ലഹരിമരുന്നു കേസില്‍ ബെംഗളൂരുവിലെ തെളിവെടുപ്പിനിടെ രക്ഷപെട്ട പ്രതി പിടികൂടാനെത്തിയ എക്സൈസ് റേഞ്ച് ഓഫിസറെ വെടിവച്ചു. തിരുവനന്തപുരത്ത് വെച്ച് 20 കോടി വില വരുന്ന ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ ജോർജ് കുട്ടി ഈ മാസം നാലിന് തെളിവെടുപ്പിനിടെ ബെംഗളൂരുവിൽ വെച്ചാണ് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപെട്ടത്. എക്സൈസ് നിലമ്പൂർ റെയ്ഞ്ച് ഓഫീസർ മനോജിന് നേരെയാണ് വെടിയുതിര്‍ത്തത്. വാണിയമ്പലത്തെ ഭാര്യാ വീട്ടിലെത്തിയ ജോര്‍ജുകുട്ടിയെ പിടികൂടാനെത്തിയപ്പോഴായിരുന്നു വെടിവെച്ചത്. വാതിൽ തുറന്ന ഉടൻ നാലു പ്രാവശ്യം വെടി വെക്കുകയായിരുന്നു. തിങ്കളാഴ്ച അർദ്ധരാത്രിയിലാണ് സംഭവം. നിലമ്പൂർ വാണിയമ്പലത്ത് വെച്ചാണ് ജോർജ് കുട്ടിയെ…
Read MoreMonth: July 2019
വാഹനങ്ങളുടെ മോഷണം തടയാൻ ഇനി മൈക്രോഡോട്ട് സംവിധാനം!
ന്യൂഡൽഹി: വാഹനമോഷണം തടയാനും അവയുടെ ഘടകഭാഗങ്ങൾ (പാർട്സ്) യഥാർഥമാണോയെന്ന് ഉറപ്പാക്കാനും വാഹനങ്ങളിൽ മൈക്രോഡോട്ട്സ് സംവിധാനം വരുന്നു. മൈക്രോഡോട്ടുകൾ നിർബന്ധമാക്കുന്നതോടെ വാഹനങ്ങളുടെ മോഷണം തടയാനാവുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. പുതിയ വാഹനങ്ങളിലും അവയുടെ പാർട്സുകളിലും മൈക്രോഡോട്ട്സുകൾ സ്ഥിരമായി ഘടിപ്പിക്കണമെന്ന് ഇതുസംബന്ധിച്ച ഗതാഗതമന്ത്രാലയം പുറത്തിറക്കിയ കരടുചട്ടത്തിൽ പറയുന്നു. 1989-ലെ കേന്ദ്രവാഹനചട്ടത്തിലാണു ഭേദഗതി വരുത്തുന്നത്. കരടുചട്ടം ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 24-നകം പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാം. ഇളക്കിമാറ്റാൻ ശ്രമിച്ചാൽ വാഹനഭാഗത്തിനു കേടുവരുന്ന രീതിയിലായിരിക്കണം മൈക്രോഡോട്ടുകൾ പിടിപ്പിക്കേണ്ടത്. മോഷ്ടിച്ച വാഹനങ്ങളും പാർട്‌സുകളും തിരിച്ചറിയാൻ എളുപ്പം സാധിക്കും. വാഹനങ്ങളുടെ പാർട്‌സുകൾ വ്യാജമാണോ അല്ലെയോ എന്നു…
Read More“കഫേ കോഫീ ഡേ”യുടെ സ്ഥാപകനും എസ്.എം.കൃഷ്ണയുടെ മരുമകനുമായ ജി.വി.സിദ്ധാർത്ഥ നേത്രാവതി നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു;തിരച്ചിൽ തുടങ്ങി പോലീസ്.
