പ്രിഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ മുരളി ഗോപി തിരക്കഥ എഴുതി മോഹന്‍ ലാല്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ഇന്ന് റിലീസ് ചെയ്ത ലൂസിഫെറിനെ ക്കുറിച്ച് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ വന്നുതുടങ്ങി.
ഒരു നല്ല മാസ്സ് എന്റര്‍ടൈനര്‍ ആണ് എന്നാണ് ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണം.
Showtime : #Lucifer
— Muhammad Adhil (@urstrulyadhil) March 28, 2019
മാസല്ല മരണമാസന് എന്നാണ് ചില ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ആദ്യപകുതി പിന്നിട്ടപ്പോൾ തന്നെ ആവേശകരമായ പ്രതികരണങ്ങളാണ് പ്രേക്ഷകർ പങ്കു വച്ചത്. ആദ്യപകുതി പൂർണമായും മോഹൻലാലിന്റേതു തന്നെയെന്ന് പ്രേക്ഷകർ പറയുന്നു. പഞ്ച് ഡയലോഗുകളും ആവേശം നിറയ്ക്കുന്ന പശ്ചാത്തല സംഗീതവും ഗംഭീരൻ സംഘട്ടനരംഗങ്ങളും ആദ്യപകുതി മാസാക്കി. ആരാധകർ കാണാൻ ആഗ്രഹിച്ച രീതിയിൽ മോഹൻലാൽ എന്ന നടനെ സിനിമയിൽ പകർത്തിയതിന് സംവിധായകൻ പൃഥ്വിരാജിനു ആരാധകർ കയ്യടി നൽകുന്നു
#lucifer so far an energetic thriller. Prithvi did a great job . Thilling and gripping story Won’t be a failure like odiyan. Class movie.
— mk (@letalonehappy) March 28, 2019
ത്രില്ലടിപ്പിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ഉണ്ട്.
ആദ്യപകുതിയില്‍ കഥ പറഞ്ഞു പോകാന്‍ ശ്രമിക്കുമ്പോഴും രണ്ടാം പകുതി “ഒരു രക്ഷേം ഇല്ല” എന്നാണ് പ്രതികരണങ്ങള്‍.
#Lucifer first half Supeb maടട, Second half earth Shattering, mass, Thanks Prithvi for a new lalettan and a new direction style with a thrilling story.. 4/5 BB
— sudhi achayan (@sudhi_achayan) March 28, 2019
ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. വില്ലൻ കഥാപാത്രമായെത്തുന്ന വിവേക്ഒബ്റോയ് ഭാഷാപരമായ പ്രശ്നങ്ങൾ പോലും മികച്ച രീതിയിൽ മറികടക്കുന്നുവെന്നാണ് പ്രേക്ഷകരുടെ നിരീക്ഷണം.
#Lucifer is getting Blockbuster reviews from it’s Spl shows in Kerala
Complete Out & Out mass film which is a bit slow but very detailed screeplay from @PrithviOfficial for the complete actor @Mohanlal ?@themanjuwarrier @vivekoberoi@ttovino #LuciferManiaBegins28th pic.twitter.com/evQqrAn9RT
— Abiram (@Abiram05588562) March 28, 2019
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.