അനശ്വര നടൻ സത്യന്റെ ജീവിതം സിനിമയാകുന്നു;നായകനായി ജയസൂര്യ.

അനശ്വര നടൻ സത്യന്റെ ജീവിതം സിനിമയാകുന്നു. നവാഗതനതായ രതീഷ് രഘു നന്ദൻ ഒരുക്കുന്ന ചിത്രത്തിൽ സത്യനെ അവതരിപ്പിക്കുന്നത് നടൻ ജയസൂര്യയാണ്. സത്യനായുള്ള ജയസൂര്യയുടെ വേഷപ്പകർച്ച പകർത്തിയ ഒരു ഫാൻ മെയ്ഡ് പോസ്റ്റർ പങ്കുവച്ചുകൊണ്ട് ജയസൂര്യ തന്നെയാണ് ചിത്രത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. സത്യന്റെ 48-ാം ചരമവാർഷിക ദിനമാണ് ജൂൺ 15 ന്. ചിത്രം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജയസൂര്യ, വിജയ് ബാബു, നടി ആൻ അഗസ്റ്റിൻ എന്നിവർ എൽ.എം.എസ് പള്ളിവളപ്പിലെ സത്യന്റെ സ്മൃതികുടീരത്തിൽ പൂക്കളർപ്പിച്ച് പ്രാർത്ഥിച്ചിരുന്നു.

  മാളങ്ങളിൽ വെള്ളം കയറി, കൂടുകൾ തകർന്നു; ബെം​ഗളൂരുവിൽ സഹായം തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് മിണ്ടാപ്രാണികളുടെ പ്രവാഹം.

സന്തോഷത്തോടെ,അഭിമാനത്തോടെ,ഒരു കാര്യം അറിയിക്കട്ടെ സത്യൻ മാഷ് -ന്റെ ജീവിതം സിനിമയാകുന്നു.എനിക്കാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്.
നവാഗതനതായ രതീഷ് രഘു നന്ദൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ബി.ടി അനിൽ കുമാർ ,കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിർവഹിക്കുന്നത് .എന്റെ സുഹൃത്ത് വിജയ് ബാബു-വിന്റെ നിർമാണ കമ്പനി ആയ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. കൂടുതൽ വിശേഷങ്ങൾ പിന്നീട് പറയാം. എല്ലാവരുടെയും പ്രാർഥനകൾ പ്രതീക്ഷിച്ചുകൊണ്ട് ..സ്വന്തം ജയസൂര്യ…ഫാൻമെയ്ഡ് പോസ്റ്റർ തമീർ മാംഗോ. ജയസൂര്യ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
[masterslider id="10"]

Related posts