ബെംഗളൂരു : പ്രശസ്ത ബ്രാൻഡ് ആയ കഫേ കോഫീ ഡേയുടെ സ്ഥാപകനായ ജി.വി.സിദ്ധാർത്ഥ ഉള്ളാളിന് സമീപം നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിൽ നിന്ന് താഴേക്ക് ചാടി. സംഭവ സ്ഥലത്ത് പോലീസ് തിരച്ചിൽ തുടരുന്നു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ഇന്നലെ സക്ലേഷ് പുരയിലേക്ക് എന്ന് പറഞ്ഞ് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുകയായിരുന്നു, മംഗളൂരുവിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള ഉള്ളാൾ പാലത്തിന്റെ മുകളിൽ എത്തിയതോടെ ഡ്രൈവറോട് കാർ നിർത്താൻ ആവശ്യപ്പെടുകയും ഇറങ്ങുകയുമായിരുന്നു, കാർ കുറച്ച് മുന്നോട്ടെടുക്കാൻ പറയുകയും നദിയിലേക്ക് എടുത്തു ചാടുകയുമായിരുന്നു എന്ന് പോലീസ്…
Read Moreസർക്കാർ ഭരണഘടനാവിരുദ്ധം, യെദ്യൂരപ്പ സർക്കാർ ഏതുസമയവും വീഴാമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: സംസ്ഥാനത്ത് യെദ്യൂരപ്പ സർക്കാർ ഭരണഘടനാവിരുദ്ധവും അധാർമികവുമാണെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ഭൂരിപക്ഷമില്ലാതെയാണ് സർക്കാർ രൂപവത്കരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭയിൽ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അവതരിപ്പിച്ച വിശ്വാസപ്രമേയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ജനവിധി ബി.ജെ.പി. യ്ക്ക് അനുകൂലമല്ല. നിങ്ങൾക്ക് എവിടെയാണ് അനുകൂലമായ ജനവിധിയുള്ളത്.’ ‘225 അംഗ നിയമസഭയിൽ 105 പേരുടെ പിന്തുണയുമായാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായത്. നിങ്ങൾക്ക് കാലാവധി പൂർത്തിയാക്കാൻ കഴിയില്ല. വിമതരോടൊപ്പം നിൽക്കുന്ന സർക്കാർ ഏത് സമയവും വീഴാം’ സിദ്ധരാമയ്യ പറഞ്ഞു.
Read Moreകൊലക്കത്തിക്ക് മുന്നിൽ സ്വരക്ഷമറന്ന് യുവതിയെ രക്ഷിച്ച മലയാളി നഴ്സിന് ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം!!
ബെംഗളൂരു: സ്വരക്ഷമറന്ന് കൊലക്കത്തിക്ക് മുന്നിൽ ധീരമായി മുന്നോട്ട് വന്ന് കുത്തേറ്റ് കിടന്ന യുവതിയെ രക്ഷിച്ച മലയാളിനഴ്‌സ് നിമ്മി സ്റ്റീഫന് കർണാടകസർക്കാരിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം. മംഗളൂരുവിൽ സുഹൃത്തിന്റെ കത്തിക്കുത്തേറ്റ് റോഡിൽ രക്തത്തിൽ കുളിച്ചുകിടന്ന യുവതിയെ രക്ഷിച്ചതിനാണ് പുരസ്കാരം. ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ പുരസ്കാരം വിതരണംചെയ്തു. ജൂൺ 28-ന് കാർക്കള നിട്ടെ കോളേജ് എം.ബി.എ. വിദ്യാർഥിനിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. വിവാഹാഭ്യർഥന നിരസിച്ച വൈരാഗ്യത്തിലാണ് സുഹൃത്ത് ആക്രമിച്ചത്. 12 തവണ യുവതിയെ കുത്തിയ ഇയാൾ സ്വന്തം കഴുത്തിലും മുറിവേൽപ്പിച്ചു. അക്രമം തടയാനെത്തിയ നാട്ടുകാരെ ഇയാൾ വിരട്ടിയോടിച്ചു. ഇതിനിടെ…
Read Moreസ്വര്‍ണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; രണ്ടു മലയാളികൾ പിടിയില്‍
ബെംഗളൂരു: 30 ലക്ഷം രൂപയുടെ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടു കാസര്‍കോട് സ്വദേശികള്‍ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. പേസ്റ്റ് രൂപത്തിലാക്കിയാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചുവച്ചത്. ദുബായില്‍ നിന്നുള്ള വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവര്‍. കുമ്പള, കാസര്‍കോട് തളങ്കര സ്വദേശികളാണ് പിടിയിലായത്. കുമ്പള സ്വദേശിയില്‍ നിന്നും 22.82 ലക്ഷം രൂപ വിലവരുന്ന 652 ഗ്രാം സ്വര്‍ണവും, കാസര്‍കോട് തളങ്കര സ്വദേശിയില്‍ നിന്നും 11.17 ലക്ഷം രൂപ വിലവരുന്ന 422 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്. വിമാനമിറങ്ങിയ ഇവരുടെ പെരുമാറ്റത്തില്‍ അധികൃതര്‍ക്ക് സംശയമുണ്ടായിരുന്നു. പിന്നീട് ദേഹ പരിശോധനയ്ക്ക്…
Read Moreവസ്തു തർക്കത്തെ തുടർന്ന് സഹോദര ഭാര്യയെയും മകനെയും വെടിവച്ചു!
