ബെംഗളൂരു: അവസാന ഓവര്‍ വരെ നീണ്ട ത്രില്ലറിൽ ആര്‍സിബിക്കു തോല്‍വി; മുംബൈക് ആദ്യ ജയം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുഖാമുഖം വന്ന ഐപിഎല്‍ പോരാട്ടത്തില്‍ ആറു റൺസിനായിരുന്നു മുംബൈയുടെ വിജയം. മുംബൈയുടെ ആദ്യ ജയമാണിത്. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ 41 പന്തുകളിൽ നിന്ന് ആറു സിക്സും നാലു ബൗണ്ടറികളുമടക്കം 70 റൺസെടുത്ത ഡിവില്ലിയേഴ്സ് ബാംഗ്ലൂരിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. സീസണില്‍ മുംബൈയുടെ കന്നി ജയമാണിതെങ്കില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലാണ് ആര്‍സിബി തോല്‍വിയേറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട്…
Read MoreMonth: March 2019
നമ്മമെട്രോ ഗേറ്റ് തുറക്കാൻ കാർഡിൽ ചുരുങ്ങിയത് 50 രൂപയെങ്കിലും വേണം.
ബെംഗളൂരു : നമ്മ മെട്രോ സ്മാർട് കാർഡിൽ 9 രൂപ ബാലൻസ് ഉണ്ടങ്കിൽ കൂടെ ട്രെയിൻ കയറാൻ അനുവദിച്ചിരുന്ന സൗകര്യം എടുത്തു കളഞ്ഞു. ഇനി ചുരുങ്ങിയത് 50 രൂപയിലെങ്കിൽ മെട്രോ ഗേറ്റുകൾ നിങ്ങൾക്ക് മുന്നിൽ തുറക്കില്ല. സാധാരണ ടിക്കറ്റ് (കോയിൻ) ഉപയോഗിച്ച് യാത്ര ചെയ്യുമ്പോൾ അടുത്ത സ്റ്റേഷനിലേക്ക് ഈടാക്കുന്ന തുക 10 രൂപയാണ്, കാർഡ് ഉപയോഗിക്കുമ്പോൾ അത് 8.50 രൂപയായി മാറും. അത് പ്രകാരമാണ് അത്രയും തുകയുള്ളവരെ പ്ലാറ്റ് ഫോമിലേക്ക് കടത്തിവിട്ടിരുന്നത്. എന്നാൽ പലപ്പോഴും കുറഞ്ഞ ബാലൻസുമായി ട്രെയിനിൽ യാത്ര ചെയ്തതിന് ശേഷം പുറത്തേക്കിറങ്ങേണ്ട…
Read Moreആദായനികുതിവകുപ്പ് റെയ്ഡിനെതിരെ നഗരത്തിൽ വ്യാപക പ്രതിഷേധം.
ബെംഗളൂരു: ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡിൽ ഭരണപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധത്തിനിറങ്ങി. ഭരണപക്ഷ നേതാക്കളുടെ വീടുകളിൽ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് കേന്ദ്ര സുരക്ഷാസേനയുടെ സുരക്ഷയിൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. ഇതാണ് പ്രതിഷേധം ശക്തമാക്കാൻ കാരണം. മാണ്ഡ്യയിലും ഹാസനിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ പണം ചെലവഴിക്കുന്നതായ ആരോപണത്തിന് പിന്നാലെയാണ് റെയ്ഡ് എന്നതും പ്രത്യേകതയാണ്. ജനതാദൾ. എസ് ശക്തി കേന്ദ്രങ്ങളായ മാണ്ഡ്യ, മൈസൂരു, ഹാസൻ എന്നിവിടങ്ങളിലാണ് ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി മത്സരിക്കുന്ന മാണ്ഡ്യയിലെ തിരഞ്ഞെടുപ്പ്…
Read Moreസംസ്ഥാനത്ത് ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്, പ്രധാനമന്ത്രിയുടെ പ്രതികാര രാഷ്ട്രീയമെന്ന് കുമാരസ്വാമി.
