‘ആന്‍ഡ് ദ് ഓസ്കര്‍ ഗോസ് ടു…’ ടോവിനോ ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് വിട്ടു

ടൊവീനോ തോമസ് നായകനായെത്തുന്ന ‘ആന്‍ഡ് ദ് ഓസ്കര്‍ ഗോസ് ടു’ എന്ന സിനിമയുടെ ടീസര്‍ പുറത്ത് വിട്ടു. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സിനിമയ്ക്കുള്ളിലെ കഥയാണ് സിനിമ പറയുന്നതെന്നാണ് സൂചന.

പത്തേമാരിക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനു സിത്താരയാണ് നായിക വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ ഒരു ചലച്ചിത്ര സംവിധായകന്‍റെ വേഷത്തില്‍ ടൊവിനോ എത്തുമ്പോള്‍, പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് അനു സിത്താര എത്തുന്നത്.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

         

സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മധു അമ്പാട്ടാണ് ഛായാഗ്രഹണം. ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി. ബിജിബാലാണ് സംഗീത സംവിധാനം. കാനഡയിലായിരുന്നു പ്രധാനമായും ഈ സിനിമ ചിത്രീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!
[masterslider id="10"]

Related posts