അൽഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കും;കുമാരസ്വാമി സർക്കാർ ഇന്ന് നിലം പതിക്കും.

ബെംഗളൂരു : ഇന്ന് വിശ്വാസ വോട്ടെടുപ്പ്.  കുമാരസ്വാമി സർക്കാർ വീഴുമോ വാഴുമോയെന്ന് ഇന്ന് അറിയാം. വിശ്വാസ പ്രമേയം ചർച്ച ഇന്ന് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി സ്പീക്കർക്ക് ഉറപ്പ് നൽകിയിരുന്നു.

15 വിമത എംഎൽഎമാരും രാജിയിൽ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിന് ഭൂരിപക്ഷം ഉണ്ടാകാനിടയില്ല. എംഎൽഎമാരായ ശ്രീമന്ത് പാട്ടീൽ, ബി നാഗേന്ദ്ര എന്നിവരുടെ അസാന്നിധ്യവും കോൺഗ്രസിന് തിരിച്ചടിയാകും. ബിഎസ്പി അംഗത്തോട് സർക്കാരിന് വോട്ട് ചെയ്യാൻ പാർട്ടി അധ്യക്ഷ മായാവതി നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, വിശ്വാസ വോട്ടെടുപ്പ് ഇന്ന് അഞ്ച് മണിക്കുള്ളിൽ നടത്തണം എന്നാവശ്യപ്പെട്ട് രണ്ട് സ്വാതന്ത്ര എംഎൽഎമാരുടെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

വിപ്പിലെ ആശയക്കുഴപ്പം തീർക്കാൻ കോൺഗ്രസ്‌ നൽകിയ ഹർജിയും ഇന്ന് കോടതിയുടെ പരിഗണയില്‍ വരും. വിപ്പ് നൽകാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകൾ വേഗത്തിൽ പരിഗണിക്കണമെന്ന് കോൺഗ്രസും മുഖ്യമന്ത്രി കുമാരസ്വാമിയും സുപ്രീംകോടതിയിൽ ആവശ്യപ്പെടും.

രാജി നൽകിയ എംഎൽഎമാര്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോൾ സഭയിൽ ഹാജരാകണമെന്ന് നിർബന്ധിക്കാനാകില്ലെന്ന് ജൂലായ് 17ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് വിപ്പ് നൽകാനുള്ള രാഷ്ട്രീയ പാർട്ടിയുടെ അവകാശത്തിന്റെ ലംഘനമാണെന്ന് കോൺഗ്രസിന്റെയും കുമാരസ്വാമിയുടെയും അപേക്ഷകളിൽ പറയുന്നത്.

ഇതോടൊപ്പം വിശ്വാസ വോട്ടെടുപ്പ് എത്രയും വേഗം നടത്താൻ സ്പീക്കർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട രണ്ട് സ്വതന്ത്ര എംഎൽഎമാരും കോടതിയെ സമീപിച്ചിട്ടുണ്ട്.

കുമാരസ്വാമിയുടേത് ന്യൂനപക്ഷ സർക്കാരാണെന്നും ബിജെപിയെ പിന്തുണക്കുന്ന ഈ എംഎൽഎമാർ വാദിക്കുന്നു. ഈ ഹർജിയും വേഗത്തിൽ കേൾക്കണമെന്ന് സ്വതന്ത്ര എംഎൽഎമാരും ഇന്ന് ചീഫ് ജസ്റ്റിസ് കോടതിയിൽ ആവശ്യപ്പെടും.

കർണാടകത്തിലെ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച അഞ്ച് മണിക്കുള്ളിൽ നടത്തണമെന്ന കർശന നിർദേശം സ്പീക്കർക്ക് സുപ്രീംകോടതി നൽകണമെന്നാണ് സ്വതന്ത്ര എംഎൽഎമാരുടെ ഹർജിയിലെ ആവശ്യം. കെപിജെപി എംഎൽഎ ആർ ശങ്കർ, സ്വതന്ത്രൻ എച്ച് നാഗേഷ് എന്നിവരാണ് കോടതിയെ സമീപിക്കുന്നത്.

ഇന്ന് രാവിലെത്തന്നെ ഹർജി ഫയൽ ചെയ്യുമെന്നാണ് സൂചന. രാവിലെചീഫ് ജസ്റ്റിസ് കോടതിയിൽ ഹർജിയുടെ കാര്യം അഭിഭാഷകർ പരാമർശിക്കുകയും ചെയ്തേക്കും.

ഇതിനിടെ, സർക്കാരിനെ രക്ഷിക്കാൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്നും സഭയിൽ എത്തണമെന്നും മുഖ്യമന്ത്രി കുമാരസ്വാമി വിമതരോട് അഭ്യർത്ഥിച്ചിരുന്നു.

ഇന്ന് നിയമസഭയിലെത്തണമെന്ന് എംഎൽഎമാരോട് കുമാരസ്വാമി അഭ്യർത്ഥിച്ചിട്ടുണ്ട്. തനിക്ക് അധികാരത്തിൽ കടിച്ചു തൂങ്ങാൻ ആഗ്രഹമില്ല. ഇന്ന് സഭയിൽ എത്തി ബിജെപി എങ്ങനെയാണ്‌ കുതിരക്കച്ചവടം നടത്തുന്നത് എന്ന് വെളിപ്പെടുത്തണമെന്നാണ് കുമാരസ്വാമിയുടെ അഭ്യർത്ഥന.

സർക്കാരിനെ രക്ഷിക്കാൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറെന്നും കുമാരസ്വാമി വ്യക്തമാക്കി. മുഖ്യമന്ത്രി പദം സിദ്ദരാമയ്യക്ക് വിട്ടുനല്‍കിയുള്ള അനുനയ നീക്കങ്ങളും നടക്കുന്നുവെന്നാണ് സൂചന. എന്നാല്‍, സർക്കാർ താഴെവീഴും എന്ന ആത്മവിശ്വാസത്തിലാണ് ബിജെപി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us