ബെംഗളൂരു : തെക്കന്‍ കര്‍ണാടകയിലെ ഏറ്റവും പ്രകൃതി രമണീയമായ ഒരു സ്ഥലമാണ് കൊടുഗ് എന്ന് പ്രാദേശിക ഭാഷയില്‍ വിളിക്കുന്ന കൂര്‍ഗ്.എന്നാല്‍ കൂര്‍ഗ് നിവാസികളുടെ വളരെ കാലത്തേ ഒരു ആഗ്രഹമാണ് എല്ലാ സൌകര്യങ്ങളോടും കൂടിയ ഒരു ആശുപത്രി വേണം എന്നത്.
നിരവധി ചെറുതും വലുതുമായ ആശുപത്രികള്‍ ഉണ്ട് എങ്കിലും എന്തെങ്കിലും സീരിയസ് ആയ വിഷയം വന്നാല്‍ നൂറു കിലോമീറ്റര്‍ അകലെയുള്ള മൈസുരുവില്‍ വരേണ്ട സാഹചര്യമാണ് ഇവിടെ ഉള്ളവര്‍ക്ക്.ഈ വിഷയം വര്‍ഷങ്ങളായി നില നില്‍ക്കുന്നതാണ് എങ്കിലും വീണ്ടും ഇത് കൂടുതല്‍ അധികാരികളുടെ ശ്രദ്ധയിലേക്ക് വരികയാണ്.
One of the most basic necessities is a hospital and in Coorg we don't have it. For a good hospital we have to travel distances. It would be really helpful for the people of Kodagu if this could be done to us
ದಯವಿಟ್ಟು ಸ್ಪಂದಿಸಿ ?@CMofKarnataka#WeNeedEmergencyHospitalInKodagu— Rashmika Mandanna (@iamRashmika) June 13, 2019
സിനിമാതാരം “കിരിക് പാര്‍ട്ടി”ഫെയിം രശ്മിക മന്തന്നയുടെ ഇടപെടല്‍ ആണ്.അവര്‍ ഇന്നലെ ട്വിറ്റെറില്‍ കുറിച്ച ആവശ്യം വൈറല്‍ ആകുകയായിരുന്നു.
കൊടുഗ് സ്വദേശിയായ താരം ഇങ്ങനെ എഴുതി “ഒരു നല്ല ആശുപത്രി ഇവിടെ ഇല്ല,അതിനു വേണ്ടി ഞങ്ങള്‍ കിലോ മീറ്റെരുകളോളം സഞ്ചരിക്കണം,ഇവിടെ ഒരു ആശുപത്രി സ്ഥാപിച്ചാല്‍ എല്ലാവര്ക്കും ഒരു ഉപകാരം ആയിരിക്കും”60000 ല്‍ അധികം പേര്‍ ഈ ട്വീറ്റ് നെ പിന്‍ തുണച്ചു മുന്നോട്ട് വന്നു.
മണിക്കൂറുകള്‍ക്ക് ഉള്ളില്‍ മൈസുരു എം പി യായ പ്രതാപ് സിന്‍ഹ ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കുമാരസ്വാമിയെ കാണാന്‍ അപ്പോയിന്മേന്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ട്വീറ്റ് ചെയ്തു.
I have drafted a request letter n seeking an appointment with @CMofKarnataka for #WeNeedEmergencyHospitalinKodagu I assure full co-operation from Modiji’s govt.
— Pratap Simha (@mepratap) June 13, 2019
ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം കൊണ്ട് ഒന്നും ആകില്ല ,ഒരു മള്‍ട്ടി സ്പെഷ്യലിറ്റി ആശുപത്രിയാണ് അത്യാവശ്യമയിട്ട് ഉള്ളത്,120 കിലോ മീറ്റെര്‍ ദൂരം ഈ ആവശ്യവുമായി ബന്ധപ്പെട്ട് ആളുകള്‍ യാത്രചെയ്യേണ്ടി വരിക എന്നത് വളരെ വേദനാജനകമായ കാര്യമാണ് എന്നും രശ്മിക പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.