സതാംപ്ടൺ: ദക്ഷിണാഫ്രിക്കയെ തകർത്ത് ലോകകപ്പിൽ ഇന്ത്യക്ക് ആദ്യ ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 47.3 ഓവറിൽ ലക്ഷ്യം കണ്ടു. രോഹിത് ശർമയ്ക്ക് ഉജ്വല സെഞ്ചുറി 122 (144). 144 പന്തുകൾ നേരിട്ട രോഹിത് 13 ബൗണ്ടറിയും രണ്ടു സിക്സുമടക്കം 122 റൺസോടെ പുറത്താകാതെ നിന്നു. രോഹിതാണ് പ്ലേയർ ഓഫ് ദി മാച്ച്. രോഹിത്തിന്റെ 23-ാം ഏകദിന സെഞ്ചുറിയാണിത്. ഇതോടെ രോഹിത് ശർമ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഇന്ത്യയുടെ…
Read MoreDay: 5 June 2019
സ്കൂളിലെ സി.സി.ടി.വി കേബിളില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 8 വയസ്സുകാരന് ദാരുണാന്ത്യം
ബെംഗളൂരു: സ്കൂളില്‍ സ്ഥാപിച്ച സി സി ടി വി കാമറയുടെ കേബിളില്‍ നിന്ന് വൈദ്യുതാഘാത മേറ്റ് മൂന്നാം ക്ലാസ്സുകാരന് മരിച്ചു,സംഭവം നടന്നത് ,ജെ പി നഗറിന് അടുത്തുള്ള കോനാനകുണ്ടെ യിലെ ജംബു സവാരി ദിന്നെ സൈന്റ്റ് ഫ്രാന്‍സിസ് കോണ്‍വെന്റില്‍ ഈ മാസം ഒന്നാം തീയതിയാണ് ഈ ദാരുണ സംഭവം നടന്നത്.എട്ടു വയസുകാരന് അക്ഷയ് ആണ് മരിച്ചത്. ലഭിച്ച ഇടവേളയില്‍ ഒന്നാം നിലയിലെ ക്ലാസിന് സമീപത്തുള്ള ഗ്രില്ലില്‍ കുട്ടി പിടിച്ചു നില്കുകയായിരുന്നു,അതെ ഗ്രില്ലില്‍ ഘടിപ്പിച്ചിരുന്ന സി സി ടി വി കാമറയില്‍ നിന്ന് വൈദ്യുതി ലോഹ ഗ്രില്ലിലൂടെ പ്രവഹികുകയായിരുന്നു…
Read Moreമുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി;കന്നഡ ചാനലായ പ്രജാ ടി.വി.യില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.
ബെംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ നയാസ് ഖാനെ സ്വവസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കന്നഡ ചാനല്‍ ആയ പ്രജാ ടി വി യിലെ “സ്ട്രിംഗ്” പരിപാടികള്‍ അവതരിപ്പിക്കുന്ന മാധ്യമ പ്രവര്ത്തകന് ആണ് നയാസ് ഖാന്. ഇന്ന് രാവിലെ കെ ആര് പുരയില്‍ ഉള്ള വസതിയില്‍ ആണ് മൃതദേഹം കാണപ്പെട്ടത്,ആത്മഹത്യാ തന്നെയാണ് എന്നാണ് ആദ്യ നിഗമനം.മൃതശരീരം പോസ്റ്റ് മോര്‍ട്ടതിന് അയച്ചു.ഫലം ലഭിച്ചതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ.അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ ടി സുനീല്‍ കുമാറും മറ്റു പോലീസ് ഉദ്യോഗസ്ഥരും സംഭവ…
Read More‘എൽഎസ്’–ഗ്രിഗെസ് കുഞ്ഞാവയുടെ കുപ്പായത്തിൽ സ്വന്തം ലോഗോ!
കുഞ്ഞുടുപ്പിൽ അച്ഛന്റെയും അമ്മയുടെയും പേരിന്റെ ആദ്യാക്ഷരം തുന്നിച്ചേർത്ത ലോഗോ ടർക്കിയിൽ കുഞ്ഞിന്റെ പേരായ ഗ്രിഗെസ് ഇംഗ്ലീഷ് കൂട്ടക്ഷത്തിൽ തുന്നിച്ചേർത്തിട്ടുണ്ട്… വസ്ത്രങ്ങളിൽ എംബ്രോയിഡറി വർക്കുകൾ ചെയ്യുന്നതും ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് ഇഷ്ടചിത്രങ്ങൾ വരച്ച് മനോഹരമാക്കുന്നതുമൊക്കെ ഇപ്പോൾ സാധാരണയാണ്. താൻ ധരിക്കുന്ന വസ്ത്രങ്ങളിൽ എന്തൊക്കെ പുതുമ കൊണ്ടുവരാമോ അതൊക്കെ പരീക്ഷിക്കുന്നവരാണ് മലയാളികൾ. എന്നാൽ തങ്ങളുടെ പൊന്നോമനയെ ഒരുക്കാൻ ഒരു വെറൈറ്റി പരീക്ഷണം തന്നെ നടത്തിയിരിക്കുകയാണ് തൃശൂർ സ്വദേശികളായ ലിജോ ചീരൻ ജോസ് – ഡോക്ടർ സൂസൻ കുര്യൻ ദമ്പതികൾ എന്താണെന്നല്ലെ…. കുഞ്ഞിനെ മാമോദിസയ്ക്ക് അണിയിക്കാൻ തയാറാക്കിയ കുഞ്ഞുടുപ്പിൽ…
Read Moreകോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ എച്ച്.വണ്‍.എന്‍.വണ്‍ രോഗി മരിച്ചു;കാരിത്താസ്,മാതാ എന്നീ സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിച്ചതായി ആരോപണം.
