“കഫേ കോഫീ ഡേ”യുടെ സ്ഥാപകനും എസ്.എം.കൃഷ്ണയുടെ മരുമകനുമായ ജി.വി.സിദ്ധാർത്ഥ നേത്രാവതി നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു;തിരച്ചിൽ തുടങ്ങി പോലീസ്.

ബെംഗളൂരു : പ്രശസ്ത ബ്രാൻഡ് ആയ കഫേ കോഫീ ഡേയുടെ സ്ഥാപകനായ ജി.വി.സിദ്ധാർത്ഥ ഉള്ളാളിന് സമീപം നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിൽ നിന്ന് താഴേക്ക് ചാടി. സംഭവ സ്ഥലത്ത് പോലീസ് തിരച്ചിൽ തുടരുന്നു.

ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.

ഇന്നലെ സക്ലേഷ് പുരയിലേക്ക് എന്ന് പറഞ്ഞ് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുകയായിരുന്നു, മംഗളൂരുവിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള ഉള്ളാൾ പാലത്തിന്റെ മുകളിൽ എത്തിയതോടെ ഡ്രൈവറോട് കാർ നിർത്താൻ ആവശ്യപ്പെടുകയും ഇറങ്ങുകയുമായിരുന്നു, കാർ കുറച്ച് മുന്നോട്ടെടുക്കാൻ പറയുകയും നദിയിലേക്ക് എടുത്തു ചാടുകയുമായിരുന്നു എന്ന് പോലീസ് പറയുന്നു.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

25 മുങ്ങൽ വിദഗ്ദർ അടക്കം 200 പേർ തിരച്ചിൽ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നുണ്ട്. മുൻ കർണാടക മുഖ്യമന്ത്രിയും കേന്ദ്ര വിദേശ കാര്യമന്ത്രിയുമായിരുന്ന എസ്എം കൃഷ്ണയുടെ മരുമകനാണ് സിദ്ധാർത്ഥ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി
[masterslider id="10"]

Related posts