ബൈക്കിന് പിന്നിൽ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു.

ബെംഗളൂരു: ബൈക്കിനു പിന്നിൽ ലോറിയിടിച്ച്  തിരുവനന്തപുരം സ്വദേശിയായ ജോജി ബെനഡിക്ട് മരിച്ചു. ഇലഞ്ഞിക്കൽ ജയരാജ് ബെനഡിക്ടിന്റെ മകനാണ് ജോജി. മഹാദേവ പുരയിലെ കാർ ഷോറൂമിൽ മാർക്കറ്റിംഗ് ജീവനക്കാരനായിരുന്ന ജോജി ഓഫീസിലേക്ക് പോകുമ്പോൾ അമിതവേഗതയിലെത്തിയ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോജിയെ രാമമൂർത്തി നഗറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . ഇന്നലെ രാവിലെ എട്ടുമണിയോടെ കൽക്കരെ മെയിൻ റോഡിലായിരുന്നു സംഭവം. ശിവാജി നഗറിലെ ബൗളിംഗ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഇന്ന് 11 മണിയോടെ ബാബുസ പാളയ സെൻറ് ജോസഫ് പള്ളിയിൽ ശുശ്രൂഷകൾക്ക് ശേഷം ഹെഗ്ഡേ…

Read More

കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്തിയ 14 വിമതരേയും കോണ്‍ഗ്രസ് പുറത്താക്കി

ബെംഗളൂരു: രാജിപ്രഖ്യാപിച്ച് കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്തിയ 14 വിമതരേയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവുവിന്‍റെ ശുപാര്‍ശ പരിഗണിച്ചു കൊണ്ടാണ് പതിനാല് പേരേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഹൈക്കമാന്‍ഡ് അറിയിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പുറത്താക്കുന്നതെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. മഹേഷ് കുമ്മാതലി, ശ്രീമന്ത് ബി പാട്ടീല്‍, രമേശ് എല്‍ ജാര്‍ക്കിഹോളി, പ്രതാപ് ഗൗണ്ട പാട്ടീല്‍, ശിവറാം മഹബലേശ്വര്‍ ഹെബ്ബാര്‍,  ബിസി പാട്ടീല്‍, ആര്‍ ശങ്കര്‍, ആനന്ദ് സിംഗ്,…

Read More

കാണാതായ സിദ്ധാർഥയുടെ മൃത ശരീരം നേത്രാവതി പുഴയിൽ നിന്നും കണ്ടെത്തി

ബെംഗളൂരു: ദൂരുഹസാഹചര്യത്തിൽ കാണാതായ കഫേ കോഫി ഡേ ഉടമ വി.ജി സിദ്ധാർഥ ഹെഗ്ഡെയെ(60) യുടെ മൃത ശരീരം നേത്രാവതി പുഴയിൽ നിന്നും ഇന്ന് രാവിലെ ആറ് മണിയോടെ കണ്ടെത്തി. ഉലാലിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ നിന്നാണ് ശരീരം കണ്ടെത്തിയത്. മൃതദേഹം ബെൻലോക്ക് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. നേത്രാവദി നദി കടലിനോട് ചേരുന്ന ഹൊയ്ഗെ ബസാര്‍ ഐസ് പ്ലാന്റ് പരിസരത്തുനിന്നും മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന്‍ അധികൃതരെ വിവരം അറിയിക്കുകയും മൃതദേഹം കരയ്ക്കെത്തിക്കുകയുമായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെ മംഗളൂരു നേത്രാവതിനദിക്കു കുറുകെയുള്ള പാലത്തിനുസമീപത്താണ് സിദ്ധാർഥയെ…

Read More

ബഷീർ അനുസ്മരണം നടത്തി.

