പലസൈറ്റുകളും കയറുന്നവര്‍ക്ക് മുന്നില്‍ അശ്ലീല പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് പതിവാണ്. എന്നാല്‍ ഇതിന് കാരണം തിരഞ്ഞുപോയാല്‍ ചിലപ്പോള്‍ ശരിക്കും പെട്ടേക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ട്രാവല്‍ ബുക്കിംഗ് സൈറ്റാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഐആര്‍സിടിസി. ലക്ഷങ്ങളുടെ ട്രാഫിക്കാണ് ഈ സൈറ്റില്‍ ഒരോ മണിക്കൂറിലും ഉണ്ടാകുന്നത്. അങ്ങനെയാണ് ഒരു വ്യക്തി പരാതിയുമായി ട്വിറ്ററില്‍ എത്തിയത്. താന്‍ ഉപയോഗിക്കുന്ന ഐആര്‍സിടിസിയുടെ ആപ്പില്‍ മുഴുവന്‍ അശ്ലീല പരസ്യങ്ങളാണ് തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നത്. ഇത് വളരെ നാണക്കേടും, അസ്വസ്തതയുണ്ടാക്കുന്നുമാണ് സ്ക്രീന്‍ ഷോട്ട് അടക്കം ഇട്ട ട്വിറ്റര്‍ പോസ്റ്റില്‍ കേന്ദ്ര റെയില്‍ മന്ത്രി, റെയില്‍വേ മന്ത്രാലയം,ഐആര്‍സിസിടി…
Read MoreDay: 29 May 2019
കുമ്മനം രാജശേഖരന് മോദി മന്ത്രി സഭയിലേക്ക്?;പുലര്‍ച്ചെ ആറുമണിക്ക് ഉള്ള വിമാനത്തില്‍ ഡല്‍ഹിക്ക് തിരിക്കും.
തിരുവനന്തപുരം : കുമ്മനം രാജശേഖരനോട് ഡല്‍ഹിയില്‍ എത്താന്‍ ബി ജെ പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു.അദ്ദേഹം നാളെ രാവിലെ ആറു മണിക്ക് ഉള്ള വിമാനത്തില്‍ ഡല്‍ഹിയിലേക്കു തിരിക്കും. അതേസമയം എത്രപേര്‍ കേരളത്തില്‍ നിന്ന് പുതിയ മന്ത്രിസഭയില്‍ ഉണ്ട് എന്നത് വ്യക്തമല്ല,നിലവില്‍ വിനോദസഞ്ചാര വകുപ്പ് സഹമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനം ഇപ്പോള്‍ തന്നെ ഡല്‍ഹിയില്‍ ഉണ്ട്. സംസ്ഥാനത്തെ മുന്‍ ബി ജെ പി പ്രസിഡന്റും ആന്ധ്രപ്രദേശിന്റെ ചുമതല യുള്ള മുരളീധരനും ഡല്‍ഹിയില്‍ തങ്ങുന്നുണ്ട്.ഇവര്‍ രണ്ടുപേരും നിലവില്‍ രാജ്യസഭ എം പി മാര്‍ ആണ്.കേരളത്തില്‍ നിന്നുള്ള മറ്റൊരു എംപി…
Read Moreസുരേഷ് കല്ലട ബസിലെ യാത്രക്കാരെ ബസ് ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ വീണ്ടും പോലീസിന്റ ഒത്തുകളി;മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന മനുഷ്യവകാശ കമ്മീഷന്റെ നിർദ്ദേശം അവഗണിച്ചു
ബെംഗളൂരു: സുരേഷ് കല്ലട ബസിലെ യാത്രക്കാരെ ബസ് ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ വീണ്ടും പോലീസിന്റ ഒത്തുകളി. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിന് മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന മനുഷ്യവകാശ കമ്മീഷന്റെ നിർദ്ദേശം പോലീസ് അവഗണിച്ചു. ഈ സാഹചര്യത്തിൽ എറണാകുളം ജില്ലാ പോലീസ് മേധാവിയോടും, ഗതാഗത കമ്മീഷണറോടും മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടും . ഏപ്രിൽ 21നാണ് കല്ലട ഗ്രൂപ്പിന്റെ തിരുവനന്തപുരം – ബെംഗളുരു ബസിൽ യാത്രക്കാരായ ചെറുപ്പക്കാരെ ബസിലെ ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുകയും ബസിൽ നിന്ന് ഇറക്കി വിടുകയും ചെയ്തത്. സംഭവത്തിൽ…
Read Moreപുതിയ സാങ്കേതിക വിദ്യയുമായി ‘ജിയോ’, കേബിൾ ടി.വി. രംഗത്തേക്ക്!! നിലവിലെ കേബിള്‍ ഡിടിഎച്ച് സേവനങ്ങള്‍ക്ക് വൻ തിരിച്ചടി!
