ബെംഗളൂരു : നഗരത്തിൽ ഒരു അപ്പാർട്ട്മെന്റ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ നിങ്ങൾ, എന്നാൽ ഇതാണ് അതിനുള്ള അനുയോജ്യമായ സമയമെന്ന് സംശയലവലേശമില്ലാതെ പറയാം.
നമ്മളോരോരുത്തരും കഷ്ടപ്പെട്ട് സമ്പാദിച്ച തുക ലോണുണ്ടെങ്കിൽ അതും ചേർത്ത് വിശ്വസനീയമായ ഒരിടത്ത് നിക്ഷേപിക്കണം എന്നല്ലേ ആരും ആഗ്രഹിക്കൂ…
നിങ്ങൾ പതിനായിരം രൂപ മാസവാടക നൽകുന്ന ആൾ ആണെങ്കിൽ അതിൽ മാസം ഒരു 8000 രൂപ അധികം കൊടുത്ത് ഒരു വീടു സ്വന്തമാക്കാൻ കഴിയുമെങ്കിൽ അതല്ലേ കൂടുതൽ അഭികാമ്യം? ഓരോ 11 മാസം കൂടുമ്പോഴും പുതിയ അഗ്രീമെന്റ് ഉണ്ടാക്കേണ്ടതില്ല.. ചെറിയ ചെറിയ കാര്യങ്ങൾക്ക് വീട്ടുടമസ്ഥന്റെ തടസ്സവാദങ്ങളില്ല.. കൂടുതൽ വെള്ളം ഉപയോഗിക്കുന്നു.. ക്ലീൻ ചെയ്യുന്നില്ല അങ്ങനെ എത്രയെത്ര പരാതികൾ ഇതുവരെ കേട്ടുകഴിഞ്ഞു? നിർത്തിപ്പൊരുമ്പോൾ പെയിന്റ് ചാർജ് അടക്കം അഡ്വാൻസിൽ നിന്ന് പിടിക്കുന്ന സംഖ്യക്ക് ഒരു പരിധിയും ഇല്ല … ഇനിയും ഈ ചൂഷണത്തിന് നിന്ന് കൊടുക്കണമോ ? ഒരു തീരുമാനമെടുക്കാനുള്ള സമയം ഇതാ ആഗതമായിരിക്കുന്നു. ചിലപ്പോൾ ഈ തീരുമാനം നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചെന്നിരിക്കും.
തീർന്നില്ല ലോണെടുത്താണ് നിങ്ങൾ വീടു വാങ്ങുന്നത് എങ്കിൽ ജോലി ചെയ്യുന്ന ആൾ ആണെങ്കിൽ നിങ്ങളുടെ തിരിച്ചടവിന്റെ പലിശയെ “ലോസ് എഗൈൻസ്റ്റ് ഹൗസ് പോപ്പർട്ടി ” എന്ന ഗണത്തിൽ പെടുത്തി വരുമാന നികുതിയിൽ ആശ്വാസം നേടാം, തീർന്നില്ല തിരിച്ചടവിന്റെ മുതലിനെ 80 സി യിൽ ഉൾപ്പെടുത്തി അവിടെയും വരുമാന നികുതിയിൽ കുറവ് വരുത്താം.
ഇനി ഈ നഗരത്തിൽ സ്ഥിരമായി താമസിക്കുന്നില്ല മറ്റെവിടേക്കെങ്കിലും മാറി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ വാങ്ങിയ അപ്പാർട്ട്മെന്റ് വാടകക്ക് നൽകുകയോ അതുവരെ ലഭിച്ച സാമ്പത്തിക വളർച്ച ( അപ്രീസിയേഷൻ) ചേർത്ത് വിറ്റ് ലാഭമുണ്ടാക്കുകയും ചെയ്യാം.
ഒരു അപ്പാർട്ട് മെന്റ് നഗരത്തിൽ സ്വന്തമാക്കണമെന്ന് ഇനി നിങ്ങൾക്ക് ആഗ്രഹമുണ്ടോ ? അങ്ങനെയെങ്കിൽ തുടർന്ന് വായിക്കുക.
