ഗുണ്ടാനേതാവിനെ യെശ്വന്ത് പുരയിൽ വച്ച് പട്ടാപകൽ വെട്ടി കൊലപ്പെടുത്തി

ബെംഗളൂരു :കാറിലെത്തിയ സംഘം ഗുണ്ടാനേതാവിനെ പട്ടാപകൽ വെട്ടി കൊലപ്പെടുത്തി. ഒട്ടേറെ കേസുകളിൽ പ്രതിയായ ലക്ഷമണാണ് ഇന്നലെ ഉച്ചയോടെ ദാരുണമായി മരിച്ചത്. യശ്വന്ത് പുരയിലെ  സാൻഡൽ സോപ്പ് ഫാക്ടറി പരിസരത്ത് വെച്ചാണ് സംഭവം കാറിൽ യാത്രചെയ്യുകയായിരുന്ന ലക്ഷ്മണ മറ്റൊരു വാഹനത്തിലെത്തിയ അക്രമികൾ വാഹനം തടഞ്ഞു നിർത്തിവെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പോലീസ് എത്തിയപ്പോഴേക്കും മാരകായുധങ്ങളുമായി അക്രമികൾ കടന്നു കളഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ലക്ഷ്മൺ ജാമ്യത്തിലിറങ്ങിയത്. തുമക്കുരു ജില്ലയിലെ കുനിഗൽ സ്വദേശിയാണ്.

Read More

കസ്റ്റമറായ യുവതിയുടെ മുന്നിൽ വച്ച് ഡ്രൈവർ സ്വയംഭോഗം ചെയ്ത സംഭവം;ഓലക്കും സർക്കാറിനും ഹൈക്കോടതി നോട്ടീസയച്ചു.

ബെംഗളൂരു : കഴിഞ്ഞ ഓഗസ്റ്റ് 23നാണ് സംഭവം ,യാത്ര ചെയ്യാനായി ഓല ടാക്സി വിളിച്ച യുവതിയെ വാഹനത്തിൽ കയറ്റിയതിന് ശേഷം ഡൈവർ തന്റെ മൊബൈലിൽ യുവതിക്ക് കാണത്തക്ക രീതിയിൽ അശ്ലീല ചിത്രം കാണുകയും സ്വയംഭോഗത്തിൽ ഏർപ്പെടുകയും ചെയ്തു. http://h4k.d79.myftpupload.com/archives/21957 22 കാരിയായ യുവതി ഓഫീസിലേക്ക് പോകുമ്പോഴാണ് സംഭവം. ഡ്രൈവറുടെ പെരുമാറ്റത്തിൽ ഭയന്നു പോയ യുവതി വണ്ടി നിർത്താൻ ആവശ്യപ്പെട്ടു എങ്കിലും കേൾക്കാൻ ഡ്രൈവർ തയ്യാറായില്ല. ഓഫീസിലെത്തിയ യുവതി ഓലക്ക് പരാതി നൽകി. ഡ്രൈവറെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി എന്നും കൗൺസിലിംഗിന് അയച്ചു എന്നും ഓല അറിയിച്ചു.…

Read More

ഗൂഗിളിന്റെ ‘ബോലോ’ ആപ്പ്; ഹിന്ദി, ഇംഗ്ലീഷ് വായന എളുപ്പമാക്കും!

കുട്ടികളെ സഹായിക്കുന്ന ബോലോ മൊബൈല്‍ ആപ്ലിക്കേഷനുമായി ഗൂഗിള് രംഗത്ത്‍. ഹിന്ദി, ഇംഗ്ലീഷ് വായന എളുപ്പമാക്കാന്‍ പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ഗൂഗിള്‍ ബോലോ പുറത്തിറക്കിയിരിക്കുന്നത്. രക്ഷിതാക്കള്‍ക്ക് ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം കുട്ടികള്‍ക്ക് പഠനാവശ്യത്തിനായി നല്‍കാം. ദിവസം 10 മുതല്‍ 15 മിനിട്ട് വരെ ആപ്പിന്റെ സേവനം ഉപയോഗിച്ചാല്‍ തന്നെ കുട്ടികള്‍ക്ക് ഭാഷാ മികവ് ഉണ്ടാക്കാമെന്നും കശ്യപ് അവകാശപ്പെട്ടു. കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്ന യാതൊരു വിവരവും ആപ്പ് ശേഖരിക്കുകയില്ല. സൗജന്യ സേവനം നല്‍കുന്ന ബോലോ ആപ്പില്‍ പരസ്യമില്ലെന്നതും ശ്രദ്ധേയമാണ്. ഓഫ്‌ലൈനായും സേവനം…

Read More

‘മൈസൂരു’; ഇന്ത്യയിലെ ഏറ്റവുംവൃത്തിയുള്ള മൂന്നാമത്തെ നഗരം.