പുതിയ സാങ്കേതിക വിദ്യയുമായി ‘ജിയോ’, കേബിൾ ടി.വി. രംഗത്തേക്ക്!! നിലവിലെ കേബിള്‍ ഡിടിഎച്ച് സേവനങ്ങള്‍ക്ക് വൻ തിരിച്ചടി! നിലവിലുള്ള ഡിടിഎച്ച്, കേബിൾ ടെലിവിഷൻ ചാനൽ വിതരണ രംഗത്തേക്കാണ് ജിയോ കടന്നുവരുന്നത്. ഗിഗാഫൈബർ ശൃഖലവഴി ടെലിവിഷൻ ചാനലുകൾ വിതരണം ചെയ്യാനാണ് ജിയോയുടെ പദ്ധതി. ‘ജിയോ ഹോം ടിവി’ എന്നായിരിക്കും ഈ സേവനത്തിന് പേര്. ഡിടിഎച്ച് സേവനരംഗത്ത് ഇതുവരെ ഉപയോഗിച്ചുവന്നിരുന്ന സാങ്കേതിക വിദ്യയിൽ നിന്നുമാറി പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ജിയോ ഹോം സേവനം നൽകുക. ഡിടിഎച്ച് സേവനം പ്രത്യേകമായി നൽകുന്നതിന് പകരം ജിയോയുടെ ഗിഗാ ഫൈബർ ബ്രോഡ്ബാന്റ്…
Read Moreലിഫ്റ്റിനിടയില്‍ ഇയര്‍ഫോണ്‍ കുടുങ്ങി വീട്ടമ്മ മരിച്ചു.
വഡോദര: ലിഫ്റ്റിനിടയില്‍ ഇയര്‍ഫോണ്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. ഗുജറാത്തിലെ വഡോദരയിലെ പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനിയിലാണ് ദാരുണ സംഭവം ഉണ്ടായത്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ 48-കാരിയാണ് മരിച്ചത്. കമ്പനിയുടെ മുകളിലത്തെ നിലയിലേക്ക് പോകുന്നതിനായി ലിഫ്റ്റില്‍ കയറിയതായിരുന്നു വീട്ടമ്മ. ലിഫ്റ്റ് മുകളിലെത്തുന്നതിന് മുമ്പ് സ്ത്രീയുടെ ഇയര്‍ഫോണ്‍ ലിഫ്റ്റിന്റെ ഗ്രില്ലില്‍ കുടുങ്ങി. ഇതെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ലിഫ്റ്റിന്റെ കൊളാപ്സിബിള്‍ ഗ്രില്ലിനകത്ത് ഇയര്‍ഫോണുകള്‍ തങ്ങി നിന്നു. ഇതേ തുടര്‍ന്നാണ് സ്ത്രീ കഴുത്ത് മുറിഞ്ഞ് മരിച്ചത്. സ്ത്രീയുടെ തല ശരീരത്തില്‍ നിന്നും വേര്‍പെട്ട് പോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Read Moreതൃണമൂൽ കോൺഗ്രസിൽ നിന്ന് വീണ്ടും എംഎൽഎമാർ കൊഴിയുന്നു; ഇന്ന് ബിജെപിയിൽ ചേർന്ന മുനിറുൾ ഇസ്ലാം ബീർഭൂമിൽ നിന്നുള്ള പ്രതിനിധി.