ബെംഗളൂരു : ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ബഷീർ അനുസ്മരണം നടത്തി. ടി.കെ.കെ. നായർ അധ്യക്ഷത വഹിച്ചു. സതീഷ് തോട്ടശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. സമൂഹത്തിലെ സാധാരണക്കാരന്റെ കഥകൾ പറഞ്ഞുകൊണ്ട് ഒരു കാലഘട്ടത്തിന്റെ ചരിത്രം അടയാളപ്പെടുത്തിയ കാലാതിവർത്തിയായ സാഹിത്യ കാരനാണ്‌ വൈക്കം മുഹമ്മദ് ബഷീർ എന്ന് അദ്ദേഹം പറഞ്ഞു ജി.ജോയ്, കെ. ദാമോദരൻ ഇ.പദ്മകുമാർ,കെ.രാജേന്ദ്രൻ പ്രസന്ന പ്രഭാകരൻ, പീതാംബരൻ എന്നിവർ സംസാരിച്ചു. +91 9845185326, 9591600688 www.deccanculturalsociety.com

Read More

മിസ്റ്റര്‍ പ്രധാനമന്ത്രി, ദൈവത്തെയോര്‍ത്ത് അത്രയെങ്കിലും താങ്കള്‍ ചെയ്യണം; പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഉന്നാവോ സംഭവത്തില്‍ ബിജെപി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉന്നാവോ സംഭവത്തില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നാണ് പ്രിയങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, ദൈവത്തെയോര്‍ത്ത് ആ ക്രിമിനലിനും അദ്ദേഹത്തിന്‍റെ സഹോദരനും താങ്കളുടെ പാര്‍ട്ടി നല്‍കിപ്പോന്ന രാഷ്ട്രീയപരമായ എല്ലാ അധികാരവും എടുത്തുകളയണണം. ഇപ്പോഴും വൈകിയിട്ടില്ല…”, എന്നാണ് എഫ്ഐആറിന്‍റെ പകര്‍പ്പ് ടാഗ് ചെയ്തുകൊണ്ട് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്. Why do we give people like Kuldeep…

Read More

ഉന്നാവോ സംഭവം: മുഖ്യപ്രതി കുല്‍ദീപ് സെന്‍ഗറെ ബിജെപി പുറത്താക്കി

ന്യൂഡല്‍ഹി: ദേശവ്യാപകമായി പ്രതിഷേധം ശക്തമായപ്പോള്‍ ഒടുക്കം ആ തീരുമാനവും വന്നു. ഉന്നാവോ ബലാത്സംഗ കേസിലെ പ്രതിയും ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സിംഗ് സെന്‍ഗറെ ബിജെപിയില്‍ നിന്ന് പുറത്താക്കി. ഉത്തര്‍ പ്രദേശ്‌ ബിജെപി അദ്ധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗാണ് നടപടി കൈക്കൊണ്ടത്. പീഡനവും തുടര്‍ന്ന് കുറ്റം മറയ്ക്കാന്‍ ബിജെപി നേതാവ് നടത്തിയ പ്രവര്‍ത്തനങ്ങളും മാധ്യമങ്ങള്‍ പരസ്യമാക്കിയതോടെ എംഎല്‍എ കുല്‍ദീപ് സെന്‍ഗറെ സസ്പെന്‍ഡ് ചെയ്യാതെ പാര്‍ട്ടിയ്ക്ക് നിവൃത്തിയില്ലായിരുന്നു എന്ന് വേണം കരുതാന്‍. എഫ്‌ഐആറില്‍ പേരുണ്ടായിട്ടും എന്തിനാണ് അയാള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നതെന്ന ചോദ്യവും പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. കുല്‍ദീപ് സെന്‍ഗറെ…

Read More

ടിപ്പു ജയന്തി ആഘോഷം റദ്ദാക്കി യെദിയൂരപ്പ.!!

ബെംഗളൂരു: യെദിയുരപ്പ സർക്കാർ ടിപ്പു ജയന്തി ആഘോഷം റദ്ദാക്കി. സിദ്ധരാമയ്യ സർക്കാരിന്റെ നേതൃത്വത്തിൽ 2015 മുതലാണ് കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു തുടങ്ങിയത്. അന്നുണ്ടായ സംഘർഷങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. കനത്ത സുരക്ഷാ വലയത്തിലാണ് കഴിഞ്ഞ വര്‍ഷം ആഘോഷ പരിപാടി സംഘടിപ്പിച്ചത്.

