ചിത്രദുർഗ്ഗയിലെ ഹരിയുരിൽ ഇടിമിന്നലേറ്റ് തെങ്ങ് കത്തിക്കരിയുന്ന വീഡിയോ വൈറലാവുന്നു!

ബെംഗളൂരു: ചിത്രദുർഗ്ഗയിലെ ഹരിയുരിൽ ഇടിമിന്നലേറ്റ് തെങ്ങ് കത്തിക്കരിയുന്ന വീഡിയോ വൈറലാവുന്നു. ഇന്നലെ വൈകുന്നേരം കനത്ത മഴയ്ക്കിടെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ തീപിടിച്ചാണ് തെങ്ങ് കത്തിക്കരിഞ്ഞത്. വൈകിട്ട് ഉണ്ടായ ഇടിമിന്നൽ ഏറ്റ് തെങ്ങ് കത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. https://youtu.be/kNt7W4gfpI0 അതേസമയം ഇന്നലെ ശക്തമായ മഴയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത്. വടക്കൻ ബെംഗലുരുവിൽ നിരവധി ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. മെട്രോ ഗതാഗതം വരെ തടസ്സപ്പെട്ടു. ബെംഗലുരു നഗരത്തിൽ പലയിടത്തും വൈദ്യുത തടസ്സം ഉണ്ടായി.  

Read More

എച്.എ.എൽ.ന് അടുത്ത് വിഭൂതിപൂരയിൽ പിതാവ് മകനെ കെട്ടിത്തൂക്കി കൊന്നു; ഭാര്യയെയും കൊന്നതാണെന്നു സംശയം!!

ബെംഗളൂരു: എച്.എ.എൽ.ന് അടുത്ത് വിഭൂതിപൂരയിൽ പിതാവ് മകനെ കെട്ടിത്തൂക്കി കൊന്നു; ഭാര്യയെയും കൊന്നതാണെന്നു സംശയം. മകനെ കൊന്ന് കെട്ടിത്തൂക്കിയ പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. 45 വയസുള്ള സുരേഷ് ബാബുവാണ് 12 വയസുകാരന്‍ വരുണിനെ വീട്ടിലെ ഫാനില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. കെട്ടിത്തൂക്കുന്ന ദൃശ്യങ്ങള്‍ മകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. 17 കാരിയായ മകൾ പേടിച്ച് ഒച്ചവെച്ചതിനാൽ ആളുകൾ ഓടിക്കൂടി മകളെ ഇയാളിൽനിന്നും രക്ഷിക്കുകയായിരുന്നു. ഭാര്യയെയും ഇയാള്‍ കൊലപ്പെടുത്തിയതായി സംശയം. ഭാര്യയുടെ മൃതദേഹം തറയില്‍ കിടക്കുന്നതും വിഡിയോയില്‍ കാണാം. ചെറിയ മേശയില്‍ കയറി നില്‍ക്കുന്ന സുരേഷ് ബാബു കുട്ടിയുടെ…

Read More

മടിക്കേരിയിൽ ഹോംസ്റ്റേ ബുക്കിങ്ങിന് വിലക്ക്; വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യത..

ബെംഗളൂരു: മടിക്കേരിയിൽ ഹോംസ്റ്റേ ബുക്കിങ്ങിന് വിലക്ക്; വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യത. മടിക്കേരി താലൂക്കിലെ മക്കന്ദൂരു പഞ്ചായത്ത് ഓഗസ്റ്റ് 31 വരെ ഹോംസ്റ്റേകളുടെയും ഹോട്ടലുകളുടെയും മുൻകൂർ ബുക്കിങ്ങിന് വിലക്കേർപ്പെടുത്തി. കഴിഞ്ഞവർഷം ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കണക്കിലെടുത്താണ് വിലക്ക്. ഇതുസംബന്ധിച്ച നിർദേശം പഞ്ചായത്തിലെ മുഴുവൻ ഹോംസ്റ്റേകൾക്കും ഹോട്ടലുകൾക്കും കൈമാറി. ഇതേമാതൃക പിന്തുടർന്ന് മറ്റു പഞ്ചായത്തുകളും വിനോദസഞ്ചാരികളുടെ മുൻകൂട്ടിയുള്ള ബുക്കിങ് വിലക്കിയേക്കുമെന്നാണ് സൂചന. ഇത്തവണ സാധാരണ ലഭിക്കുന്ന മഴയിലധികം ലഭിക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പെങ്കിലും മുൻകരുതൽ സ്വീകരിക്കുകയാണെന്ന്‌ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ജൂലായ്, ഓഗസ്റ്റ്…