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു എന്ന് ആക്ഷേപം. കട്ടപ്പന സ്വദേശിയായ ജേക്കബ് തോമസാണ് മരിച്ചത്. എച്ച്വൺഎൻവൺ പനി ബാധിച്ച് ആശുപത്രിയിലെത്തിയ 62 വയസുകാരനായ ജേക്കബ് തോമസിനെ വെന്റിലേറ്റർ ഇല്ലാത്തതിനാൽ ആശുപത്രി അധികൃതർ മടക്കിയയച്ചുവെന്നാണ് ആക്ഷേപം. രോഗിയെയും കൊണ്ട് സ്വകാര്യ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെയും വെൻറിലേറ്റർ ലഭ്യമായില്ല. കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിച്ചു. കാരിത്താസ് , മാതാ ആശുപത്രികളിലെ ഡോക്ടർമാരും തിരിഞ്ഞ് നോക്കിയില്ലെന്നും മരിച്ചയാളുടെ മകൾ റെനി പറഞ്ഞു. സ്വകാര്യ ആശുപത്രികൾക്കെതിരെയും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും…
Read Moreദേവഗൌഡയുടെ പരാജയത്തില്‍ സിദ്ധരാമയ്യക്ക് എതിരെ വിരല്‍ ചൂണ്ടി ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റിന്റെ രാജി.
ബെംഗളൂരു: ലോകസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ജെ.ഡി.എസ്സിന് ഉണ്ടായ മോശം പ്രകടനത്തിന്റെ കാരണം സ്വയം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷന്‍ എ എച് വിശ്വനാഥ് രാജിവച്ചു.ദേശീയ അധ്യക്ഷന്‍ ആയ ദേവഗൌഡ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല. അതേസമയം മുന്‍ മുഖ്യമന്ത്രിയും കോണ്ഗ്രെസിന്റെ സീനിയര്‍ നേതാവുമായ സിദ്ധരാമയ്യക്ക് എതിരെ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ സഖ്യ സര്‍ക്കാരിലെ വിള്ളല്‍ വെളിവാക്കി.ജനതാദൾ എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയെ പരാജയപ്പെടുത്താൻ ഗൂഢാലോചന നടന്നെന്ന് എ.എച്ച്. വിശ്വനാഥ് ആരോപിച്ചു. ദേവഗൗഡയെ തുമകൂരുവിൽ മത്സരിപ്പിച്ച് പരാജയപ്പെടുത്തുന്നതിന് ഗൂഢാലോചനനടന്നു. സംസ്ഥാനത്തിനും രാജ്യത്തിനും ഏറെ സംഭാവന നൽകിയ നേതാവാണ് ദേവഗൗഡ. വിശ്വസിച്ചവർ…
Read Moreഅമിതമായ മൊബൈല്‍ ഉപയോഗം ചൂണ്ടി കാണിച്ച് പിതാവ് ശകാരിച്ചു;കൌമാരക്കാരന് ജീവനൊടുക്കി.
ബെംഗളൂരു: അമിതമായ മൊബൈല്‍ ഉപയോഗത്തെ കുറിച്ച് പിതാവ് ശകാരിച്ചതിനെ തുടര്‍ന്ന് കൌമാരക്കാരന് ആത്മഹത്യ ചെയ്തു. പാനത്തൂര്‍ മെയിന്‍ റോഡിന് സമീപം താമസിക്കുന്ന ഹരിസിങ്ങിന്റെ മകന് ഗോപാല്‍ സിംഗ്(15) ആണ് തൂങ്ങി മരിച്ചത് ,ഏഴുവര്‍ഷം മുന്‍പ് നേപ്പാളില്‍ നിന്നും നഗരത്തില്‍ വന്ന ഹരിസിംഗ് ഒരു പി ജി യില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലി ചെയ്തു വരികയായിരുന്നു,തൊട്ടു പിന്നില്‍ ആയിരുന്നു അവര്‍ താമസിച്ചിരുന്നത്. തുടര്‍ച്ചയായി മൊബൈലില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന മകനോട് അത് നിര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് പിതാവ് മൊബൈല്‍ ഫോണ്‍ വാങ്ങി തന്റെ കയ്യില്‍ വച്ചു,ഏകദേശം ഉച്ചക്ക്…
Read Moreലോകകപ്പില്‍ ഇന്ത്യ ഇന്ന് കന്നിയങ്കത്തിനിറങ്ങുന്നു; ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.
