കുട്ടികളെ സഹായിക്കുന്ന ബോലോ മൊബൈല്‍ ആപ്ലിക്കേഷനുമായി ഗൂഗിള് രംഗത്ത്‍. ഹിന്ദി, ഇംഗ്ലീഷ് വായന എളുപ്പമാക്കാന്‍ പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ഗൂഗിള്‍ ബോലോ പുറത്തിറക്കിയിരിക്കുന്നത്. രക്ഷിതാക്കള്‍ക്ക് ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം കുട്ടികള്‍ക്ക് പഠനാവശ്യത്തിനായി നല്‍കാം. ദിവസം 10 മുതല്‍ 15 മിനിട്ട് വരെ ആപ്പിന്റെ സേവനം ഉപയോഗിച്ചാല്‍ തന്നെ കുട്ടികള്‍ക്ക് ഭാഷാ മികവ് ഉണ്ടാക്കാമെന്നും കശ്യപ് അവകാശപ്പെട്ടു. കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്ന യാതൊരു വിവരവും ആപ്പ് ശേഖരിക്കുകയില്ല. സൗജന്യ സേവനം നല്‍കുന്ന ബോലോ ആപ്പില്‍ പരസ്യമില്ലെന്നതും ശ്രദ്ധേയമാണ്. ഓഫ്‌ലൈനായും സേവനം…
Read MoreMonth: March 2019
‘മൈസൂരു’; ഇന്ത്യയിലെ ഏറ്റവുംവൃത്തിയുള്ള മൂന്നാമത്തെ നഗരം.
ബെംഗളൂരു: ഏറ്റവുംവൃത്തിയുള്ള ഇന്ത്യയിലെ മൂന്നാമത്തെ നഗരമെന്ന പദവി മൈസൂരുവിന്. കേന്ദ്രസർക്കാരിന്റെ സ്വച്ഛ് സർവേക്ഷൻ സർവേയിലാണ് മൈസൂരുവിനെ മൂന്നാമത്തെ വൃത്തിയേറിയ നഗരമായി തിരഞ്ഞെടുത്തത്. 28 ദിവസങ്ങളിലായാണ് സർവേ നടത്തിയത്. ബെംഗളൂരു താരതമ്യേന വൃത്തിയുള്ള നഗരമാണെന്നും മെച്ചപ്പെട്ട റാങ്കിങ് ലഭിക്കേണ്ടതായിരുന്നെന്നും ബെംഗളൂരു വികസന വകുപ്പിന്റെയും ചുമതലയുള്ള ഉപമുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു. ബെംഗളൂരു 194-ാം സ്ഥാനത്താണ്. വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള 5000 പോയന്റുകളിൽ 4378 പോയന്റുകളാണ് മൈസൂരു നേടിയത്. ശുചിമുറികളുടെ എണ്ണവും ഉപയോഗവും കൃത്യതയാർന്ന മാലിന്യസംസ്കരണം തുടങ്ങിയവയാണ് മൈസൂരുവിന് നേട്ടമായത്. മധ്യപ്രദേശിലെ ഇന്ദോറാണ് ഒന്നാം സ്ഥാനത്ത്. മംഗളൂരുവിന്…
Read Moreസ്കൂൾ പ്രിൻസിപ്പൽ വഴക്ക് പറഞ്ഞതിനെത്തുടർന്ന് അധ്യാപിക ആത്മഹത്യ ചെയ്തു.
ബെംഗളൂരു: സ്കൂൾ പ്രിൻസിപ്പൽ വഴക്ക് പറഞ്ഞതിനെത്തുടർന്ന് അധ്യാപിക ആത്മഹത്യ ചെയ്തു. കലീന അഗ്രഹാര ചർച്ച്സ്ട്രീറ്റ് സ്വദേശിയായ മദലീന (45) യെയാണ് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. കുട്ടികൾക്ക് പാഠങ്ങൾ മനസിലാകുന്നില്ലെന്ന് ആരോപിച്ചാണ് പ്രിൻസിപ്പൽ മദലീനയെ വഴക്കുപറഞ്ഞത്. അടുത്തദിവസം മുതൽ സ്കൂളിലേക്ക് വരേണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു. ബെന്നാർഘട്ടറോഡിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയാണ് മദലീന. ഒന്നുമുതൽ മൂന്നുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഇവർ ക്ലാസെടുത്തിരുന്നത്. മദലീന വൈകീട്ട് വീട്ടിലെത്തിയതിനുശേഷം കനത്ത മാനസികവിഷമത്തിലായിരുന്നു. ഭർത്താവ് അയൽക്കാരനുമായി സംസാരിച്ചുനിൽക്കെ മദലീന വീടിന്റെ മുകൾനിലയിലെ മുറിയിലേക്ക് പോയി. അരമണിക്കൂറിനുശേഷം മുറിയിലെത്തിയ ഭർത്താവാണ് ഫാനിൽ തൂങ്ങിയ നിലയിൽ…
Read Moreപൂർണമായും വനിതകൾ നിയന്ത്രിക്കുന്ന വിമാനസർവീസുകളുമായി എയർ ഇന്ത്യ!!
