ഇന്ത്യൻ ഗർജനത്തിൽ പതറി പാകിസ്ഥാൻ; ഇന്ത്യക്ക് അനായാസ ജയം!

ഇന്ത്യക്കെതിരെ 337 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാൻ, ഒന്ന് പൊരുതാൻ പോലുമാവാതെ മുട്ട് മടക്കി. അടിച്ചോതുക്കിയും എറിഞ്ഞിട്ടും ഇന്ത്യൻ ചുണക്കുട്ടികൾ നേടിയത് അഭിമാന വിജയം. പാകിസ്താനെ മാത്രമല്ല, രണ്ടു തവണ വില്ലനായെത്തിയ മഴയെയും കാഴ്ചക്കാരനാക്കി മാഞ്ചസ്റ്ററിൽ ഇന്ത്യ നേടിയത് ഉജ്വല വിജയം. രണ്ടാമതും മഴ കളി മുടക്കിയപ്പോൾ 35 ഓവറിൽ പാകിസ്ഥാൻ അഞ്ചിന് 166 റൺസ് ആണ് നേടിയത്. ശേഷം വീണ്ടും പാക്കിസ്ഥാൻ ബാറ്റിംഗ് പുനഃരാരംഭിച്ചപ്പോൾ, ഡക്ക്വർത് ലൂയിസ് നിയമ പ്രകാരം 40 ഓവറായി ചുരുക്കുകയും വിജയ ലക്‌ഷ്യം 302 ആക്കുകയും ചെയ്തു. അങ്ങനെ ശേഷിച്ച 5 ഓവറിൽ പാകിസ്ഥാന്…

Read More

പച്ചക്കൊടി പ്രൊഫൈൽ ചിത്രമാക്കിയതിന് മുസ്ലീം യുവാവിനെ വെട്ടിക്കൊന്നു;പാക്കിസ്ഥാന്റെ പതാകയാണെന്ന് തെറ്റിദ്ധരിച്ചാണ് പരിചയക്കാർ യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

ബെംഗളൂരു : വാട്ട്സ് ആപ്പ് പ്രൊഫെൽ ചിത്രമായി പച്ചക്കൊടി ഇട്ടതിന്റെ പേരിൽ ശിവമൊഗ്ഗ ഹൊന്നാലിയിൽ യുവാവിനെ വെട്ടിക്കൊന്നു. അവിടെ തന്നെ വാഹന ഗാരേജിൽ ജോലി ചെയ്യുന്ന ദയാനാഥ് ഖാനാ (21) ണ് കൊല്ലപ്പെട്ടത്. റംസാൻ നാളുകളിൽ ഇയാൾ പ്രൊഫയിൽ ചിത്രം മാറ്റിയിരുന്നു ,എന്നാൽ ഇന്ത്യാ പാക്ക് ക്രിക്കറ്റ് മത്സരം നടക്കുന്നതിനാൽ പാക്കിസ്ഥാന്റെ കൊടിയാണിതെന്ന് തെറ്റിദ്ധരിച്ചാണ് അക്രമണം. ഈ വിഷയത്തിൽ മുൻപും ഖാൻ അക്രമിക്കപ്പെട്ടിട്ടുണ്ട്. പരിചയക്കാരായ സഞ്ജു, ലോഹിത്, ഹേമന്ത് എന്നിവർ അക്രമിച്ചതിനാൽ ഖാൻ കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വീണ്ടും അക്രമിക്കപ്പെടുമെന്ന ഭയത്താൽ പോലീസിൽ…

Read More

മലയാളികൾ വൃത്തികേടാക്കിയ ചാമുണ്ഡി ഹിൽസിലെ മതിലുകൾ വൃത്തിയാക്കി; ഇനിയും വൃത്തികേടാക്കരുതെന്ന് അപേക്ഷ

