മാണ്ഡ്യയിൽ തീപാറും! അംബരീഷിന്റെ ഭാര്യയും കുമാരസ്വാമിയുടെ മകനും നേർക്കുനേർ;കുടുംബ-താരപ്പോരാട്ടം ഉറപ്പിച്ചു;സുമലതയെ ബിജെപി പിൻതുണച്ചേക്കും.

ബെംഗളൂരു: എന്ത് സംഭവിച്ചാലും മാണ്ഡ്യയിൽ നിന്ന് തന്നെ ലോക് സഭയിലേക്ക് മൽസരിക്കുമെന്ന് ” മാണ്ഡ്യത ഖണ്ഡു” റിബൽ സ്റ്റാർ അംബരീഷിന്റെ ഭാര്യ സുമലത.

താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന് അംബരീഷ് ആഗ്രഹിച്ചിട്ടില്ല, തന്നോട് കുടുംബ കാര്യങ്ങൾ നോക്കാൻ ആണ് ആവശ്യപ്പെട്ടത് ,എന്നാൽ ഇപ്പോൾ മാണ്ഡ്യയിലെ അംബരീഷിന്റെ ആരാധകരും കോൺഗ്രസ് പാർട്ടി പ്രവർത്തകരും നേതാക്കളും എന്നെ വിളിക്കുന്നു, അവരുടെ ആവശ്യം നിരസിക്കാൻ എനിക്കാവില്ല… സുമലത പറഞ്ഞു.

  'അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും'; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി

ബിജെപിയുമായി ഇതുവരെ ചർച്ചകൾ നടത്തിയിട്ടില്ല, എന്നാൽ ആരുമായും ചർച്ചക്ക് തയ്യാറാണ് എന്ന് സുമലത കൂട്ടിച്ചേർത്തു.എന്നാൽ ഈ വിഷയത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ യെഡിയൂരപ്പ പറഞ്ഞു.

ജെഡിഎസ് – കോൺഗ്രസ് സഖ്യത്തിന്റെ മാണ്ഡ്യയിലെ ഔദ്യോഗിക സ്ഥാനാർത്ഥി ജെ ഡി എസിൽ നിന്നാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.

ഇവിടെ ജെഡിഎസ് ടിക്കറ്റിൽ മൽസരിക്കുന്നത് മുഖ്യമന്ത്രി കുമാരസ്വാമിയുടെയും ചന്ന പട്ടണ എം എൽ എ അനിതകുമാരസ്വമിയുടെയും മകനായ സിനിമാ നടൻ നിഖിൽ ആണ്. നിഖിലിന്റെ പിതാവിന്റെ സഹോദരൻ കർണാടക നിയമസഭയിൽ പിഡബ്ലൂഡി മന്ത്രി ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂണിൽ സ്കൂളുകൾ തുറക്കും, കൂടെ ബെംഗളൂരുവിനെ വിഴുങ്ങാൻ ആ കനത്ത ട്രാഫിക് ശാപവും; പോലീസിന്റെ പുതിയ നീക്കം ഫലിക്കുമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി'; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി
[masterslider id="10"]

Related posts