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂൽ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് വീണ്ടും എംഎല്‍എയുടെ കൊഴിഞ്ഞ് പോക്ക്. ഒരു തൃണമൂൽ കോണ്‍ഗ്രസ് എം എൽ എ കൂടി ബിജെപിയിൽ ചേർന്നു. പശ്ചിമ ബംഗാളിലെ ബീര്‍ഭൂമിൽ നിന്നുള്ള തൃണമൂൽ എം എൽ എ മുനിറുൽ ഇസ്ലാം ആണ് ബിജെപിയിൽ ചേർന്നത്. ഇവിടെ നിന്നുള്ള മൂന്ന് തൃണമൂൽ നേതാക്കളും ബിജെപിയിൽ ചേർന്നിട്ടുണ്ട് . ഹാജിറാസ് മുഹമ്മദ് ആസിഫ് ഇഖ്ബാൽ, നിവയ്ദ് ദാസ് എന്നിവരാണ് എം എൽ എ യ്ക്ക് ഒപ്പം ബിജെപിയിൽ ചേർന്നത്. തൃണമൂൽ കോൺഗ്രസിൻറെ 40 എംഎല് എമാര്‍ ബിജെപിയുമായി…
Read Moreസമയം മാറി”ടൈമും”മാറി;ജനങ്ങളെ ഭിന്നിപ്പിക്കുന്ന നേതാവ് എന്നതില്‍ നിന്നും ജനങ്ങളെ ഒന്നിപ്പിക്കുന്ന നേതാവ് എന്ന് നരേന്ദ്ര മോദിയെക്കുറിച്ച് മാറ്റിപ്പറഞ്ഞ് “ടൈം മാഗസിന്”
ന്യൂയോർക്ക് : ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭിന്നിപ്പിന്റെ നേതാവെന്ന് അഭിസംബോധന ചെയ്ത് കവർ സ്റ്റോറി ചെയ്ത ടൈം മാഗസിൻ നിലപാട് മാറ്റി. ദശാബ്ദത്തിൽ ഒരു പ്രധാനമന്ത്രിക്കും കഴിയാത്ത വിധം മോദി ഇന്ത്യയെ ഒന്നിപ്പിച്ചു നിര്‍ത്തുന്നു എന്ന ശീർഷകത്തിൽ എഴുതിയ ലേഖനത്തിലാണ് നിലപാട് നിലപാട് മാറ്റം. ഭിന്നിപ്പിന്റെ നേതാവെന്നു സങ്കൽപ്പിക്കപ്പെടുന്ന ഒരാൾ എങ്ങനെയാണ് അധികാരം നിലനിർത്തുക യും ജനപിന്തുണ വർധിപ്പിക്കുകയും ചെയ്യുന്നതെന്ന ചോദ്യവും ലേഖനം മുന്നോട്ടു വയ്ക്കുന്നു. വർഗ വിഭജനം എന്ന ഇന്ത്യയുടെ വലിയ തെറ്റിനെ അതിജീവിക്കാൻ കഴിഞ്ഞതാണ് മോദിയുടെ ജനപിന്തുണ…
Read Moreപാര്‍ലമെന്റാണ്, ഫോട്ടോഷൂട്ടല്ല; താര എംപിമാര്‍ക്കെതിരെ ട്രോള്‍ പൂരം!!