ബെംഗളൂരു: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു. പൊതുമരാമത്ത് വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ, കരാറുകാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുടെ വസതികളിലും ഓഫീസുകളിലുമാണ് വ്യാഴാഴ്ച രാവിലെ മുതൽ ആദായനികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. കർണാടക ജലസേചന വകുപ്പ് മന്ത്രി സി.എസ്. പുട്ടരാജുവിന്റെ മാണ്ഡ്യയിലെ വസതിയിലടക്കം റെയ്ഡ്. അതേസമയം ആദായനികുതി വകുപ്പിന്റെ റെയ്ഡ് പ്രധാനമന്ത്രിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് മോദി സർജിക്കൽ സ്ട്രൈക്ക് നടത്തുകയാണെന്നും ആദായനികുതി ഓഫീസർ ബാലകൃഷ്ണ ഇതിനു കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ…
Read Moreവേനലവധിയ്ക്ക് പ്രവാസികളുടെ പോക്കറ്റ് കീറും.. വിമാനടിക്കറ്റ് നിരക്ക് നാനൂറ് ശതമാനം വരെ വര്‍ദ്ധിപ്പിച്ചു!!!
വേനലവധിയ്ക്ക് പ്രവാസികളുടെ പോക്കറ്റ് കീറും. വിമാനടിക്കറ്റ് നിരക്ക് നാനൂറ് ശതമാനം വരെ വര്‍ദ്ധിപ്പിച്ചു. വേനലവധിയ്ക്ക് നാട്ടിലേയ്ക്ക് തിരിക്കുന്നവര്‍ക്കും ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് പോകാനിരിക്കുന്നവര്‍ക്കും ടിക്കറ്റ് വർധന വന്‍തിരിച്ചടിയായി. സ്വകാര്യ കമ്പനികളെ കടത്തി വെട്ടി എയര്‍ ഇന്ത്യ കൂടി നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ യാത്രക്കാരുടെ പോക്കറ്റ് കാലിയാകുന്ന അവസ്ഥയാണ്. അവധികാലത്ത് നടത്തുന്ന സ്ഥിരം വര്‍ദ്ധനയ്ക്ക് പുറമേ ബോയിങ്ങ് 737 മാക്‌സ് 8 വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് കൂടി ചൂഷണം ചെയ്താണ് യാത്രക്കാരെ വിമാന കമ്പനികള്‍ പിഴിയുന്നത്. ഒരാഴ്ച മുമ്പ് കോഴിക്കോട് നിന്ന് ആറായിരം രൂപ നിരക്കില്‍ ടിക്കറ്റ് ലഭിച്ച…
Read Moreഅമിത വേഗത്തില്‍ വാഹനമോടിക്കുന്നവരെ പിടി കൂടാന്‍ വേണ്ടി ഹെബ്ബാള്‍-യെലഹങ്ക മേല്‍പ്പാലത്തില്‍ സ്ഥാപിച്ച 2.5 ലക്ഷം രൂപ വിലവരുന്ന റഡാര്‍ സൈന്‍ബോര്‍ഡ് “അതിവേഗം” മോഷണം പോയി.
ബെംഗളൂരു : നഗരത്തിലെ കള്ളന്മാര്‍ എല്ലാം ഇത്ര ഹൈടെക് ആണെന്ന് ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് അറിയാന്‍ കുറച്ചു വൈകി,നഷ്ട്ടം രണ്ടര ലക്ഷം രൂപ!അമിത വേഗത്തില്‍ പായുന്ന വാഹനങ്ങളെ പിടി കൂടാന്‍ സ്ഥാപിച്ച റഡാര്‍ സൈന്‍ ബോര്‍ഡ് (ആര്‍.എസ്.എസ്) മോഷണം പോയി. ഹെബ്ബാള്‍-യെലഹങ്ക മേല്‍പ്പാലത്തില്‍ സ്ഥാപിച്ച ഡിജിറ്റല്‍ ബോര്‍ഡ് ആണ് രണ്ടു ദിവസം മുന്‍പ് മോഷണം പോയത്.മേല്‍പ്പാലത്തിന്റെ വലതു വശത്ത് പരീക്ഷണ അടിസ്ഥാനത്തില്‍ സ്ഥപിച്ചതായിരുന്നു റഡാര്‍,എന്പതു കിലോമീറ്റെര്‍ ആണ് കാറുകളുടെ വേഗ പരിധി,ഈ പരിധിക്കു മുകളില്‍ യാത്ര ചെയ്യുന്ന വാഹനങ്ങളെ കുറിച്ചുള്ള വിവരം ട്രാഫിക് പോലീസ്…
Read More“മാസല്ല മരണമാസ്സ്”പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ;ലൂസിഫര്‍ ബോക്സ്ഓഫീസുകള്‍ പൊളിച്ചടുക്കും എന്നുറപ്പായി.
