൂചിപ്പിച്ചു. അവസാരവാദ രാഷ്ട്രീയം കളിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇന്നുണ്ടായതെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സിദ്ധരാമയ്യ ഫേസ്ബുക്കില്‍ കുറിച്ചു. കര്‍ണാടകത്തില്‍ രാജിവച്ച 14 എംഎല്‍എമാരെയും അയോഗ്യരാക്കിയതായി സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ ഇന്ന് അറിയിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത്…

Read More

രാജി വച്ച 14 എം.എല്‍.എമാരെ കൂടി അയോഗ്യരാക്കിയതായി സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍.

ബംഗളൂരു: കര്‍ണാടകത്തില്‍ രാജി വച്ച 14 എംഎല്‍എമാരെയും അയോഗ്യരാക്കിയതായി സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കിയിട്ടുണ്ട്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും വിപ്പ് ലംഘിച്ചതിനുമാണ് എംഎല്‍എമാരെ അയോഗ്യരാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിലെ 11 എംഎല്‍എമാരെയും ജെഡിഎസിലെ 3 എംഎല്‍എമാരെയുമാണ് ഇന്ന് സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്. നേരത്തെ 3 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇതോടെ കോണ്‍ഗ്രസും ജെഡിഎസും ശുപാര്‍ശ ചെയ്ത 17 എംഎല്‍എമാരും അയോഗ്യരായി. തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പ വിശ്വാസവോട്ട് തേടുക. അതേസമയം, സ്പീക്കറെ…

Read More

രാജ്യത്ത് അതിവേഗ വളര്‍ച്ചയുള്ള നഗരങ്ങളില്‍ കോഴിക്കോട് മുന്നില്‍!

കോഴിക്കോട്: രാജ്യത്ത് അതിവേഗ വളര്‍ച്ചയുള്ള നഗരങ്ങളില്‍ കോഴിക്കോട് മുന്നില്‍. കോഴിക്കോട് 23 വർഷംകൊണ്ട് നേടിയത് 44 മടങ്ങ് വളർച്ച. 1991 മുതൽ 2014 വരെയുള്ള വിവരങ്ങൾ വെച്ചാണ് യു.എ ൻഹാബിറ്റാറ്റ്, ലിങ്കൺ ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂയോർക്ക് സർവകലാശാലയും ചേർന്ന് ഈ റിപ്പോർട്ട് തയാറാക്കിയത്. 1991-ൽ 535 ഹെക്ടറായിരുന്നു സമീപപ്രദേശങ്ങളിലേക്കുള്ള നഗരത്തിന്റെ വളർച്ച. എന്നാൽ 2014 ആയപ്പോഴേക്കും അത് 23,642 ഹെക്ടറിലേക്കെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. 18.1 ശതമാനം വളർച്ചയാണ് ഇത്രയും വർഷംകൊണ്ട് നഗരവത്കരണത്തിലുണ്ടായത്. നഗരത്തിലുള്ളവർ തൊട്ടടുത്ത പ്രദേശങ്ങൾ താമസത്തിനായി തിരഞ്ഞെടുക്കുന്നതുകൊണ്ട് പാർപ്പിടങ്ങളും ജനസംഖ്യയും തമ്മിലുളള അനുപാതത്തിലും വലിയ…

Read More

നഗരത്തിൽ നടുറോഡിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം!!

ബെംഗളൂരു: നഗരത്തിൽ വീണ്ടും ലൈംഗിക അതിക്രമം. എച്.എസ്.ആർ ലേഔട്ടിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന 22കാരിയാണ് അക്രമത്തിന് ഇരയായത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയുടെ എതിരെ ബൈക്കിൽ വന്ന കിരൺ (26) എന്ന യുവാവാണ് ലൈംഗിക അതിക്രമം നടത്തിയത്. യുവതിയുടെ അടുത്തെത്തിയ യുവാവ് ബൈക്കിന്റെ വേഗത കുറച്ച് കയറിപിടിക്കുകയായിരുന്നു. ബഹളം വച്ച്‌ ഇവര്‍ ബൈക്കിന്റെ പിന്നാലെ ഓടിയെങ്കിലും യുവാവ് രക്ഷപ്പെട്ടു. പിന്നീട് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച ശേഷം ബൈക്ക് നമ്പർ വച്ചാണ് ഇയാളെ കണ്ടെത്തി പിടികൂടിയത്.