ബെംഗളൂരു: മലയാളികൾ വൃത്തികേടാക്കിയ ചാമുണ്ഡി ഹിൽസിലെ മതിലുകൾ വൃത്തിയാക്കി; ഇനിയും വൃത്തികേടാക്കരുതെന്ന് അപേക്ഷ. ചാമുണ്ഡിഹിൽസിലെ വ്യൂ പോയിന്റ് മതിലുകളിൽ സന്ദേശങ്ങൾ എഴുതി വികൃതമാക്കിയത് മായ്ച്ചുകളഞ്ഞ് യുവജനകൂട്ടായ്മ. വ്യൂ പോയിന്റ് നന്ദി പ്രതിമയ്ക്കു സമീപത്തെ മതിലുകളും ചുവരുകളുമാണ് വികൃതമാക്കിയിരുന്നത്. കേരളത്തിലെ സ്ഥലനാമങ്ങളും പേരുകളുമാണു സന്ദേശങ്ങളിൽ ഏറെയും ഉണ്ടായിരുന്നത്. മലയാളികളായ വിനോദസഞ്ചാരികൾ പൊതുസ്ഥലങ്ങൾ നശിപ്പിക്കരുതെന്നുള്ള അപേക്ഷയുമായി സമൂഹമാധ്യമങ്ങളിൽ ഹാഷ് ടാഗ് പ്രചാരണവും ആരംഭിച്ചിരുന്നു. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതേ തുടർന്നാണ് യുവജനകൂട്ടായ്മയുടെ നേതൃത്വത്തിൽ മതിലുകൾ പെയിന്റ് ചെയ്ത് വൃത്തിയാക്കിയത്.

Read More

മിസ്സ്‌ ഇന്ത്യ പട്ടം സുമന്‍ റാവുവിന് സ്വന്തം

മുംബൈ: അതെ മിസ്‌ ഇന്ത്യ 2019 ആയി രാജസ്ഥാന്‍ സ്വദേശി സുമന്‍ റാവുവിനെ തിരഞ്ഞെടുത്തു. തെലങ്കാന സ്വദേശി സഞ്ജന വിജ് ആണ് റണ്ണറപ്പ്. 30 മത്സരാര്‍ത്ഥികളുടെ ഇടയില്‍ നിന്നാണ് ഈ പട്ടം സുമനെ തേടിയെത്തിയത്. മിസ്‌ ഇന്ത്യ 2018 അനുക്രീതി വാസ് 2019 ലെ സുന്ദരിയെ വിജയ കിരീടമണിയിച്ചു. ബി​ഹാ​റി​ൽ നി​ന്നു​ള്ള ശ്രേ​യ ശ​ങ്ക​ർ മി​സ് ഇ​ന്ത്യ യു​ണൈ​റ്റ​ഡ് കോ​ണ്ടി​നെ​ന്‍റ് 2019 ആ​യും ഛത്തീ​സ്ഗ​ഡി​ൽ നി​ന്നു​ള്ള ശി​വാ​നി ജാ​ദ​വ് മി​സ് ഗ്രാ​ൻ​ഡ് ഇ​ന്ത്യ 2019 ആ​യും തിരഞ്ഞെടുത്തു.

Read More

ഒന്നാംവർഷ ബിരുദവിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ് ഈവർഷം മുതൽ!