ഒരു വീട് അല്ലെങ്കിൽ അപ്പാർട്ട്മെന്റ് വാങ്ങുന്നതിന് മുൻപ് നമ്മൾ തീരുമാനിക്കുന്നത് നമ്മുടെ ബജറ്റിനെ കുറിച്ചാണ്, നുള്ളി പെറുക്കി തിരിച്ച് എത്ര രൂപ ഉണ്ടാക്കാൻ കഴിയും ? അതിൽ എത്ര ബാങ്ക് തരും ? സാധാരണ 80 % വരെ ഉള്ള തുക ബാങ്ക് വായ്പയായി നൽകാറുണ്ട് (ചില പ്രൊജക്ടുകളിൽ അത് 85% ആകാം ). എന്നു വച്ചാൽ ഒരു 4 ലക്ഷം രൂപ ഉണ്ടാക്കാൻ കഴിയുമോ വളരെ ഈസിയായി ഒരു 22 ലക്ഷത്തിന്റെ ഫ്ലാറ്റ് വാങ്ങാൻ കഴിയും.
ഇനി മറ്റൊരു കണക്കു കൂടി പറയാം അതിൽ 16 ലക്ഷം രൂപ അത് ബാങ്ക് തരും. അതിന് ഇ.എം.ഐ എത്രയാകും എന്നല്ലേ? 20 വർഷത്തേക്കാണ് നിങ്ങൾ ലോൺ എടുക്കുന്നതെങ്കിൽ മാസ തവണ അടക്കുന്ന തുക ഏകദേശം 16000 രൂപയായിരിക്കും (പലിശ നിരക്ക് കുറയുന്നതിനനുസരിച്ച് ഇനിയും കുറയാൻ സാദ്ധ്യതയുണ്ട്) ഓർക്കുക നിങ്ങൾ മാസം പതിനായിരം രൂപ വാടക നൽകുന്ന ആൾ ആണെങ്കിൽ ആ തുക മുഴുവനും പോകുന്നത് വീട്ടുടമസ്ഥന്റെ പോക്കറ്റിലേക്കാണ്, പക്ഷേ അതിൽ നിങ്ങൾ 6000 രൂപ കൂടി ചേർക്കുന്നതോടെ ബെംഗളൂരു പോലുള്ള ഹൈടെക്ക് നഗരത്തിൽ നിങ്ങൾക്കും സ്വന്തമായി ഒരു വീടാകുന്നു. ബജറ്റിനെ കുറിച്ച് ഒരു വിധം ചിന്തിച്ചു കഴിഞ്ഞല്ലോ.
ഇനി ശ്രദ്ധിക്കേണ്ടത് വസ്തു (പ്രോപ്പർട്ടി) എങ്ങനെ ഉള്ളതായിരിക്കണം എന്നാണ്. എല്ലാ പ്രധാന നഗരങ്ങളിലും വസ്തുവിൽ നിക്ഷേപിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വിശ്വാസ്യത തന്നെയാണ്, സർക്കാർ സ്ഥലത്ത് വീട് നിർമ്മിച്ച് വിറ്റ് പറ്റിക്കുന്നവർ, ഒരേ വസ്തു ഒന്നിലധികം പേർക്ക് വിൽക്കുന്നവർ, സർക്കാർ സ്ഥാപനങ്ങളുടെ (BBMP, BMRDA) അനുമതിയില്ലാത്ത സ്ഥലങ്ങളിൽ വീട് നിർമ്മിച്ച് നൽകുന്നവർ അങ്ങനെ വ്യാജൻമാർ നഗരത്തിൽ നിരവധിയാണ്. ഡ്രീംസ് ഇൻഫ്ര, ഗൃഹ കല്യാൺ, ടി.ജി.എസ് പ്രോപ്പർട്ടീസ് എന്നിവയുടെ വാർത്തകൾ ഞങ്ങൾ തന്നെ നൽകിയത് വായിച്ചിരിക്കും എന്ന് കരുതുന്നു.
അടുത്ത വിഷയം ലൊക്കേഷൻ ആണ്, എവിടെയാണ് നമ്മൾ വസ്തു വാങ്ങാൻ പോകുന്നത് എന്നത് തന്നെ പ്രധാനം.നഗര ഹൃദയത്തിൽ ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്, എന്നാൽ സിറ്റി സെന്ററിൽ നിന്ന് ഒരു 10 കിലേ മീറ്റർ ഏത് ദിശയിലെടുത്താലും ചുരുങ്ങിയ അപ്പാർട്ട് മെന്റിന്റെ വില ഒരു 80 ലക്ഷം മുതൽ ഒരു കോടി വരെ ഉണ്ടാകും.
പ്രധാന ടെക് പാർക്കുകളുടെ സമീപത്ത് വീട് നോക്കുകയാണ് മറ്റൊരു വഴിയുള്ളത്, ഇലക്ട്രോണിക് സിറ്റി, ഐ.ടി.പി.എൽ, വൈറ്റ് ഫീൽഡ്, മാന്യത ടെക്ക് പാർക്ക് എന്നിവയാണ് അവ.