Read More

ബന്ദിപ്പുരിലെ ചാമരാജ്‌നഗറിൽ കടുവ ചത്ത നിലയിൽ!

ബെംഗളൂരു: ബന്ദിപ്പുരിലെ ചാമരാജ്‌നഗറിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചെയാണ് സ്വകാര്യ റിസോർട്ടിനുസമീപം കടുവയുടെ ജഡം കണ്ടത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചതാണ് മരണകാരണമെന്നാണ് സംശയം. കടുവയുടെ ശരീരത്തിൽ പരിക്കുകളുണ്ട്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. പ്രദേശവാസികളാണ് കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പുദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. റോഡിൽനിന്ന് രോമങ്ങൾ കണ്ടെത്തിയതും വാഹനത്തിന്റെ ചക്രത്തിന്റെ പാടുകളുമാണ് വാഹനം ഇടിച്ചാണ് കടുവ ചത്തതെന്ന സംശയത്തിനുപിന്നിൽ. ഏതുതരത്തിലുള്ള വാഹനമാണെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. കൂടുതൽ പരിശോധന നടത്തുന്നതോടെ ഇതുസംബന്ധിച്ച് വ്യക്തത ലഭിക്കുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ. സമീപ പ്രദേശങ്ങളിലെ…

Read More

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ജയ്പാല്‍ റെഡ്ഡി അന്തരിച്ചു

ഹൈദരാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എസ്.ജയ്പാല്‍ റെഡ്ഡി അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു. 1942-ല്‍ തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ ജനിച്ച റെഡ്ഡി ഒസ്മാനിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവായാണ് രാഷ്ട്രീയരംഗത്ത് എത്തുന്നത്. ആന്ധ്രപ്രദേശിലെ കല്‍വാകര്‍ത്തിയില്‍ നിന്ന് 1969 മുതല്‍ നാലുതവണ എംഎല്‍എയായിരുന്നു. ആദ്യകാലത്ത് കോണ്‍ഗ്രസ്‌ അംഗമായിരുന്ന ജയ്പാല്‍ അടിയന്തരാവസ്ഥ കാലത്ത് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. തുടര്‍ന്ന് 1980ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്കെതിരേ മേദകില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു.…

Read More

“പാർട്ടിയിൽ ഒരു വിഭാഗം എം.എൽ.എ.മാർ ബി.ജെ.പിയെ പുറത്തു നിന്ന് പിന്തുണക്കണം”ജെ.ഡി.എസിന്‍റെ മുതിര്‍ന്ന നേതാവ് ജി.ടി.ദേവഗൌഡ.

ബെംഗളൂരു: പാർട്ടിയിൽ ഒരു വിഭാഗം എംഎൽഎമാർ ബിജെപിയെ പുറത്തു നിന്ന് പിന്തുണക്കണം എന്ന് അഭിപ്രായപ്പെട്ടതായി മുതിർന്ന നേതാവ് ജി.ടി.ദേവഗൗഡ പറഞ്ഞത് വിവാദമായി. കർണാടകത്തിൽ ബിജെപിയുമായി ഒരു സഖ്യത്തിനുമില്ലെന്ന് ജനതാദൾ എസ്. ബിജെപിക്കൊപ്പം നിൽക്കുകയെന്നാൽ ജനങ്ങൾക്കെതിരെ പ്രവർത്തിക്കുക എന്നാണെന്നു പാർട്ടി പ്രസ്താവനയിറക്കി. ജെഡിഎസ് ബിജെപിയെ പിന്തുണയ്ക്കുമെന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നു എച്ച്.ഡി.ദേവഗൗഡയും എച്ച്.ഡി.കുമാരസ്വാമിയും വ്യക്തമാക്കി. ജെഡിഎസ് ഔദ്യോഗികമായി പിന്തുണ അറിയിച്ചാൽ പരിഗണിക്കാം എന്നായിരുന്നു ബിജെപിയുടെ മറുപടി. അതെ സമയം നാളെ വിശ്വാസവോട്ട് തേടാനിരിക്കെ മുഖ്യമന്ത്രി യെദിയൂരപ്പ ഇന്ന് ബിജെപി എംഎൽഎമാരുടെ യോഗം വിളിച്ചു. വൈകിട്ട് മൂന്ന് മണിക്ക്…

Read More

നഗരത്തില്‍ വീണ്ടും 2 ദിവസത്തെ നിരോധനാജ്ഞ!

ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പിനോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ ആറുമണി മുതൽ ചൊവ്വാഴ്ച അർധരാത്രിവരെ വിധാൻ സൗധയുടെ രണ്ടുകിലോമീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റാലി, പ്രതിഷേധമാർച്ച്, ആഘോഷപ്രകടനം എന്നിവ നിരോധിച്ചതായി ബെംഗളൂരു സിറ്റി പോലീസ് അറിയിച്ചു. പ്ലക്കാർഡുകളും ബാനറുകളും കൈയിലേന്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും വിലക്കുണ്ട്. നാലോ അതിലധികമോ ആളുകൾ കൂട്ടുംകൂടുന്നത് ശ്രദ്ധയിൽപ്പെട്ടാൻ കർശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച  കുമാരസ്വാമി സർക്കാർ വിശ്വാസ വോട്ട് തേടുന്ന സമയത്ത് ബിജെപി-കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷം രൂപപ്പെട്ടിരുന്നു,തുടര്‍ന്ന് ബെംഗളൂരു നഗരത്തിൽ മുഴുവൻ രണ്ട് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ബാറുകളും മറ്റ് മദ്യശാലകളും…

Read More

ഡെങ്കിപ്പനി ബാധിച്ച് മലയാളി യുവതി മരിച്ചു.

ബെംഗളൂരു : ഡെങ്കിപനി ബാധിച്ച് മലയാളി യുവതി മരിച്ചു. കണ്ണൂർ ആലക്കോട് പാത്തൻപാറ മേലാരുംതട്ട് സ്വദേശി കാപ്പിയിൽ തങ്കച്ചൻ – മാജി ദമ്പതികളുടെ മകൾ മഹിത (28 ) യാണ് മരിച്ചത്. പനി ബാധിച്ച് 3 ആഴ്ചയോളമായി ചികിത്സയിലായിരുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. എം ബി എ പഠനത്തിനു ശേഷം നഗരത്തിലെ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. സംസ്കാരം നാളെ (തിങ്കൾ) രാവിലെ 10.30 ന് പാത്തൻപാറ സെന്റ് ആന്റണീസ് ദേവാലയത്തിൽ .…

Read More

മലയാളികളുടെ യൂട്യൂബ് ചാനലുകൾ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ വളരുന്നു!!

യൂട്യൂബിൽ കേരളത്തിൽ നിന്നുള്ള ചാനലുകൾ വൻ കുതിപ്പ് നടത്തുന്നതായി യൂട്യൂബ് ഇന്ത്യയുടെ കണ്ടന്റ് പാർട്‌ണർഷിപ്പ് ഡയറക്‌ടർ സത്യരാഘവൻ. കേരളത്തിൽ നിന്നുള്ള ചാനലുകളുടെ വളർച്ചാ നിരക്ക് 100 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്ത് പൂജ്യത്തിൽ നിന്നാണ് മലയാളികളുടെ ചാനലുകൾ യൂട്യൂബിൽ വലിയ ശ്രദ്ധ നേടിയത്. ഇപ്പോൾ പത്ത് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബർമാരുള്ള 17 ചാനലുകളുണ്ട്. അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം വരെ സബ്‌സ്‌ക്രൈബർമാരുള്ള 50 ചാനലുകളും ഒരു ലക്ഷത്തിന് മുകളിൽ സബ്‌സ്‌ക്രൈബർമാരുള്ള 40 ചാനലുകളും ഉണ്ട്. വിനോദവും, സംഗീതവും ഉള്ളടക്കമായ ചാനലുകളാണ് വൻ കുതിപ്പ് നടത്തുന്നത്.…

Read More
Click Here to Follow Us