ബെംഗളൂരു: സർക്കാർ കോളേജുകളിലെ വിദ്യാർഥികൾക്ക് പഠനനിലവാരം ഉയർത്താൻ ഈവർഷം മുതൽ സൗജന്യമായി ലാപ്‌ടോപ്പുകൾ വിതരണംചെയ്യുന്ന പദ്ധതി നടപ്പിലാക്കുമെന്ന് സർക്കാർ. മൂന്നുവർഷമായി പദ്ധതി ആവിഷ്‌കരിക്കാനുള്ള ശ്രമത്തിലായിരുന്നെങ്കിലും ഒട്ടേറെ വിവാദങ്ങൾ ഉയർന്നതോടെ പദ്ധതി നീണ്ടുപോകുകയായിരുന്നു. ലാപ്‌ടോപ്പുകൾ വിതരണംചെയ്യാൻ രണ്ടുകമ്പനികൾക്കാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ടെൻഡർ നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ 1.09 ലക്ഷം ഒന്നാംവർഷ ബിരുദ വിദ്യാർഥികൾക്കാണ് ലാപ്‌ടോപ്പുകൾ വിതരണംചെയ്യുക. കഴിഞ്ഞവർഷം മുഴുവൻ സർക്കാർ കോളേജ് വിദ്യാർഥികൾക്കും ലാപ്ടോപ്പുകൾ നൽകുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ഈവർഷം കോളേജിൽ ചേർന്നവർക്കു മാത്രമായി പദ്ധതി പരിമിതപ്പെടുത്തുകയായിരുന്നു. ഇതോടെ പദ്ധതിയുടെ ഗുണംലഭിക്കുമെന്ന് കരുതിയിരുന്ന രണ്ടുംമൂന്നുംവർഷ വിദ്യാർഥികൾക്ക് നിരാശരാകേണ്ടിവന്നു. അടുത്തവർഷം…

Read More

ഇന്നു കളിക്കുന്ന ഇന്ത്യക്കും പാക്കിസ്ഥാനും ഉത്തേജക മരുന്നുമായി”പൂനം പാണ്ഡെ”

മുംബൈ: ഇന്ത്യ-പാകിസ്ഥാന്‍ മത്സരമാണ് ഈ ലോകകപ്പില്‍ ആരാധകര്‍ കാത്തിരിക്കുന്ന മത്സരം. മത്സരത്തിന് മുന്‍പ് വലിയ തോതില്‍ തമ്മില്‍ വാഗ്വാദങ്ങള്‍ നിറയുകയാണ്. ഇപ്പോള്‍ ഇതാ ഇന്ത്യന്‍ പാകിസ്ഥാന്‍ ടീമിന് വേണ്ടി ‘ഉത്തേജന’ പോസ്റ്ററുമായി ബോളിവുഡ് നടി പൂനം പാണ്ഡെ.  ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിനുള്ള തന്‍റെ അന്താരാഷ്ട്ര പോസ്റ്റര്‍ എന്ന പേരിലാണ് താരം പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. പാകിസ്ഥാന് വേണ്ടി ബുര്‍ഖ ഇട്ട് നില്‍ക്കുന്ന ചിത്രവും ഇന്ത്യയ്ക്ക് വേണ്ടി അര്‍ദ്ധ നഗ്നയായ ഫോട്ടോയും നല്‍കിയിരിക്കുന്നു പൂനം. ഇതേ സമയം കഴിഞ്ഞ ദിവസം ബലാക്കോട്ട് വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്റെ പിടിയിലാകുകയും പിന്നീട്…

Read More

അനശ്വര നടൻ സത്യന്റെ ജീവിതം സിനിമയാകുന്നു;നായകനായി ജയസൂര്യ.

അനശ്വര നടൻ സത്യന്റെ ജീവിതം സിനിമയാകുന്നു. നവാഗതനതായ രതീഷ് രഘു നന്ദൻ ഒരുക്കുന്ന ചിത്രത്തിൽ സത്യനെ അവതരിപ്പിക്കുന്നത് നടൻ ജയസൂര്യയാണ്. സത്യനായുള്ള ജയസൂര്യയുടെ വേഷപ്പകർച്ച പകർത്തിയ ഒരു ഫാൻ മെയ്ഡ് പോസ്റ്റർ പങ്കുവച്ചുകൊണ്ട് ജയസൂര്യ തന്നെയാണ് ചിത്രത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. സത്യന്റെ 48-ാം ചരമവാർഷിക ദിനമാണ് ജൂൺ 15 ന്. ചിത്രം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജയസൂര്യ, വിജയ് ബാബു, നടി ആൻ അഗസ്റ്റിൻ എന്നിവർ എൽ.എം.എസ് പള്ളിവളപ്പിലെ സത്യന്റെ സ്മൃതികുടീരത്തിൽ പൂക്കളർപ്പിച്ച് പ്രാർത്ഥിച്ചിരുന്നു. സന്തോഷത്തോടെ,അഭിമാനത്തോടെ,ഒരു കാര്യം അറിയിക്കട്ടെ സത്യൻ മാഷ് -ന്റെ ജീവിതം സിനിമയാകുന്നു.എനിക്കാണ്…