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ നിന്നും പാര്‍ലമെന്റിലെത്തിയ താര തൃണമൂല്‍ എംപിമാരാണ് മിമി ചക്രവര്‍ത്തിയും നുസ്രത് ജഹാനും. ആദ്യമായി പാര്‍ലമെന്റിലെത്തിയ ഇരുവരുടെയും ‘വസ്ത്രധാരണം’ സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇരുവരും ഗ്ലാമര്‍ വേഷത്തില്‍ പാര്‍ലമെന്റിലെത്തിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. മിമി തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെയാണ് ട്രോളുകളും മീമുകളും നിറയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കുത്തകമണ്ഡലങ്ങളില്‍ നിന്നും മത്സരിച്ച ഇരുവരും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് പാര്‍ലമെന്റില്‍ എത്തിയിരിക്കുന്നത്. തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി ജദവ്പൂരില്‍ നിന്നും മത്സരിച്ച മിമി 6,88,472 വോട്ടുകളും ബസിര്‍ഹത്തില്‍ നിന്നും മത്സരിച്ച നുസ്രത്…
Read Moreകൊമെഡ്-കെ പരീക്ഷ: സംസ്ഥാനത്തെ വിദ്യാർഥികളുടെ പ്രകടനം മുൻവർഷത്തെക്കാൾ മോശം; മുന്നിൽ ഇതരസംസ്ഥാനക്കാർ!
ബെംഗളൂരു: കൊമെഡ്-കെ പരീക്ഷ; സംസ്ഥാനത്തെ വിദ്യാർഥികളുടെ പ്രകടനം മുൻവർഷത്തെക്കാൾ മോശം. സ്വകാര്യ എൻജിനീയറിങ് കോളേജുകളുടെ കൺസോർഷ്യമായ കൊമെഡ്- കെ നടത്തിയ പ്രവേശനപ്പരീക്ഷയിൽ ആദ്യസ്ഥാനങ്ങളിലെത്തിയവരിൽ അധികവും ഇതരസംസ്ഥാനക്കാർ. കർണാടകത്തിലെ വിദ്യാർഥികളുടെ പ്രകടനം മുൻവർഷത്തെക്കാൾ മോശമായതായാണ് പരീക്ഷാഫലം സൂചിപ്പിക്കുന്നത്. 180-ൽ 169 മാർക്ക് വാങ്ങി ഒന്നാംസ്ഥാനത്തെത്തിയത് ഉത്തർപ്രദേശ് സ്വദേശിയായ അമിത് കുമാറാണ്. ആദ്യ 1000 റാങ്കുകാരിൽ 745 പേരും മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. സംസ്ഥാനത്തെ സ്വകാര്യ എൻജിനീയറിങ് കോളേജുകളിലേക്ക് പ്രവേശനം നടത്തുന്നത് കൊമെഡ്-കെ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. ഈ വർഷം കൊമെഡ്-കെയുടെ കീഴിലുള്ള എൻജിനീയറിങ് സീറ്റുകളുടെ എണ്ണം 18,000-ത്തിനും 20,000-ത്തിനും…
Read Moreവിമാനത്താവളത്തില്‍ വന്‍ അഗ്നിബാധ;ആളപായമില്ല;വന്‍ദുരന്തം വഴിമാറിയത് അഗ്നിശമന സേനയുടെ സമയബന്ധിതമായ ഇടപെടല്‍ കൊണ്ട്!
ബെംഗളൂരു: കെമ്പെഗൌഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ അഗ്നിബാധ,ഇന്ന് രാവിലെ 05:40 ഓടെയാണ് “ബുരിട്ടോ ബോയ്സ്” എന്നാ കടയില്‍ അഗ്നിബാധ ഉണ്ടായത്,ടെര്‍മിനലിനോട് അടുത്ത് കിടക്കുന്ന കെട്ടിടം ആണ് ഇത്. വിമാനത്താവളത്തിലെ അഗ്നിശമനസേന പെട്ടെന്ന് തന്നെ രംഗത്ത് വരികയും തീയണക്കുകയും ചെയ്തതിനാല്‍ ഒരു വന്‍ ദുരന്തം ഒഴിവായി.ഷോര്‍ട്ട് സര്‍ക്കീട്ട് ആണ് അഗ്നിബാധക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം.വിമാനത്താവള അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. തീ പിടിച്ച കടമുറി അന്വേഷണ വിധേയമായി പൂട്ടി ഇട്ടിരിക്കുകയാണ്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ രീതിയില്‍ മുന്നോട്ട് പോയി.വിമാനങ്ങളുടെ യാത്രകളെയും ചെക്കിന് നെയും തീപിടുത്തം ബാധിച്ചില്ല.
Read More