ബെംഗളൂരു : വിമത എംഎൽഎമാർ സ്പീക്കർക്ക് രാജിക്കത്ത് നൽകി. 11 എംഎൽഎമാരാണ് രാജിക്കത്ത് നൽകിയത്. അതേ സമയം രാജിക്കാര്യത്തിൽ നിയമപ്രകാരം നീങ്ങുമെന്ന് സ്പീക്കർ കെ.ആർ രമേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ബോധ്യമായാൽ മാത്രമേ രാജി അംഗീകരിക്കുകയുള്ളൂ. ഇക്കാര്യത്തിൽ തനിക്ക് മേൽ സമ്മർദ്ദമില്ല. ആരെയും സംരക്ഷിക്കുകയെന്നത് തന്റെ ദൗത്യമല്ല. രാജി വൈകിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. എംഎൽഎമാർക്ക് സുപ്രീം കോടതിയെ സമീപിക്കാതെ തന്നെ സമീപിക്കാമായിരുന്നു. ഭീഷണിയുള്ളതിനാലാണ് മുംബൈക്ക് പോയതെന്നാണ് അവർ പറഞ്ഞത്. നിലവിലെ പ്രശ്നത്തിൽ താൻ കക്ഷിയും ഉത്തരവാദിയുമല്ലെന്നും സ്പീക്കർ വ്യക്തമാക്കി. എംഎൽഎമാർ എല്ലാവരും ഇപ്പോഴും പാർട്ടി…
Read MoreDay: 11 July 2019
വിമത ജെ.ഡി.എസ്-കോൺഗ്രസ് എം.എൽ.എ.മാർ മുംബൈയിൽ നിന്ന് തിരിച്ചെത്തി;സ്പീക്കറുമായി കൂടിക്കാഴ്ച്ച നടത്തി.
ബെംഗളൂരു : കോൺഗ്രസ്,ജെഡിഎസ് വിമത എംഎൽഎമാർ നഗരത്തിൽ തിരിച്ചെത്തി. വിധാൻ സൗധയിലെത്തിയ 6 എംഎൽഎമാർ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഉടൻ തന്നെ ഇവർ രാജിക്കത്ത് സ്പീക്കർക്ക് കൈമാറും. വിമത എംഎൽഎമാർ ഇന്ന് വൈകീട്ട് ആറ് മണിക്ക് മുമ്പായി സ്പീക്കർ രമേഷ് കുമാറിന് മുമ്പിൽ ഹാജരായി രാജിക്കത്ത് നൽകണമെന്ന് സുപ്രീം കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. തങ്ങൾ നൽകിയ രാജി സ്വീകരിക്കാതെ സ്പീക്കർ നടപടികൾ വൈകിപ്പിക്കുകയാണെന്ന് കാണിച്ച് വിമത എംഎൽഎമാർ നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രണ്ടു ദിവസമായി മുംബൈയിലെ…
Read Moreരാജിവക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ല;മുഖ്യമന്ത്രി രാജിവക്കില്ല.
ബെംഗളൂരു:കര്‍ണാടക പ്രതിസന്ധിയിൽ സുപ്രീംകോടതി ഇടപെടൽ ഉണ്ടായതിന് പിന്നാലെ രാജി വയ്ക്കില്ലെന്ന നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. രാജി വക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് കുമാരസ്വാമി വിശദീകരിച്ചു. 2008 ൽ സമാനമായ സാഹചര്യത്തിലൂടെ യദ്യൂരപ്പ സര്‍ക്കാര്‍ കടന്ന് പോയിട്ടുണ്ട്. അന്ന് അദ്ദേഹം രാജി വയ്ക്കാൻ തയ്യാറായിരുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു. കോൺഗ്രസ് നേതാക്കളുമായും എംഎൽഎമാരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് കുമാരസ്വാമിയുടെ പ്രതികരണം. നിയമസഭാ സമ്മേളനം പരമാവധി നീട്ടിവയ്ക്കാനാണ് നീക്കം നടക്കുന്നതെന്നും സൂചനയുണ്ട്. മാ സുപ്രീംകോടതി അഭ്യര്‍ത്ഥന പ്രകാരം സ്പീക്കറും വിമത എംഎൽഎമാരും കൂടിക്കാഴ്ച നടത്തുന്നുണ്ട്.…
Read Moreവിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണം;സ്പീക്കർക്ക് സുപ്രീം കോടതിയുടെ നിർദ്ദേശം.