ന്യൂഡൽഹി: പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന വിമാനസർവീസുകളുമായി എയർ ഇന്ത്യ. ലോകവനിതാദിനത്തിൽ ഇന്നത്തെ 12 അന്താരാഷ്ട്ര സർവീസുകളിലും നാല്പതിലധികം ആഭ്യന്തര സർവീസുകളിലും പൂർണമായും വനിതാജീവനക്കാരെ വിന്യസിക്കുമെന്ന് കമ്പനി അറിയിച്ചു. അമേരിക്ക, ചൈന, ഫ്രാൻസ്, റോം, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിലെ പൈലറ്റും കാബിൻ ക്രൂ അംഗങ്ങളും വനിതകളായിരിക്കും.
Read Moreഇന്ന് ലോക വനിതാദിനം; ചരിത്രത്തിലേയ്ക്ക് ഒരെത്തിനോട്ടം.
ദേശത്തിന്‍റെ അതിരുകൾ മറികടന്ന്, ലോകത്തെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ആശയത്തില്‍നിന്നാണ് ലോക വനിതാദിനാചരണം എന്ന അഭിപ്രായം ഉടലെടുത്തത്. സ്ത്രീശാക്തീകരണമാണ് ഈ ദിനാചരണത്തിലൂടെ ലോകരാഷ്ട്രങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. ഈ ദിനത്തിന് ഒരുപാട് ചരിത്ര നിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. എന്താണ് ലോകവനിതദിനാചരണത്തിന് പ്രേരകമായ വസ്തുത? അടിച്ചമര്‍ത്തപ്പെട്ട ഒരുപറ്റം സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയുള്ള മുറവിളിയോ? തൊഴില്‍ ചെയ്യാനുള്ള അവകാശവും, അതോടൊപ്പം തുല്യ വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട് സ്ത്രീകള്‍ തെരുവിലിറങ്ങിയതോ? അതേ എന്ന് വേണം കരുതാന്‍. 1857 മാർച്ച്, 8ന്, ന്യൂയോർക്കില്‍ ഒരുപറ്റം വനിതകൾ നടത്തിയ…
Read Moreമാണ്ഡ്യയിൽ തീപാറും! അംബരീഷിന്റെ ഭാര്യയും കുമാരസ്വാമിയുടെ മകനും നേർക്കുനേർ;കുടുംബ-താരപ്പോരാട്ടം ഉറപ്പിച്ചു;സുമലതയെ ബിജെപി പിൻതുണച്ചേക്കും.
ബെംഗളൂരു: എന്ത് സംഭവിച്ചാലും മാണ്ഡ്യയിൽ നിന്ന് തന്നെ ലോക് സഭയിലേക്ക് മൽസരിക്കുമെന്ന് ” മാണ്ഡ്യത ഖണ്ഡു” റിബൽ സ്റ്റാർ അംബരീഷിന്റെ ഭാര്യ സുമലത. താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന് അംബരീഷ് ആഗ്രഹിച്ചിട്ടില്ല, തന്നോട് കുടുംബ കാര്യങ്ങൾ നോക്കാൻ ആണ് ആവശ്യപ്പെട്ടത് ,എന്നാൽ ഇപ്പോൾ മാണ്ഡ്യയിലെ അംബരീഷിന്റെ ആരാധകരും കോൺഗ്രസ് പാർട്ടി പ്രവർത്തകരും നേതാക്കളും എന്നെ വിളിക്കുന്നു, അവരുടെ ആവശ്യം നിരസിക്കാൻ എനിക്കാവില്ല… സുമലത പറഞ്ഞു. ബിജെപിയുമായി ഇതുവരെ ചർച്ചകൾ നടത്തിയിട്ടില്ല, എന്നാൽ ആരുമായും ചർച്ചക്ക് തയ്യാറാണ് എന്ന് സുമലത കൂട്ടിച്ചേർത്തു.എന്നാൽ ഈ വിഷയത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന്…
Read More60 കാറുകള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ കത്തി നശിച്ചു;എയറോ ഇന്ത്യ പ്രദര്‍ശനത്തിനിടെ കത്തി നശിച്ച കാറുകളുടെ ഇന്‍ഷുറന്‍സ് തുക നല്‍കിത്തുടങ്ങി.