പ്രിഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ മുരളി ഗോപി തിരക്കഥ എഴുതി മോഹന്‍ ലാല്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ഇന്ന് റിലീസ് ചെയ്ത ലൂസിഫെറിനെ ക്കുറിച്ച് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ വന്നുതുടങ്ങി. ഒരു നല്ല മാസ്സ് എന്റര്‍ടൈനര്‍ ആണ് എന്നാണ് ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണം. Showtime : #Lucifer — Muhammad Adhil (@urstrulyadhil) March 28, 2019 മാസല്ല മരണമാസന് എന്നാണ് ചില ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യപകുതി പിന്നിട്ടപ്പോൾ തന്നെ ആവേശകരമായ പ്രതികരണങ്ങളാണ് പ്രേക്ഷകർ പങ്കു വച്ചത്. ആദ്യപകുതി പൂർണമായും മോഹൻലാലിന്റേതു തന്നെയെന്ന്…
Read Moreഷോപ്പിയാനിൽ മൂന്ന് ഭീകരരെ സിആര്‍പിഎഫ് വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സിആര്‍പിഎഫുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ കെല്ലാറില്‍ ഇന്ന് രാവിലെയാണ് സിആര്‍പിഎഫും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടിയത്. മരിച്ച ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇമാംസാഹിബില്‍ വെള്ളിയാഴ്ചയുണ്ടായ വെടിവെപ്പില്‍ ലഷ്കര്‍ ഇ തൊയിബയുടെ രണ്ടു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെതുടര്‍ന്ന് തിരച്ചില്‍ നടത്തിയ സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും ഉള്‍പ്പെടുന്ന സുരക്ഷാസേന തിരിച്ചടിക്കുകയും മൂന്ന് പേരെ വധിക്കുകയും ചെയ്തു. Shopian: 3 terrorists killed in an encounter between…
Read Moreഈഡന്‍ ഗാര്‍ഡന്‍സില്‍ പഞ്ചാബിനെ തോൽപ്പിച്ച് കെകെആര്‍ പടയോട്ടം തുടരുന്നു…
കൊല്‍ക്കത്ത: രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും മിന്നുന്ന ജയവുമായി കരുത്തുകാട്ടി. സീസണില്‍ തുടര്‍ച്ചയായ രണ്ടാം ഹോം മാച്ചിലാണ് കെകെആര്‍ വെന്നിക്കൊടി പാറിക്കുന്നത്. കിങ്സ് ഇലവൻ പഞ്ചാബിനെതിരേ 28 റൺസിനാണ് വിജയം കൈവരിച്ചത്. 219 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനെ സാധിച്ചുള്ളൂ. മറുപടിയില്‍ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ തുടക്കത്തില്‍ തന്നെ പുറത്തായതാടെ പഞ്ചാബിന്റെ കാര്യം തീരുമാനമായി. മറുപടിയില്‍ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ തുടക്കത്തില്‍ തന്നെ പുറത്തായതാടെ പഞ്ചാബിന്റെ…
Read Moreഹെബ്ബാളിൽ പുലിയിറങ്ങി! ഭീതിപരത്തിയ പുലിയെ കെണിവെച്ച് പിടിച്ചു.
ബെംഗളൂരു :ഹെബ്ബാൾ ഇന്ത്യൻ വെറ്റിനെരി ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിൽ ഇറങ്ങിയ പുലിയെ കെണിവെച്ച് കുടുക്കി കാവേരി വന്യജീവിസങ്കേതത്തിൽ തുറന്നുവിട്ടു. കഴിഞ്ഞ ഒന്നര മാസത്തോളമായി 3 വയസുകാരനായ പുലി യെലഹങ്ക വനമെഖലയിലെ വരണ്ട പ്രദേശങ്ങളിലൂടെ കറങ്ങി നടക്കുകയാണ്. ഒരു ഘട്ടത്തില്‍ വിദ്യാരണ്യ പുരയില്‍ വരെ എത്തിയ പുലിയെ ഭയന്ന് പ്രദേശവാസികള്‍ പരാതി നല്‍കുകയായിരുന്നു.ഇതുപ്രകാരം നാല് ദിവസം മുന്‍പാണ് പുലിയെ പിടിക്കാന്‍ ഉള്ള കെണി ഇന്ത്യൻ വെറ്റിനെരി ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിൽ സ്ഥാപിച്ചത്. കേന്ദ്ര നിയമപ്രകാരം കെണിയില്‍ അകപ്പെട്ട പുലിക്ക് തണല്‍ നല്കാന്‍ വേണ്ടി എന്തെങ്കിലും ഉണ്ടാക്കേണ്ടതുണ്ട് എന്നാല്‍ രാവിലെ…
Read More