ബെംഗളൂരു: അംങ്കോള താലൂക്കിലെ മാത്തക്കേരി ഗ്രാമത്തിലാണു സംഭവം. വിമുക്തഭടൻ അജയ് പ്രഭുവാണ് സഹോദര ഭാര്യയെയും മകനെയും വെടിവച്ചത്. ഇതേതുടർന്ന് അജയ്നെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യത്തിനും ലഹരിക്കും അടിമയാണ് അജയ് എന്നു പൊലീസ് പറഞ്ഞു. അനുജ് അമിത് പ്രഭു ആണു മരിച്ചത്. അനുജിന്റെ മാതാവ് മേധ (40) യെ ഗുരുതര പരുക്കുകളോടെ കാർവാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജയ് പ്രഭുവും ഇളയ സഹോദരൻ അമിതും തമ്മിൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു തർക്കം നില നിന്നിരുന്നു. ഇതു ചോദ്യം ചെയ്യാൻ അമിത്തിന്റെ വീട്ടിൽ എത്തിയതായിരുന്ന അജയ്.…
Read Moreഏകദിന ലോകകപ്പിന് ശേഷം ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പുമായി ഐ.സി.സി.!!
ഏകദിന ലോകകപ്പിന് ശേഷം ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പുമായി ഐ.സി.സി. രണ്ടു വർഷം നീണ്ടു നിൽക്കുന്ന വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആഷസ് പരമ്പരയോടെ ആരംഭിക്കും. ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരം 2021-ൽ ലോർഡ്സിൽ നടക്കും. ടെസ്റ്റ് പരമ്പരകളായാണ് ലോക ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾ നടക്കുക. ഇതിൽ ആദ്യ പരമ്പര ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയാണ്. ഓഗസ്റ്റ് ഒന്നിന് എഡ്ജ്ബാസ്റ്റണിലാണ് ആഷസിലെ ആദ്യ ടെസ്റ്റ്. ടെസ്റ്റ് റാങ്കിങ്ങിലെ ആദ്യ ഒമ്പത് സ്ഥാനക്കാരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക. ഇന്ത്യ, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, ഓസ്ട്രേലിയ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക ടീമുകളാണ്…
Read Moreവീണ്ടും ഹനീഫും കെ.എം.സി.സിയും വാർത്തകളിൽ!
ബെംഗളൂരു : നഗരത്തിൽ മലയാളികൾക്കിടയിൽ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയാൽ സാമൂഹിക സേവന രംഗത്ത് അവരെ സ്വാധീനിച്ച സംഘടന എന്നത് കെ.എം.സി.സി ആകാനേ വഴിയുള്ളൂ. നഗരത്തിലെ മലയാളികൾക്കും അല്ലാത്തവർക്കും ഈ സംഘടനയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളും പദ്ധതികളും മരുഭൂമിയിൽ കാരുണ്യ മഴയായി പെയ്തിറങ്ങിയ ഇറങ്ങിയ അനുഭവങ്ങളാണ് എല്ലാവർക്കും പറയാനുണ്ടാക്കുക. അത് റിലീഫ് വിതരണമായിക്കോട്ടെ, ആംബുലൻസ്, സർവ്വീസ് ആയിക്കോട്ടെ, സി.എച്ച് സെന്റർ എന്ന കെട്ടിടമായ്ക്കോടെ അത് തുടർന്നു കൊണ്ടേ ഇരിക്കുന്നു. അതേ സമയം കെ.എം.സി.സിയുടെ ആംബുലൻസ് ഡ്രൈവർ വീണ്ടും വാർത്തകളിൽ നിറയുകയാണ്, വെറും നാലര മണിക്കൂർ…
Read Moreഎസ്.ബി.ഐ. വീണ്ടും പലിശ നിരക്കുകൾ കുറച്ചു!!
എല്ലാ കാലാവധിയിലുമുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശ എസ്ബിഐ കുറച്ചു. പലിശ നിരക്കുകൾ താഴുന്നതിനാലും ആവശ്യത്തിലധികം പണലഭ്യതയുള്ളതിനാലുമാണ് എസ്ബിഐ പലിശ നിരക്കുകൾ കുറച്ചത്. പുതുക്കിയ പലിശ നിരക്കുകൾ: – 180 ദിവസം മുതൽ 210 ദിവസംവരെ-6.25 ശതമാനം – 211 ദിവസം മുതൽ ഒരു വർഷംവരെ-6.25 ശതമാനം – ഒരുവർഷം മുതൽ രണ്ടുവർഷംവരെ-6.8 ശതമാനം – രണ്ടുവർഷം മുതൽ മൂന്നുവർഷംവരെ-6.7 ശതമാനം – മൂന്നുവർഷം മുതൽ അഞ്ചുവർഷം വരെ-6.6 ശതമാനം – അഞ്ചുവർഷത്തിനുമുകളിൽ-6.5 ശതമാനം. (മുതിർന്ന പൗരന്മാർക്ക് അരശതമാനം അധിക പലിശ ലഭിക്കും.) ദീർഘകാലവധിയുള്ള നിക്ഷേപങ്ങളുടെ(രണ്ടുകോടി…
Read More