Read More

ഇനി എന്ത് സംശയമുണ്ടെങ്കിലും”വാണി”മറുപടിനല്‍കും;വെബ് സൈറ്റില്‍ നിര്‍ബന്ധിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ട് സംവിധാനം ഏര്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി;ബസ് സമയം ടിക്കറ്റ്‌ കാന്‍സലേഷന്‍ തുടങ്ങിയ എല്ലാ വിവരങ്ങളും അറിയാം;ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാന പൊതുമേഖല ട്രാന്‍സ്പോര്‍ട്ട് കമ്പനിയായി മാറി കെ.എസ്.ആര്‍.ടി.സി.

ബെംഗളൂരു : ബസ് എവിടെയെത്തി,പോയോ അതോ പുറപ്പെട്ടിട്ടില്ലേ ടിക്കറ്റ്‌ ലഭ്യത ഉണ്ടോ ഇങ്ങനെയുള്ള ആശങ്കയുമായി നില്‍ക്കുന്ന യാത്രകര്‍ക്ക് സഹായമായി “വാണി”എത്തി,അതെ കര്‍ണാടക ആര്‍ ടി സി തങ്ങളുടെ വെബ്സൈറ്റില്‍ ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ട് സംവിധാനമാണ് വാണി.ആദ്യമായാണ് സംസ്ഥാന  സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഉള്ള ഒരു ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഇങ്ങനെ ഒരു സംവിധാനം ഒരുക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ അവരുടെ ഐ.ആര്‍.സി.ടി.സി വെബ്സൈറ്റില്‍ “ദിശ” എന്നാ പേരില്‍ ഉള്ള ചാറ്റ് ബോട്ട് മാസങ്ങള്‍ക്ക് മുന്‍പേ തന്നെ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. കാള്‍ സെന്റെര്‍ നമ്പരുകളില്‍ തിരക്കേറുമ്പോള്‍…

Read More

മണ്ഡ്യക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പെട്ടു.

ബെംഗളൂരു : മണ്ഡ്യക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പെട്ടു,ആളപായമില്ല.ഇന്നലെ രാത്രി 11:30 ഓടെയാണ് പയ്യന്നൂര്‍-ചെറുപുഴ-ബെംഗളൂരു സൂപ്പര്‍ എക്സ്പ്രസ്സ്‌ ബസ് അപകടത്തില്‍ പെട്ടത്. മുന്നില്‍ പോകുകയായിരുന്ന സ്വകാര്യബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ ആ ബസിന്റെ പിന്നില്‍ കെ എസ് ആര്‍ ടി സി ബസ് ഇടിക്കുകയായിരുന്നു,മഴയുള്ളതിനാല്‍ ബസ് റോഡില്‍ വഴുതിയതിനാല്‍ ബ്രേക്ക് ചെയ്തിടത്ത് നിര്‍ത്താന്‍ കഴിഞ്ഞില്ല എന്നാണ് പ്രാഥമിക വിവരം. ബസിന്റെ മുന്‍ ചില്ലുകള്‍ നിശേഷം തകര്‍ന്നു,ബസ് ഡ്രൈവര്‍ നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് ലഭ്യമായ വിവരം.യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്‌.  