ബെംഗളൂരു :കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേസ് നാളെ കേൾക്കാമെന്ന് സുപ്രീം കോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രാജിവയ്ക്കാനുള്ള ഒരാളുടെ അവകാശം ചോദ്യം ചെയ്യാനാകില്ലെന്ന് വിമത എംഎൽഎമാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ മുകുൾ റോത്തഗി സുപ്രീം കോടതിയിൽ ആവര്‍ത്തിച്ചു. രാജിവക്കാനുള്ള അവകാശം സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് പത്ത് വിമത എംഎൽഎമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. എംഎൽഎമാരോട് വൈകീട്ട് ആറ് മണിക്ക് അകം സ്പീക്കറെ കാണണമെന്ന് സുപ്രീംകോടതി അഭ്യര്‍ത്ഥിച്ചു. അതിനുള്ള സാഹചര്യം സ്പീക്കര്‍ ഒരുക്കണം. എംഎൽഎമാരെ…
Read Moreകോര്‍പറേറ്റ് സംഭാവനയുടെ 93%വും ബിജെപിയ്ക്ക്!!
ന്യൂഡല്‍ഹി: ദേശീയപാര്‍ട്ടികള്‍ക്ക് ലഭിച്ച കോര്‍പറേറ്റ് സംഭാവനകളുടെ വിവരങ്ങള്‍ പുറത്ത്. 985.18 കോടി രൂപയാണ് എല്ലാ ദേശീയപാര്ട്ടികള്ക്കുംകൂടി സംഭാവനയായി വന്നത്. സംഭാവനയുടെ ഉറവിടങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 20,000 രൂപയില്‍ക്കൂടുതല്‍ സംഭാവന നല്‍കുന്നവരുടെ വിവരം വെളിപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍, കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷത്തിനിടയില്‍ ബിജെപിക്ക് കോര്‍പറേറ്റുകളില്‍ നിന്നു സംഭാവനയായി ലഭിച്ചത് 915.59 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. അതായത് എല്ലാ ദേശീയപാര്‍ട്ടികള്‍ക്കുമായി ലഭിച്ച സംഭാവനയുടെ 93%. അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്) നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിച്ചത്തുവന്നത്. 2016 മുതല്‍ 2018 വരെയുള്ള…
Read Moreനിധി സ്വന്തമാക്കാന്‍ യുവാവ് ഭാര്യയെ പട്ടിണിക്കിട്ടത് 50 ദിവസം!!
മഹാരാഷ്ട്രയിലെ ചന്ദ്രപുര്‍ ജില്ലയിലാണ് സംഭവം നടന്നത്. നിധി ലഭിക്കാന്‍ ഭാര്യയെ 50 ദിവസത്തോളം പട്ടിണിക്കിട്ടയാള്‍ പിടിയിലായി. സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിന്റെ വാക്ക് വിശ്വസിച്ചാണ് ഇയാള്‍ ഭാര്യയെ പട്ടിണിക്കിടുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടന്ന ക്രൂരതയുടെ പേരില്‍, ഒരു സ്വയംപ്രഖ്യാപിത ആള്‍ദൈവവും പിടിയിലായിട്ടുണ്ട്. യുവാവിന്റെ വിവാഹത്തിന് ശേഷം ഭാര്യയെ പട്ടിണിക്കിടുകയും ചില പൂജകള്‍ നിര്‍വഹിക്കുകയും ചെയ്താല്‍ നിധി കിട്ടുമെന്ന് ആള്‍ദൈവം യുവാവിനെയും കുടുംബത്തെയും വിശ്വസിപ്പിച്ചിരുന്നു. ഇതനുസരിച്ച് 2018 ആഗസ്റ്റില്‍ വിവാഹം നടന്നു. വിവാഹം കഴിഞ്ഞ് ആദ്യ ദിവസം മുതല്‍ തന്നെ ആള്‍ദൈവം…
Read Moreരാജ്കുമാറിന്റെ കസ്റ്റഡി മരണം: ജയില്‍ അധികൃതരുടെ വാദം പൊളിയുന്നു
കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസില്‍ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ ജയില്‍ അധികൃതരുടെ വാദം പൊളിയുന്നു. പ്രതിയായ രാജ്കുമാറിനെ പീരുമേട് ആശുപത്രിയില്‍ എത്തിച്ചതിനു ശേഷമാണ് പ്രതി മരിച്ചതെന്നായിരുന്നു ജയില്‍ അധികൃതരുടെ വാദം. എന്നാല്‍ രാജ്കുമാറിനെ പീരുമേട് ആശുപത്രിയില്‍ എത്തിച്ചത് മരിച്ച ശേഷമാണെന്ന് പീരുമേട് ആശുപത്രി സൂപ്രണ്ട് ഡോ.ആനന്ദ് ക്രൈംബ്രാഞ്ചിന് മൊഴി നല്കി. രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മരണം കഴിഞ്ഞ് ഒരു മണിക്കൂറെങ്കിലും ആയിരുന്നുവെന്നാണ് സൂപ്രണ്ട് നല്‍കിയിരിക്കുന്ന മൊഴി. പൊലീസിന് നല്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമായിരുന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു. ഇതോടെ…
Read Moreകുവൈത്തില്‍ വിദേശികളുടെ മക്കള്‍ക്ക് തൊഴില്‍ വിസ
കുവൈത്ത്: ഇരുപത്തിയൊന്ന് വയസ്സായ വിദേശികളുടെ മക്കള്‍ക്ക് ഇനി മുതല്‍ നേരിട്ട് തൊഴില്‍ വിസയിലേക്ക് താമസ രേഖ മാറ്റാം. അതിലേക്കുള്ള നടപടികള്‍ കുവൈത്ത് ലഘൂകരിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. വിദേശികളുടെ മക്കള്‍ക്ക് തൊഴില്‍ വിസയിലേക്ക് താമസ രേഖ മാറ്റണമെങ്കില്‍ താമസകാര്യ വകുപ്പിന്റെയും, മാന്‍പവര്‍ അതോറിറ്റിയുടെയും പ്രത്യേക അനുമതി വേണമായിരുന്നു. ഈ നിയമത്തിലാണ് ഇപ്പോള്‍ ഇളവ് വന്നിരിക്കുന്നത്. നിലവിലെ നിയമപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരുപാട് സമയം വേണമെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിലൂടെ ഇളവ് പ്രഖ്യാപിച്ചത്.…
Read More‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’യിലെ ആദ്യ ഗാനം പുറത്തിറക്കി
ബിജു മേനോന് നായകനായെത്തുന്ന പുതിയ ചിത്രമായ ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’യിലെ ആദ്യ ഗാനം പുറത്തിറക്കി.കെ.എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുജേഷിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിശ്വജിത്താണ്. ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് നീണ്ട ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നമ്മുടെ പ്രിയങ്കരിയായ സംവൃത സുനില്‍ മടങ്ങിയെത്തുന്നു എന്നതാണ്. കുടുംബ പശ്ചാത്തലത്തില്‍ അണിഞ്ഞൊരുങ്ങുന്ന ഈ ചിത്രത്തില്‍ ബിജു മേനോന്റെ ഭാര്യയായിട്ടാണ് സംവൃത വേഷമിടുന്നത്. ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം ജി.പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, അലന്‍സിയര്‍, ജോണി…
Read Moreലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്ത് കീവീസ് ഫൈനലില്‍
മാഞ്ചസ്റ്റര്‍: ജഡേജയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി. സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 18 റണ്‍സ് വിജയം. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 49.3 ഓവറില്‍ 221 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഇതോടെ കീവീസ് 2019 ലോകകപ്പിന്റെ കലാശപ്പോരട്ടത്തിന് യോഗ്യത നേടി. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡിനെ താരതമ്യേന കുറഞ്ഞ സ്കോറില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ പിടിച്ചു കെട്ടിയിരുന്നു. പക്ഷെ മഴ കാരണം ആദ്യ ദിവസം മത്സരം പൂര്‍ത്തിയാക്കാനായിരുന്നില്ല. 46.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എന്ന നിലയില്‍ ഇന്നലെ…
Read More