ബെംഗളൂരു: എന്തുവിലകൊടുത്തും സർക്കാരിനെ നിലനിർത്തണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകി. കോൺഗ്രസിൽ അതൃപ്തരായ നേതാക്കളെ അനുനയിപ്പിക്കാനുള്ള ഉത്തരവാദിത്വം മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ജനതാദൾ-എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയുമായി സംസാരിക്കാൻ തയ്യാറാണെന്ന് രാഹുൽഗാന്ധിയും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിസ്ഥാനം കോൺഗ്രസിന് വേണമെന്നാണ് സിദ്ധരാമയ്യപക്ഷത്തിന്റെ ആവശ്യം. ഇത് തള്ളിയ കോൺഗ്രസ് ഹൈക്കമാൻഡ് കുമാരസ്വാമിയെ പിന്തുണയ്ക്കണമെന്നും നിർദേശിച്ചു.
കർണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് നിയമസഭാമണ്ഡലങ്ങളും ബി.ജെ.പി. പിടിച്ചെടുത്താൽ പ്രതിസന്ധി കനക്കുമെന്ന് ഉറപ്പാണ്. ഉപതിരഞ്ഞെടുപ്പിൽ രണ്ടുസീറ്റ് നേടുകയും ഭണപക്ഷത്തുനിന്ന് എട്ടുപേർ രാജിവെക്കുകയും ചെയ്താൽ ബി.ജെ.പി.ക്ക് സർക്കാർ രൂപവത്കരിക്കാനാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.