ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപെട്ട് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം;അപകടം ഹൊസൂർ സ്‌റ്റേഷനിൽ വച്ച് ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോൾ.

ബെംഗളൂരു : ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപെട്ട് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.ഹൊസൂർ സ്‌റ്റേഷനിൽ വച്ച് ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോൾ ആണ് അപകടം സംഭവിച്ചത്.

രാവിലെ 6 മണിയോടെ ആണ് അപകടം നടന്നത്.മലപ്പുറം കൊണ്ടോട്ടി ചിറയിൽ മുക്കൂട സ്വദേശി കുന്നുമ്മൽ പുളിക്കത്തൊടി ഹമീദിന്റെ മകൻ മുഹമ്മദ് ഇർഷാദ് (19) ആണ് മരിച്ചത്.

യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു. തീവണ്ടി ഹൊസൂരിൽ എത്തിയപ്പോൾ ഇർഷാദ് ചായ വാങ്ങാൻ വേണ്ടി പുറത്തിറങ്ങുകയയും വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ ഓടിക്കയറാൻ ശ്രമിക്കുകയുമായിരുന്നു.

  വിവാഹം ഒരു 'ബിസിനസ്'; ബെംഗളൂരു എൻജിനീയറുടെ ചതിക്കുഴിയിൽ വീണത് നിരവധി സ്ത്രീകൾ; ഒടുവിൽ വലയിൽ

വാതിൽക്കൽ നിന്ന സുഹൃത്തുക്കൾ പിടിച്ച് കയറ്റാൻ കൈ കൊടുത്തെങ്കിലും പ്ലാറ്റ് ഫോമിനും തീവണ്ടിക്കും ഇടയിലുള്ള വിടവിലേക്ക് ഇർഷാദ് വീഴുകയായിരുന്നു.

കൂട്ടുകാരായ 3 പേരോടൊപ്പം ബംഗളൂരുവിലേക്ക് പെരുന്നാൾ വിനോദയാത്രക്ക് വരികയായിരുന്നു ഇർഷാദ്.

മൃതദേഹം ഹൊസൂർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. പിതാവ് ഹമീദ് ഗൾഫിൽ നിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

  കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം: യൂട്യൂബര്‍ യാസര്‍ എടപ്പാളിനെ അറസ്റ്റ് ചെയ്തു

പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം നാളെ കബറടക്കും എന്ന് ബന്ധുക്കൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ
[masterslider id="10"]

Related posts

Click Here to Follow Us