അമിത വേഗത്തില്‍ വാഹനമോടിക്കുന്നവരെ പിടി കൂടാന്‍ വേണ്ടി ഹെബ്ബാള്‍-യെലഹങ്ക മേല്‍പ്പാലത്തില്‍ സ്ഥാപിച്ച 2.5 ലക്ഷം രൂപ വിലവരുന്ന റഡാര്‍ സൈന്‍ബോര്‍ഡ്‌ “അതിവേഗം” മോഷണം പോയി.

ബെംഗളൂരു : നഗരത്തിലെ കള്ളന്മാര്‍ എല്ലാം ഇത്ര ഹൈടെക് ആണെന്ന് ബെംഗളൂരു സിറ്റി ട്രാഫിക്‌ പോലീസ് അറിയാന്‍ കുറച്ചു വൈകി,നഷ്ട്ടം രണ്ടര ലക്ഷം രൂപ!അമിത വേഗത്തില്‍ പായുന്ന വാഹനങ്ങളെ പിടി കൂടാന്‍ സ്ഥാപിച്ച റഡാര്‍ സൈന്‍ ബോര്‍ഡ് (ആര്‍.എസ്.എസ്) മോഷണം പോയി.

ഹെബ്ബാള്‍-യെലഹങ്ക മേല്‍പ്പാലത്തില്‍ സ്ഥാപിച്ച ഡിജിറ്റല്‍ ബോര്‍ഡ് ആണ് രണ്ടു ദിവസം മുന്‍പ് മോഷണം പോയത്.മേല്‍പ്പാലത്തിന്റെ വലതു വശത്ത് പരീക്ഷണ അടിസ്ഥാനത്തില്‍ സ്ഥപിച്ചതായിരുന്നു റഡാര്‍,എന്പതു കിലോമീറ്റെര്‍ ആണ് കാറുകളുടെ വേഗ പരിധി,ഈ പരിധിക്കു മുകളില്‍ യാത്ര ചെയ്യുന്ന വാഹനങ്ങളെ കുറിച്ചുള്ള വിവരം ട്രാഫിക്‌ പോലീസ് ഇന്റര്‍ സെപ്റ്റെര്‍ ന് നല്‍കുകയും വണ്ടിയുടെ നമ്പര്‍ സഹിതം അത് സൈന്‍ ബോര്‍ഡില്‍ തെളിയുകയും ചെയ്യും.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

പരീക്ഷനടിസ്ഥാനത്തില്‍ ഒരു കൊല്ലം മുന്‍പാണ്‌ റഡാര്‍ സ്ഥാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; രഞ്ജി മുൻ താരം എസ്.എൽ. അക്ഷയ് കുഴഞ്ഞുവീണു മരിച്ചു
[masterslider id="10"]

Related posts