ബെംഗളൂരു : നഗരത്തിൽ നിന്ന് നാട്ടിലേക്ക് പോകാൻ മലയാളികൾ നേരിടുന്ന പ്രശ്നമാണ് കഴിഞ്ഞ കുറെ ആഴ്ചകളായി നമ്മൾ ചർച്ച ചെയ്യുന്നത്.
സ്വകാര്യബസ് ജീവനക്കാരിൽ നിന്ന് ബെംഗളൂരു മലയാളികൾ നേരിടുന്ന സാമ്പത്തിക ശാരീരിക ഉപദ്രവങ്ങളുടെ കാര്യങ്ങൾ നമ്മൾ നിരവധി ചർച്ച ചെയ്തു.
ഇവരുടെഭീഷണിയില്ലാതെ സൗകര്യപ്രദായി യാത്ര ചെയ്യാവുന്ന ഒരു മാധ്യമമാണ് തീവണ്ടി, ഈ വർഷം നാട്ടിലേക്ക് ഏറ്റവും തിരക്ക് ഉണ്ടാകാവുന്ന സമയമായ ഓണത്തിന് ഉള്ള ടിക്കറ്റ് ബുക്കിംഗ് റെയിൽവേ ആരംഭിച്ചു കഴിഞ്ഞു.
ഈവർഷം സെപ്റ്റംബർ 10 ന് ബുധനാഴ്ചയാണ് തിരുവോണം, അതിന്റെ തൊട്ടു മുൻപുള്ള ഏറ്റവും തിരക്ക് ഉണ്ടാകാവുന്ന വെളളിയാഴ്ചയിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇന്നലെ ആരംഭിച്ചു. ഇപ്പോൾ തന്നെ ടിക്കറ്റുകൾ lഉറപ്പാക്കാവുന്നതാണ്.അവസാന ദിവസം 4000 രൂപ വരെ സ്വകാര്യ ബസുകൾക്ക് നൽകുന്നതിനേക്കാൾ നല്ലത് ഇപ്പോൾ തന്നെ 600 രൂപക്ക് താഴെ ടിക്കറ്റ് ബുക്ക് ചെയ്ത് വക്കുന്നതാണ് ,അവസാന നിമിഷം പ്ലാൻ മാറിയാൽ പോലും കാൻസലേഷൻ ചാർജ്ജ് തുച്ഛമാണ്.
കേരളത്തിലേക്ക്6 ട്രെയിനുകളാണ് ഉള്ളത്.
രാവിലെ06:15 ന് ബെംഗളൂരു സിറ്റിയിൽ നിന്ന് എറണാകുളത്തേക്ക് എറണാകുളം എക്സ്പ്രസ് (12677) മഡിവാള – കോറമംഗല ഭാഗത്തുനിന്നുള്ളവർക്ക് കാർമലാറമിൽ ഈ ട്രെയിൻ പിടിക്കാം.
16:50 സിറ്റിയിൽ നിന്ന് കൊച്ചുവേളി എക്സ്പ്രസ് (16315)രാത്രി 7മണിക്ക് ബനസവാടിയിൽ നിന്ന് കൊച്ചുവേളി ഹംസഫർ ട്രെയിൻ (16320).
സിറ്റിയിൽ നിന്ന് രാത്രി 8 ന് കന്യാകുമാരി എക്സ്പ്രസ് ( 16526).ഉത്തര കേരളത്തിലേക്ക് 2 ട്രെയിനുകൾ ആണ് ഉള്ളത്.
16527 യെശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസ് ,8 മണിക്ക് ആരംഭിക്കുക ഈ വണ്ടിക്ക് കാർമലാറത്തിൽ സ്റ്റോപ്പ് ഉണ്ട്, പാലക്കാടിന് ശേഷം ഷൊറണൂരിൽ വച്ച് ഈ ട്രെയിൻ ഉത്തര കേരള ലൈനിലേക്ക് തിരിയും കോഴിക്കോട് ,തലശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്.16511 നമ്പറിൽ സിറ്റിയിൽ നിന്ന് മംഗളൂരു ,കാസർകോട് വഴി കണ്ണൂരിലേക്ക് പോകുന്ന ട്രെയിൻ ആരംഭിക്കുന്നത് രാത്രി 7:15 ന് ആണ്.
എല്ലാവരുംട്രെയിൻ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ഉറപ്പാക്കിക്കൊണ്ട് സ്വകാര്യബസുകളുടെ ചൂഷണത്തിന് നിന്നു കൊടുക്കാതെ ഇരിക്കും എന്ന് പ്രതീക്ഷിക്കുന്നു ,ട്രെയിൻ ടിക്കറ്റുകൾ ഉടൻ തന്നെ തീർന്നാൽ പുതിയ സ്പെഷൽ ട്രെയിനുകൾ ആവശ്യപ്പെടാനും അത് ഒരു കാരണമാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.