ബെംഗളൂരു:എയാറോ ഇന്ത്യ വ്യോമ പ്രദര്‍ഷനതിനിടെ കത്തിനശിച്ച വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു തുടങ്ങി.അഭ്യന്തര മന്ത്രി എം ബി പാട്ടീല്‍ ആണ് ചെക്കുകള്‍ കൈമാറിയത്. കഴിഞ്ഞ 23 ന് നടന്ന അപകടത്തില്‍ 277 വാഹനങ്ങള്‍ ആണ് അഗ്നിക്കിരയായത്,ഇവയില്‍ 251 എണ്ണം പൂര്‍ണമായും കത്തിനശിച്ചു.60 എണ്ണം ഷാസി നമ്പര്‍ പോലും തിരിച്ചറിയാന്‍ കഴിയത്ത വിധത്തില്‍ കത്തി നശിച്ചതായി പോലീസ് അറിയിച്ചു.
Read Moreബെംഗളൂരുവിൽ നിന്ന് വെള്ളിത്തിരയിലേക്ക് ചുവടുവെച്ച ‘ശ്രുതി നായർ’ ഇനി പുതുമണവാട്ടി!!!
ബെംഗളൂരു: നഗരത്തിൽ നിന്ന് വെള്ളിത്തിരയിലേക്ക് ചുവടുവെച്ച ബെംഗളൂരു മലയാളി ‘ശ്രുതി നായർ’ ഇനി പുതുമണവാട്ടിയുടെ വേഷത്തിൽ. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ലാണ് ശ്രുതി മണവാട്ടിയായി എത്തുന്നത്. കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തുന്ന ചിത്രത്തിലെ ബി കെ ഹരിനാരായണന്‍ വരികളെഴുതിയ “കാത്തുകാത്തേ” എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ യൂട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. ആട് 2വിന് ശേഷം മിഥുന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. ഒരു വിവാഹ…
Read Moreനഗരത്തിൽ ഇലക്‌ട്രിക് റെന്റൽ ബൈക്കുകള്‍ അവതരിപ്പിച് ‘യുലു’; ആദ്യ ഘട്ടത്തിൽ 250 ബൈക്കുകള്‍!!
ബെംഗളൂരു: നഗരത്തിൽ ഇലക്‌ട്രിക് റെന്റൽ ബൈക്കുകള്‍ അവതരിപ്പിച് ‘യുലു’; ആദ്യ ഘട്ടത്തിൽ 250 ബൈക്കുകള്‍!! ഹ്രസ്വദൂര യാത്രക്കാരെ ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി യുലു ബൈക്ക്സ്. ഇലക്‌ട്രിക് ബൈക്കുകള്‍ ബ൦ഗളൂരു നിരത്തിലിറക്കാനാണ് യുലുവിന്‍റെ തീരുമാനം. ബൈക്കുകള്‍ ആവശ്യമുള്ള യാത്രക്കാര്‍ യുലു സോണില്‍ നിന്ന് ബൈക്കുകള്‍ സെലക്‌ട് ചെയ്തെടുക്കാവുന്നതാണ്. 10 രൂപയാണ് അടിസ്ഥാന നിരക്ക്. തുടര്‍ന്ന് വരുന്ന ഓരോ മിനിറ്റിനും 10 രൂപ വീതം ഈടാക്കുന്നതാണ്. ബൈക്ക് റീച്ചാര്‍ജിംഗ് കമ്പനി തന്നെയാണ് നടത്തുന്നത്. ഉപയോഗം കഴിഞ്ഞാല്‍ നഗരത്തിലെ ഏതെങ്കിലും യുലു സോണില്‍ ബൈക്കുകള്‍ തിരിച്ചേല്‍പ്പിക്കാനും സാധിക്കും. എം.ജി റോഡിലും ഇന്ദിരാ നഗറിലുമായി…
Read Moreകൊറിയർ വഴി അയച്ച രക്ഷാബന്ധനും ചോക്ലേറ്റും സഹോദരന് ലഭിച്ചില്ല; യുവതിക്ക് പ്രൊഫഷണൽ കൊറിയർ 3000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി!
ബെംഗളൂരു : ധർവാഡിൽ താമസിക്കുന്ന യുവതി തന്റെ സഹോദരന് 3 രാഖിയും ഒരു പാക്കറ്റ് ഡയറി മിൽക്കും പ്രൊഫഷണൽ കൊറിയർ വഴി അയച്ചു. ആഗസ്റ്റ് 24ന് പെരിയ പട്ടണയിൽ താമസിക്കുന്ന സഹോദരന് അയച്ച കൊറിയർ രക്ഷാബന്ധൻ ദിവസം തന്നെ ഡെലിവർ ചെയ്യാമെന്ന് ധർവാഡിലുള്ള കൊറിയ റുകാരൻ ഉറപ്പ് നൽകി. എന്നാൽ കൊറിയർ സഹോദരന് എത്തിയതേ ഇല്ല ,രക്ഷാബന്ധൻ ആഘോഷ ദിവസം വീണ്ടും കൊറിയർ ഓഫീസിൽ എത്തിയ സുപ്രിയ (28) ന് മറുപടി ലഭിച്ചത് മണിക്കൂറുകൾ ക്കുള്ളിൽ കൊറിയർ എത്തു മെന്നാണ്. എന്നാൽ കൊറിയർ സഹോദരന്…
Read More