ഹൈദരാബാദില്‍ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ട”യെല്ലോ ട്രാവെല്‍സ്”ബസ്‌ പൂര്‍ണമായും കത്തി നശിച്ചു;26 യാത്രക്കാര്‍ ഉണ്ടായിരുന്നു;വന്‍ദുരന്തം ഒഴിവായത് തലനാരിഴക്ക്.

ബെംഗളൂരു : ഹൈദരാബാദില്‍ നിന്നും നഗരത്തിലേക്ക് വരികയായിരുന്ന യെല്ലോ ടൂര്‍സ് ആന്‍ഡ്‌ ട്രാവല്‍സിന്റെ എ സി ബസ് പൂര്‍ണമായും കത്തി നശിച്ചു.കര്‍നൂലിന് സമീപം ദേശീയ പാതയില്‍ വച്ചാണ് അപകടം സംഭവിച്ചത്.

ബസില്‍ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു, ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ വേഗം പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം വഴിമാറി.

  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!

എ സി യില്‍ നിന്നുള്ള വൈദ്യുത ഷോര്‍ട്ട് സര്‍ക്യുട്ട് ആണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.

എല്ലാ പ്രവശ്യത്തെയും പോലെ പ്രധാന മാധ്യമങ്ങള്‍ എല്ലാം ബസിന്റെ പേരും മറ്റു വിവരങ്ങളും മറച്ചു വച്ചുകൊണ്ട് തന്നെയാണ് വാര്‍ത്ത‍ പ്രസിദ്ധീകരിക്കുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts