‘മൈസൂരു’; ഇന്ത്യയിലെ ഏറ്റവുംവൃത്തിയുള്ള മൂന്നാമത്തെ നഗരം.

ബെംഗളൂരു: ഏറ്റവുംവൃത്തിയുള്ള ഇന്ത്യയിലെ മൂന്നാമത്തെ നഗരമെന്ന പദവി മൈസൂരുവിന്. കേന്ദ്രസർക്കാരിന്റെ സ്വച്ഛ് സർവേക്ഷൻ സർവേയിലാണ് മൈസൂരുവിനെ മൂന്നാമത്തെ വൃത്തിയേറിയ നഗരമായി തിരഞ്ഞെടുത്തത്. 28 ദിവസങ്ങളിലായാണ് സർവേ നടത്തിയത്.

ബെംഗളൂരു താരതമ്യേന വൃത്തിയുള്ള നഗരമാണെന്നും മെച്ചപ്പെട്ട റാങ്കിങ് ലഭിക്കേണ്ടതായിരുന്നെന്നും ബെംഗളൂരു വികസന വകുപ്പിന്റെയും ചുമതലയുള്ള ഉപമുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു. ബെംഗളൂരു 194-ാം സ്ഥാനത്താണ്.

വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള 5000 പോയന്റുകളിൽ 4378 പോയന്റുകളാണ് മൈസൂരു നേടിയത്. ശുചിമുറികളുടെ എണ്ണവും ഉപയോഗവും കൃത്യതയാർന്ന മാലിന്യസംസ്കരണം തുടങ്ങിയവയാണ് മൈസൂരുവിന് നേട്ടമായത്.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

മധ്യപ്രദേശിലെ ഇന്ദോറാണ് ഒന്നാം സ്ഥാനത്ത്. മംഗളൂരുവിന് 165-ാം സ്ഥാനമാണ്. തുമകൂരു ( 231), ഹുബ്ബള്ളി- ധാർവാഡ് ( 235), ചിത്രദുർഗ ( 242), വിജയപുര( 251), ഉഡുപ്പി ( 254), ബെലഗാവി ( 277), ബാഗൽകോട്ട് ( 290) എന്നിവയാണ് പട്ടികയിൽ 300-ൽ താഴെ സ്ഥാനങ്ങളിലെത്തിയ സംസ്ഥാനത്തെ മറ്റു നഗരങ്ങൾ.

വീടുകളിൽനിന്നുള്ള മാലിന്യശേഖരണം, പൊതുസ്ഥലങ്ങളും വാണിജ്യകേന്ദ്രങ്ങളും അടിച്ചുവാരി വൃത്തിയായി സൂക്ഷിക്കൽ, മാലിന്യനിക്ഷേപ സംവിധാനങ്ങളുടെ നിർമാണം, ശാസ്ത്രീയമായ മാലിന്യ നിർമാർജനം, പ്ലാസ്റ്റിക് നിരോധനം, ഓടകളുടെ നവീകരണം തുടങ്ങിയവയാണ് സർവേയിൽ മാനദണ്ഡമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്ക് മടങ്ങവേ അപകടം; തൃശൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
[masterslider id="10"]

Related posts