ഇതിൽ തന്നെ ഗ്രാമത്തിന്റെ ശാന്തതയിൽ ഉറങ്ങി നഗരത്തിന്റെ തിരക്കിൽ വന്ന് ജോലി ചെയ്യാൻ നിങ്ങൾ ആഗ്രഹക്കുന്നുണ്ടോ? തിരിച്ച് വൈകുന്നേരം വീണ്ടും പച്ചപ്പും പൂ പാടങ്ങളും നിറഞ്ഞ ഗ്രാമാന്തരീക്ഷത്തിന്റെ പുതപ്പിലേക്ക് ഊളിയിടാൻ ആഗ്രഹിക്കുന്നോ?
ഇതെല്ലാം ഒത്തു ചേരുന്ന പ്രൊജക്റ്റുകൾ നിങ്ങൾക്ക് ലഭിക്കുക ഇലക്ട്രോണിക് സിറ്റിക്ക് അടുത്തുള്ള അത്തിബെലെ, അനേക്കൽ, ചന്ദാപുര തുടങ്ങിയ സ്‌ഥലങ്ങളിലാണ്.
അതിൽ തന്നെ ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് വെറും 10 മിനിറ്റ് മാത്രം ഡ്രൈവ് ചെയ്താൽ എത്തുന്ന “ശുഭ 9 സ്കൈ വ്യൂ ” നല്ലൊരു പിക്ക് ആണ് എന്ന് നിസംശയം പറയാം.
ഇവിടെ ഒരു ബി.എച്ച്.കെ ( ഒരു ബെഡ്റൂ ഒരു ഹാൾ ഒരു കിച്ചൺ ) ക്ക് വരുന്ന തുക വെറും 23 ലക്ഷം രൂപ മാത്രം ! മാത്രമല്ല ഒരു പ്രീമിയം അപ്പാർട്ട്മെന്റിന് വേണ്ട എല്ലാ സൗകര്യങ്ങളുമുണ്ട്.
കൃത്യമായ രേഖകളും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള അനുമതിയും ലഭിച്ചിട്ടുണ്ട് (സംശയമുള്ളവർക്ക് രേഖകൾ പരിശോധിക്കാം, പരിശോധിക്കണം)
മാത്രമല്ല ബാങ്ക് ലോൺ ലഭിക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുന്നു.
വാസ്തു ദോഷമില്ലാത്ത പ്ലാൻ.
മഴവെള്ള സംഭരണി.
ജെനറേറ്റർ ബാക്കപ്പ്
സി.സി.ടി വി സർവേലൻസും ഇൻറർകോം ടെലഫോണും
24 മണിക്കൂർ സെക്യുരുട്ടി.
ഉറവിട മാലിന്യ സംസ്കരണ പ്ലാന്റ്
നല്ല സുന്ദരമായ ലാൻറ് സ്കേപ്
നഗരത്തിലെല്ലായിടത്തേക്കും പൊതുഗതാഗത സംവിധാനം ലഭ്യം, മുൻവശത്തു കൂടി ബി എം ടി സി ബസ് സർവീസ് നടത്തുന്നു, 6 കിലോ മീറ്ററിലും 7 കിലോ മീറ്ററിലും ഓരോ ലോക്കൽ റെയിൽവേ സ്റ്റേഷനുകൾ.
തീർന്നില്ല :
സ്വിമ്മിംഗ് പൂൾ, കിഡ്സ് പൂൾ, കുട്ടികൾക്കുള്ള കളിസ്ഥലം, ബാസ്കറ്റ് ബാൾ കോർട്ട്, ജോഗിംഗ് ട്രാക്ക്, ബാഡ്മിന്റൺ കോർട്ട് തുടങ്ങിയവയെല്ലാം ഉണ്ട്
തീർന്നില്ല :
ആധുനിക സൗകര്യത്തോട് കൂടിയ ജിംനേഷ്യം, വിവിധ പരിപാടികൾക്ക് ഉപയോഗിക്കാവുന്ന ഹാൾ, ടേബിൾ ടെന്നീസ്, ഫൂസ് ബാൾ ബോർഡ്, ബില്യാർഡ് സ്, ബോർഡ് ഗെയിംസ്
ഇത്രയും സൗകര്യങ്ങൾ ഉള്ള ഫ്ലാറ്റ് ഡിസ്ക്കൗണ്ട് വിലയിൽ ലഭിക്കണമെങ്കിൽ വിളിക്കുക: +91 8296704560
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.