ഇംഗ്ലണ്ട് ലോകകപ്പിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. സതാംപ്ടണിലെ റോസ് ബൗൾ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരം വൈകീട്ട് മൂന്നിന് തുടങ്ങും. ഇന്ത്യ ആദ്യ പോരാട്ടത്തിനിറങ്ങുമ്പോള്‍ മുന്‍ വര്‍ഷങ്ങളിലെ ചരിത്രത്തിനൊപ്പം മഴയും പ്രധാന വില്ലനാണ്. എന്നാൽ ആദ്യ രണ്ട് കളിയിലും പരാജയം രുചിച്ചെത്തുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഇത് ജീവന്മരണ പോരാട്ടം. ഐ.പി.എല്ലിനും അന്താരാഷ്ട്ര മത്സരങ്ങൾക്കുമിടയിൽ ഇടവേള വേണമെന്ന ലോധ സമിതി നിർദേശമനുസരിച്ചാണ് ഇന്ത്യയുടെ ആദ്യ മത്സരം ഇത്ര നീണ്ടത്. പരിക്കിലായിരുന്ന കേദാർ ജാദവും വിജയ് ശങ്കറുമെല്ലാം സുഖം പ്രാപിച്ചതോടെ ഇന്ത്യൻ ടീം പൂർണസജ്ജമായി. ഏതുതരത്തിലുള്ള ടീം കോമ്പിനേഷനും ഇന്ത്യ…
Read Moreരണ്ട് മലയാളികളെ ചെന്നൈ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു!
ചെന്നൈ: സ്വർണം കടത്താൻ ശ്രമിച്ച രണ്ടുമലയാളികൾ ചെന്നൈ വിമാനത്താവളത്തിൽ അറസ്റ്റിൽ. ബാങ്കോക്കിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിൽ തിങ്കളാഴ്ച ചെന്നൈയിലെത്തിയ ഇവരെ കസ്റ്റംസ് അധികൃതർ പരിശോധിച്ചപ്പോഴാണ് മലദ്വാരത്തിൽ ഒളിപ്പിച്ചനിലയിൽ സ്വർണം കണ്ടെടുത്തത്. കോഴിക്കോട് സ്വദേശികളായ മനാഫ് (31), ഷംസു (39) എന്നിവരാണ് 870 ഗ്രാം സ്വർണവുമായി പിടിയിലായത്. പിടിച്ചെടുത്ത സ്വർണത്തിന് 29 ലക്ഷം രൂപ വിലമതിക്കും.
Read Moreമജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽനിന്നു ലഭിച്ച ഗ്രനേഡിനു സമാനമായ വസ്തു കരസേനയുടേത്!
ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽനിന്നു ലഭിച്ച ഗ്രനേഡിനു സമാനമായ വസ്തു കരസേനയുടേത്. കരസേനയുടെ സ്ഫോടകവസ്തുപരിശീലനത്തിനുപയോഗിക്കുന്ന സാമഗ്രിയാണിതെന്നും ബെംഗളൂരുവിൽനിന്നു ഝാൻസിയിലേക്കു തീവണ്ടിയിൽ കൊണ്ടുപോകുന്നതിനിടെ പാളത്തിൽ വീണതാണെന്നും റെയിൽവേ എസ്.പി. ഭീമശങ്കർ പറഞ്ഞു. ഇതിൽ സ്ഫോടകവസ്തുസാന്നിധ്യമില്ലെന്നു സൈന്യവും വിശദീകരിച്ചു. സംഭവത്തിൽ ജാഗ്രതക്കുറവുണ്ടായിട്ടുണ്ടെന്നും സൈന്യത്തിൽനിന്നു റിപ്പോർട്ട് തേടിയതായും റെയിൽവേ എസ്.പി. പറഞ്ഞു. മേയ് 10-നു ബെംഗളൂരുവിൽനിന്നു ഝാൻസിയിലേക്കു പാഴ്സലായി അയച്ചതാണിതെന്നും എന്നാൽ അവിടെ എത്തിയിട്ടില്ലെന്നാണറിഞ്ഞതെന്നും കരസേനാ അധികൃതർ അറിയിച്ചു. പ്രശ്നം റെയിൽവേയുമായി ഒത്തുതീർപ്പാക്കിയതായും അവർ പറഞ്ഞു. മേയ് 31-ന് രാവിലെ 8.45-ന് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെയും രണ്ടാം…
Read More