ബെംഗളൂരു: ഏറ്റവുംവൃത്തിയുള്ള ഇന്ത്യയിലെ മൂന്നാമത്തെ നഗരമെന്ന പദവി മൈസൂരുവിന്. കേന്ദ്രസർക്കാരിന്റെ സ്വച്ഛ് സർവേക്ഷൻ സർവേയിലാണ് മൈസൂരുവിനെ മൂന്നാമത്തെ വൃത്തിയേറിയ നഗരമായി തിരഞ്ഞെടുത്തത്. 28 ദിവസങ്ങളിലായാണ് സർവേ നടത്തിയത്. ബെംഗളൂരു താരതമ്യേന വൃത്തിയുള്ള നഗരമാണെന്നും മെച്ചപ്പെട്ട റാങ്കിങ് ലഭിക്കേണ്ടതായിരുന്നെന്നും ബെംഗളൂരു വികസന വകുപ്പിന്റെയും ചുമതലയുള്ള ഉപമുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു. ബെംഗളൂരു 194-ാം സ്ഥാനത്താണ്. വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള 5000 പോയന്റുകളിൽ 4378 പോയന്റുകളാണ് മൈസൂരു നേടിയത്. ശുചിമുറികളുടെ എണ്ണവും ഉപയോഗവും കൃത്യതയാർന്ന മാലിന്യസംസ്കരണം തുടങ്ങിയവയാണ് മൈസൂരുവിന് നേട്ടമായത്. മധ്യപ്രദേശിലെ ഇന്ദോറാണ് ഒന്നാം സ്ഥാനത്ത്. മംഗളൂരുവിന്…

Read More

സ്കൂൾ പ്രിൻസിപ്പൽ വഴക്ക് പറഞ്ഞതിനെത്തുടർന്ന് അധ്യാപിക ആത്മഹത്യ ചെയ്തു.

ബെംഗളൂരു: സ്കൂൾ പ്രിൻസിപ്പൽ വഴക്ക് പറഞ്ഞതിനെത്തുടർന്ന് അധ്യാപിക ആത്മഹത്യ ചെയ്തു. കലീന അഗ്രഹാര ചർച്ച്സ്ട്രീറ്റ് സ്വദേശിയായ മദലീന (45) യെയാണ് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. കുട്ടികൾക്ക് പാഠങ്ങൾ മനസിലാകുന്നില്ലെന്ന് ആരോപിച്ചാണ് പ്രിൻസിപ്പൽ മദലീനയെ വഴക്കുപറഞ്ഞത്. അടുത്തദിവസം മുതൽ സ്കൂളിലേക്ക് വരേണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു. ബെന്നാർഘട്ടറോഡിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയാണ് മദലീന. ഒന്നുമുതൽ മൂന്നുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഇവർ ക്ലാസെടുത്തിരുന്നത്. മദലീന വൈകീട്ട് വീട്ടിലെത്തിയതിനുശേഷം കനത്ത മാനസികവിഷമത്തിലായിരുന്നു. ഭർത്താവ് അയൽക്കാരനുമായി സംസാരിച്ചുനിൽക്കെ മദലീന വീടിന്റെ മുകൾനിലയിലെ മുറിയിലേക്ക് പോയി. അരമണിക്കൂറിനുശേഷം മുറിയിലെത്തിയ ഭർത്താവാണ് ഫാനിൽ തൂങ്ങിയ നിലയിൽ…

Read More

പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന വിമാനസർവീസുകളുമായി എയർ ഇന്ത്യ!!

ന്യൂഡൽഹി: പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന വിമാനസർവീസുകളുമായി എയർ ഇന്ത്യ. ലോകവനിതാദിനത്തിൽ ഇന്നത്തെ 12 അന്താരാഷ്ട്ര സർവീസുകളിലും നാല്പതിലധികം ആഭ്യന്തര സർവീസുകളിലും പൂർണമായും വനിതാജീവനക്കാരെ വിന്യസിക്കുമെന്ന് കമ്പനി അറിയിച്ചു. അമേരിക്ക, ചൈന, ഫ്രാൻസ്, റോം, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിലെ പൈലറ്റും കാബിൻ ക്രൂ അംഗങ്ങളും വനിതകളായിരിക്കും.