Read More

സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥയെ കാറിടിപ്പിച്ച് വീഴ്ത്തി,സമീപത്തെ വീടിലേക്ക് ഓടിക്കയറിയ യുവതിയെ കത്തി കൊണ്ട് കുത്തി പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു;ക്രൂരകൃത്യം ചെയ്തത് പോലീസുകാരൻ.

മാവേലിക്കര: നടുറോഡില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസ് ഉദ്യോ​ഗസ്ഥൻ ചുട്ടുകൊന്നു. മാവേലിക്കര വള്ളിക്കുന്നത്തിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ്  സംഭവം. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനാണ് മരിച്ചത്. സ്കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. കൊലപാതകം നടത്തിയ അജാസ് എന്ന പൊലീസുകാരനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. വണ്ടിയിടിച്ച് വീണ സൗമ്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് അജാസ് തീ കൊളുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തി സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് കാഞ്ഞിപ്പുഴയയില്‍…

Read More

രശ്മികയുടെ ട്വീറ്റ് വൈറല്‍ ആയി;കൊടുഗില്‍ എല്ലാ സൌകര്യങ്ങളോടും കൂടിയ ആശുപത്രി സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങി സ്ഥലം എം.പി.

ബെംഗളൂരു : തെക്കന്‍ കര്‍ണാടകയിലെ ഏറ്റവും പ്രകൃതി രമണീയമായ ഒരു സ്ഥലമാണ്‌ കൊടുഗ് എന്ന് പ്രാദേശിക ഭാഷയില്‍ വിളിക്കുന്ന കൂര്‍ഗ്.എന്നാല്‍ കൂര്‍ഗ് നിവാസികളുടെ വളരെ കാലത്തേ ഒരു ആഗ്രഹമാണ് എല്ലാ സൌകര്യങ്ങളോടും കൂടിയ ഒരു ആശുപത്രി വേണം എന്നത്. നിരവധി ചെറുതും വലുതുമായ ആശുപത്രികള്‍ ഉണ്ട് എങ്കിലും എന്തെങ്കിലും സീരിയസ് ആയ വിഷയം വന്നാല്‍ നൂറു കിലോമീറ്റര്‍ അകലെയുള്ള മൈസുരുവില്‍ വരേണ്ട സാഹചര്യമാണ് ഇവിടെ ഉള്ളവര്‍ക്ക്.ഈ വിഷയം വര്‍ഷങ്ങളായി നില നില്‍ക്കുന്നതാണ് എങ്കിലും വീണ്ടും ഇത് കൂടുതല്‍ അധികാരികളുടെ ശ്രദ്ധയിലേക്ക് വരികയാണ്‌. One of…

Read More

മലയാളിയായ ഐ.ടി.ജീവനക്കാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ബെംഗളൂരു : മലയാളിയായ ഐ.ടി.ജീവനക്കാരന്‍ പാലക്കാട്‌ മുണ്ടൂര്‍ മന്നത്ത് പറമ്പില്‍ ഗോപു ദാസി(32)നെ സുല്‍ത്താന്‍ പാളയ നഗേനഹള്ളി മുനിയപ്പ ലേയൌട്ടിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംസ്കാരം ഇന്ന് രാവിലെ ഹെബ്ബാള്‍ വൈദ്യുത ശ്മശാനത്തില്‍ നടത്തി.പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണ കാരണം എന്താണ് എന്ന് വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. ഭാര്യ : സുനന്ദ.

Read More
Click Here to Follow Us