Read More

ഐ എസ്സില്‍ ചേര്‍ന്ന കാസര്‍ഗോഡ്‌ സ്വദേശി റാഷിദ് അബ്ദുള്ള മരിച്ചതായി സൂചന;എം.എം.അക്ബറിന്റെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മുന്‍ജീവനക്കാരനായിരുന്നു റാഷിദ്. 

കാസര്‍കോട് നിന്ന് ഐഎസില്‍ ചേര്‍ന്ന റാഷിദ് അബ്ദുള്ള മരിച്ചതായി സൂചന. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചെന്നാണ് വിവരം.അഫ്ഗാനിസ്ഥാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലായിരുന്നു റാഷിദ് പ്രവര്‍ത്തിച്ചിരുന്നത്. നേരത്തേ കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. ഇയാളുടെ സന്ദേശങ്ങള്‍ മൂന്ന് മാസമായി കിട്ടുന്നില്ല. കേരളത്തില്‍നിന്നുള്ള ഐഎസ് റിക്രൂട്ട്മെന്‍റ് നടത്തിയിരുന്നത് റാഷിദ് ആണെന്നായിരുന്നു എന്‍ഐഎ കണ്ടെത്തല്‍. ഐഎസിന്റെ ടെലഗ്രാം ഗ്രൂപ്പിലാണ് അബ്ദുല്ല കൊല്ലപ്പെട്ടതായി സന്ദേശം പ്രചരിക്കുന്നത്. 2016 മേയ് മാസത്തിലാണ് റാഷിദിന്റെ നേതൃത്വത്തില്‍ 21 പേര്‍ ഐഎസില്‍ ചേരാന്‍ നാടുവിട്ടത്.…

Read More

ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ബംഗ്ലാദേശിന് അട്ടിമറി വിജയം!!

ലണ്ടന്‍: ലോകകപ്പില്‍ ബംഗ്ലാദേശിന് അട്ടിമറി വിജയം. ഇത് രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്കക്കെതിരെ ബംഗ്ലാദേശ് വിജയം കുറിക്കുന്നത്. 2007ലെ ലോകകപ്പില്‍ ആയിരുന്നു ആദ്യ അട്ടിമറി. ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ 330 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് 309 റണ്‍സ് നേടാനെ സാധിച്ചുള്ളു. ബംഗ്ലാദേശിന് 21 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏകദിനത്തിലെ തങ്ങളുടെ എക്കാലത്തേയും ഉയര്‍ന്ന സ്‌കോറാണ് കണ്ടെത്തിയത്. ബംഗ്ലാദേശ് 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് കുറിച്ചപ്പോള്‍ തന്നെ ദക്ഷിണാഫ്രിക്ക അപകടം മണത്തിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍…

Read More

അനധികൃതമായി നഗരത്തിൽ താമസിച്ച 21 വിദേശികൾ പിടിയിൽ; വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ക്രിമിനൽ കേസുകളുള്ളവരാണ് പലരും!

ബെംഗളൂരു: അനധികൃതമായി നഗരത്തിൽ താമസിച്ച 21 വിദേശികൾ പിടിയിൽ. വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ക്രിമിനൽ കേസുകളുള്ളവരാണ് പലരും. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് 21 പേരും. ശനിയാഴ്ച രാവിലെയാണ് വിവിധ പ്രദേശങ്ങളിൽ സിറ്റി പോലീസും ഫോറിനേഴ്‌സ് റീജ്യണൽ രജിസ്‌ട്രേഷൻ ഓഫീസ് (എഫ്.ആർ.ആർ.ഒ.) ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തിയത്. വിസാകാലാവധി കഴിഞ്ഞിട്ടും അനധികൃതമായി താമസിച്ചുവന്നരാണ് 11 പേർ. രണ്ടുപേരെ വ്യാജ പാസ്പോർട്ട് കൈവശംവെച്ചതിനാണ് പിടികൂടിയത്. ഒരാൾ മയക്കുമരുന്നു കടത്തിയ കേസിലെ പ്രതിയാണ്. പിടിയിലായ മറ്റുള്ളവർക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളുമുണ്ട്. ജയനഗർ, ജെ.പി. നഗർ തുടങ്ങിയ പ്രദേശങ്ങൾ…