Read More

ഇന്ന് ലോക വനിതാദിനം; ചരിത്രത്തിലേയ്ക്ക് ഒരെത്തിനോട്ടം.

ദേശത്തിന്‍റെ അതിരുകൾ മറികടന്ന്, ലോകത്തെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ആശയത്തില്‍നിന്നാണ് ലോക വനിതാദിനാചരണം എന്ന അഭിപ്രായം ഉടലെടുത്തത്. സ്ത്രീശാക്തീകരണമാണ് ഈ ദിനാചരണത്തിലൂടെ ലോകരാഷ്ട്രങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. ഈ ദിനത്തിന് ഒരുപാട് ചരിത്ര നിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. എന്താണ് ലോകവനിതദിനാചരണത്തിന് പ്രേരകമായ വസ്തുത? അടിച്ചമര്‍ത്തപ്പെട്ട ഒരുപറ്റം സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയുള്ള മുറവിളിയോ? തൊഴില്‍ ചെയ്യാനുള്ള അവകാശവും, അതോടൊപ്പം തുല്യ വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട് സ്ത്രീകള്‍ തെരുവിലിറങ്ങിയതോ? അതേ എന്ന് വേണം കരുതാന്‍. 1857 മാർച്ച്, 8ന്, ന്യൂയോർക്കില്‍ ഒരുപറ്റം വനിതകൾ നടത്തിയ…

Read More

മാണ്ഡ്യയിൽ തീപാറും! അംബരീഷിന്റെ ഭാര്യയും കുമാരസ്വാമിയുടെ മകനും നേർക്കുനേർ;കുടുംബ-താരപ്പോരാട്ടം ഉറപ്പിച്ചു;സുമലതയെ ബിജെപി പിൻതുണച്ചേക്കും.

ബെംഗളൂരു: എന്ത് സംഭവിച്ചാലും മാണ്ഡ്യയിൽ നിന്ന് തന്നെ ലോക് സഭയിലേക്ക് മൽസരിക്കുമെന്ന് ” മാണ്ഡ്യത ഖണ്ഡു” റിബൽ സ്റ്റാർ അംബരീഷിന്റെ ഭാര്യ സുമലത. താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന് അംബരീഷ് ആഗ്രഹിച്ചിട്ടില്ല, തന്നോട് കുടുംബ കാര്യങ്ങൾ നോക്കാൻ ആണ് ആവശ്യപ്പെട്ടത് ,എന്നാൽ ഇപ്പോൾ മാണ്ഡ്യയിലെ അംബരീഷിന്റെ ആരാധകരും കോൺഗ്രസ് പാർട്ടി പ്രവർത്തകരും നേതാക്കളും എന്നെ വിളിക്കുന്നു, അവരുടെ ആവശ്യം നിരസിക്കാൻ എനിക്കാവില്ല… സുമലത പറഞ്ഞു. ബിജെപിയുമായി ഇതുവരെ ചർച്ചകൾ നടത്തിയിട്ടില്ല, എന്നാൽ ആരുമായും ചർച്ചക്ക് തയ്യാറാണ് എന്ന് സുമലത കൂട്ടിച്ചേർത്തു.എന്നാൽ ഈ വിഷയത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന്…

Read More

60 കാറുകള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ കത്തി നശിച്ചു;എയറോ ഇന്ത്യ പ്രദര്‍ശനത്തിനിടെ കത്തി നശിച്ച കാറുകളുടെ ഇന്‍ഷുറന്‍സ് തുക നല്‍കിത്തുടങ്ങി.

ബെംഗളൂരു:എയാറോ ഇന്ത്യ വ്യോമ പ്രദര്‍ഷനതിനിടെ കത്തിനശിച്ച വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു തുടങ്ങി.അഭ്യന്തര മന്ത്രി എം ബി പാട്ടീല്‍ ആണ് ചെക്കുകള്‍ കൈമാറിയത്. കഴിഞ്ഞ 23 ന് നടന്ന അപകടത്തില്‍ 277 വാഹനങ്ങള്‍ ആണ് അഗ്നിക്കിരയായത്,ഇവയില്‍ 251 എണ്ണം പൂര്‍ണമായും കത്തിനശിച്ചു.60 എണ്ണം ഷാസി നമ്പര്‍ പോലും തിരിച്ചറിയാന്‍ കഴിയത്ത വിധത്തില്‍ കത്തി നശിച്ചതായി പോലീസ് അറിയിച്ചു.

Read More
Click Here to Follow Us