ബെംഗളൂരു: വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് എച്ച്.ഡി. കോട്ടെ ക്യതനഹള്ളിയിൽ പുള്ളിപ്പുലിയെ കണ്ടത്. ഇതോടെ ഭയന്ന നാട്ടുകാർ ചിതറിയോടി. ഇതിനിടെ 60 വയസ്സുള്ള ദാസ ഷെട്ടിയുടെ ഇടതുകൈയിൽ പുലി കടിച്ചു.
ഓട്ടത്തിനിടെ ഇതേ നാട്ടുകാരനായ ആനന്ദമൂർത്തിയുടെ വലത് തുടയിൽ മാന്തുകയും ചെയ്തു.ഗ്രാമവാസികൾ ബഹളം വെച്ചപ്പോൾ പുലിയുടെ ശ്രദ്ധതിരിഞ്ഞു. തുടർന്ന് സമീപത്തെ വീട്ടിൽ കയറി. ഈസമയത്ത് പുലിക്ക് പുറത്തിറങ്ങാനാകാത്ത വിധം വീടു പൂട്ടുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ പിടികൂടി കൂട്ടിലടച്ചു.
റേഞ്ച് ഫോറസ്റ്റ് ഓഫീസർ മധു, വെറ്ററിനറി ഡോ. ഡി.എൻ. നാഗരാജ്, വനംവകുപ്പ് മയക്കുവെടിവിദഗ്ധൻ അക്രം എന്നിവരാണ് പുലിയെ പിടിക്കാനെത്തിയത്. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ ദാസ ഷെട്ടി, ആനന്ദ മൂർത്തി എന്നിവർ ചികിത്സയിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.