ഒന്നാംവർഷ ബിരുദവിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ് ഈവർഷം മുതൽ!

ബെംഗളൂരു: സർക്കാർ കോളേജുകളിലെ വിദ്യാർഥികൾക്ക് പഠനനിലവാരം ഉയർത്താൻ ഈവർഷം മുതൽ സൗജന്യമായി ലാപ്‌ടോപ്പുകൾ വിതരണംചെയ്യുന്ന പദ്ധതി നടപ്പിലാക്കുമെന്ന് സർക്കാർ. മൂന്നുവർഷമായി പദ്ധതി ആവിഷ്‌കരിക്കാനുള്ള ശ്രമത്തിലായിരുന്നെങ്കിലും ഒട്ടേറെ വിവാദങ്ങൾ ഉയർന്നതോടെ പദ്ധതി നീണ്ടുപോകുകയായിരുന്നു.

ലാപ്‌ടോപ്പുകൾ വിതരണംചെയ്യാൻ രണ്ടുകമ്പനികൾക്കാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ടെൻഡർ നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ 1.09 ലക്ഷം ഒന്നാംവർഷ ബിരുദ വിദ്യാർഥികൾക്കാണ് ലാപ്‌ടോപ്പുകൾ വിതരണംചെയ്യുക. കഴിഞ്ഞവർഷം മുഴുവൻ സർക്കാർ കോളേജ് വിദ്യാർഥികൾക്കും ലാപ്ടോപ്പുകൾ നൽകുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ഈവർഷം കോളേജിൽ ചേർന്നവർക്കു മാത്രമായി പദ്ധതി പരിമിതപ്പെടുത്തുകയായിരുന്നു.

  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം

ഇതോടെ പദ്ധതിയുടെ ഗുണംലഭിക്കുമെന്ന് കരുതിയിരുന്ന രണ്ടുംമൂന്നുംവർഷ വിദ്യാർഥികൾക്ക് നിരാശരാകേണ്ടിവന്നു. അടുത്തവർഷം കോളേജിൽ ചേരുന്ന വിദ്യാർഥികൾക്കായിരിക്കും ലാപ്‌ടോപ്പുകൾ നൽകുക. വിതരണംചെയ്യുന്ന ലാപ്‌ടോപ്പുകൾക്ക് മികച്ച ഗുണനിലവാരം ഉറപ്പുവരുത്തും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളാണ് സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്നത്.

പഠനസൗകര്യങ്ങളിൽ സ്വകാര്യസ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കൊപ്പം നിലവാരം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൂന്നുവർഷംമുമ്പ് പദ്ധതിക്കുവേണ്ടി ടെൻഡർ ക്ഷണിച്ചെങ്കിലും നാലുകമ്പനികൾക്ക് ടെൻഡർ നൽകിയത് ഏറെ വിവാദമായി. തുടർന്ന് പദ്ധതിയിൽനിന്ന് താത്‌കാലികമായി സർക്കാരിന് പിന്നോട്ടുപോകേണ്ടിവന്നു. വിദ്യാഭ്യാസനിലവാരം ഉയരുന്നതോടെ കൂടുതൽ വിദ്യാർഥികൾ സർക്കാർകോളേജുകളിലെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
[masterslider id="10"]

Related posts