Read More

പുകവലിക്കാർക്കെതിരെ കർശന നടപടിയുമായി അധികൃതർ; പുകവലിച്ച കെ.എസ്.ആർ.ടി.സി. യാത്രക്കാരിൽനിന്ന് ഈടാക്കിയത് 2.6 കോടി രൂപ!!

ബെംഗളൂരു: ആറുവർഷത്തിനിടെ ബസ് സ്റ്റാൻഡുകളിൽ പുകവലിച്ചവരിൽനിന്ന് കർണാടക ആർ.ടി.സി. ഈടാക്കിയത് 2.6 കോടി പിഴ. 1.3 ലക്ഷം യാത്രക്കാരിൽനിന്നാണ് ഈ തുക പിഴയായി ഈടാക്കിയത്. ബോധവത്കരണം ഊർജിതമാക്കിയിട്ടും കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡുകളിൽ പുകവലിക്ക് കുറവില്ല. ബോധവത്കരണ പ്രവർത്തനങ്ങൾക്കായി പ്രദേശിക കൂട്ടായ്മകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന കൂട്ടായ്മകൾക്ക് സർക്കാർ ലക്ഷക്കണക്കിന് രൂപയും ചെലവിട്ടു. എന്നാൽ ഇവയൊന്നും ഫലപ്രദമായില്ല. സംസ്ഥാനത്തെ മുഴുവൻ ബസ്സ്റ്റാൻഡുകളിലും പുകവലിക്കെതിരേ ഒട്ടേറെ ബോധവത്കരണ പ്രവർത്തനങ്ങളാണ് നടന്നത്. പുകവലി വർധിച്ചുവരുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കും. ബസ്സ്റ്റാൻഡുകളിൽ പുകവലി ശ്രദ്ധയിൽപ്പെട്ടാൽ ചുമതലയുള്ള ഗാർഡിനാണ് പിഴ ഈടാക്കാനുള്ള…

Read More

ബെംഗളൂരുവില്‍നിന്ന് കൊട്ടാരക്കരയിലേക്ക് പോയ സ്വകാര്യ ബസ് പാലക്കാടിന് അടുത്തുവച്ച് പാടത്തേക്ക് മറിഞ്ഞു;നിരവധിപേര്‍ക്ക് പരിക്ക്.

ബെംഗളൂരു: നഗരത്തില്‍ നിന്ന്  കൊട്ടാരക്കരയിലേക്കു പോയ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്.പാലക്കാട് നല്ലേപ്പള്ളിയിൽവച്ച് ബസ് വയലിലേക്ക് മറിയുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ നാലിന് ആയിരുന്നു അപകടം. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച രാത്രി ബെംഗളൂരുവിൽനിന്ന് പാലക്കാട്ടേക്ക് തിരിച്ച അറ്റ്‌ലസ് ട്രാവല്‍സിന്റെ സ്ലീപ്പര്‍ ക്ലാസ്സ്‌ ബസ്സാണ് അപകടത്തിൽപ്പെട്ടത്. നാൽപ്പതോളം പേരാണ് ബസ്സിലുണ്ടായിരുന്നത്. ബസ്സിന്റെ ചില്ലുകൾ പൊട്ടിച്ചാണ് പരിക്കേറ്റവരിൽ പലരെയും നാട്ടുകാർ പുറത്തെടുത്തത്. പിന്നീട് അഗ്നിശമന സേനയെത്തി ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മുഴുവൻ…

Read More
Click Here to Follow Us