Read More

സിദ്ധാര്‍ത്ഥയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി

ബെംഗളൂരു: കാണാതായ സിദ്ധാര്‍ത്ഥയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി തുടരുന്നു. സംഭവം നടന്ന് പതിനഞ്ച് മണിക്കൂറുകൾക്ക് ശേഷവും ഒരു തുമ്പും കിട്ടാതെ പോലീസ്. 200ൽ അധികം പോലീസുകാരും മൽസ്യ തൊഴിലാളികളുമാണ് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത്. 25ൽ അധികം ബോട്ടുകളും മൂന്ന് ടീമുകളിലായി ഡൈവർമാരും ഇപ്പോൾ മംഗലാപുരത്തിനടുത്തുള്ള നേത്രാവതി നദിയിൽ തിരച്ചിൽ തുടരുന്നു. കോസ്റ്റ് ഗാർഡും തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഇന്നലെ ബംഗളൂരുവില്‍ നിന്നും കാറില്‍ മംഗലൂരുവിലേക്ക് പുറപ്പെട്ട സിദ്ധാര്‍ത്ഥ, നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും പുറത്തിറങ്ങുകയുമായിരുന്നു എന്നാണ ഡ്രൈവര്‍ പറയുന്നത്. ഏറെ സമയം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചു…

Read More

“കുറേനാൾ ഞാൻ പോരാടി, പക്ഷേ ഇന്ന് ഞാൻ അടിയറവ് പറയുകയാണ്”; കാണാതായ വി.ജി. സിദ്ധാർഥ അവസാനമെഴുതിയ കത്ത് പുറത്ത്..

ബെംഗളൂരു: കഴിഞ്ഞദിവസം മുതൽ കാണാതായ കഫെ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർഥ അവസാനമെഴുതിയ കത്ത് പുറത്ത്. കഫേ കോഫി ഡേ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും ജീവനക്കാർക്കുമെഴുതിയ കത്താണ് പുറത്തുവന്നിരിക്കുന്നത്. കഫേ കോഫി ഡേ 7000 കോടി രൂപയുടെ നഷ്ടത്തിലായിരുന്നെന്നും കമ്പനിയുടെ സാമ്പത്തികനഷ്ടങ്ങൾക്ക് താൻ മാത്രമാണ് ഉത്തരവാദിയെന്നും സിദ്ധാർഥ കത്തിൽ സൂചിപ്പിച്ചിരുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഫേ കോഫി ഡേയുടെ എല്ലാ സ്വത്തുക്കളുടെയും ബാധ്യതകളുടെയും വിവരങ്ങളും സിദ്ധാർഥ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സംരഭകനെന്ന നിലയിൽ താൻ പരാജയപ്പെട്ടെന്നും ആരെയും വഞ്ചിക്കാനും തെറ്റിദ്ധരിപ്പിക്കാനും താൻ ഒരിക്കലും…

Read More

ഇന്ത്യയിലെ പുതിയ ശതകോടീശ്വരൻ ‘ബൈജു രവീന്ദ്രൻ’; കമ്പനിയുടെ മൂല്യം 40,000 കോടി!!

ബെംഗളൂരു: ഇന്ത്യയിലെ പുതിയ ശതകോടീശ്വരൻ ‘ബൈജു രവീന്ദ്രൻ’; കമ്പനിയുടെ മൂല്യം 40,000 കോടി!! വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ട് അപ്പ് ആയ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ ശതകോടീശ്വര ക്ലബ്ബിലേക്ക്. കമ്പനിയുടെ മൂല്യം 40,000 കോടി രൂപ കടന്നതോടെയാണിത്. വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മൂല്യമുള്ള സംരംഭം കൂടിയാണ് ബൈജൂസ് ആപ്പ്. ബെംഗളൂരുവാണ് കമ്പനിയുടെ ആസ്ഥാനം. കണ്ണൂർ ജില്ലയിലെ അഴീക്കോട് സ്വദേശിയാണ് ബൈജു. ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് അടുത്തിടെ 15 കോടി ഡോളറിന്റെ മൂലധന നിക്ഷേപം നേടിയിരുന്നു. ഇത് ഏകദേശം…

Read More
Click Here to Follow Us