ബൈക്കിന് പിന്നിൽ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു.

ബെംഗളൂരു: ബൈക്കിനു പിന്നിൽ ലോറിയിടിച്ച്  തിരുവനന്തപുരം സ്വദേശിയായ ജോജി ബെനഡിക്ട് മരിച്ചു. ഇലഞ്ഞിക്കൽ ജയരാജ് ബെനഡിക്ടിന്റെ മകനാണ് ജോജി.

മഹാദേവ പുരയിലെ കാർ ഷോറൂമിൽ മാർക്കറ്റിംഗ് ജീവനക്കാരനായിരുന്ന ജോജി ഓഫീസിലേക്ക് പോകുമ്പോൾ അമിതവേഗതയിലെത്തിയ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ജോജിയെ രാമമൂർത്തി നഗറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

ഇന്നലെ രാവിലെ എട്ടുമണിയോടെ കൽക്കരെ മെയിൻ റോഡിലായിരുന്നു സംഭവം.

ശിവാജി നഗറിലെ ബൗളിംഗ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഇന്ന് 11 മണിയോടെ ബാബുസ പാളയ സെൻറ് ജോസഫ് പള്ളിയിൽ ശുശ്രൂഷകൾക്ക് ശേഷം ഹെഗ്ഡേ നഗർ സെമിത്തേരിയിൽ സംസ്കാരം നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts