“കടവുലെ പോലെ…” ലൂസിഫറിലെ ഫൈറ്റ് സോംഗിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു!

പൃഥിരാജിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ ഫൈറ്റ് സോംഗിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് ഇന്ത്യയിലെ തിയേറ്ററുകളില്‍ നിന്നും ആദ്യ ദിനം ലഭിച്ചത് 12 കോടിയാണ്. ‘കടവുലെ പോലെ’ എന്ന ഗാനമാണ് പുറത്തുവിട്ടത്. ലോഗന്‍റെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്. കാര്‍ത്തിക്കാണ് ഗാനം ആലപിച്ചിരിക്കുന്നത്.  ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ലൂസിഫറില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്റോയി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, പൃഥിരാജ് തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.

Read More

“ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം,എന്റെ മകന് വോട്ട് ചെയ്തു വിജയിപ്പിക്കണം”പൊതുമരാമത്ത് മന്ത്രി രേവണ്ണ വോട്ടര്‍മാരോട്..

ബെംഗളൂരു: ദേവഗൌഡ നല്‍കിയ സീറ്റില്‍ ഇപ്രാവശ്യം മത്സരിക്കുന്ന കൊച്ചുമകന്‍ പ്രജ്വലിന് വേണ്ടി പിതാവ് പൊതു മരാമത്ത് മന്ത്രി എച് ഡി രേവണ്ണ തന്നെ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.ഒരു പൊതുപരിപാടിയില്‍ തന്റെ മകന് പിന്തുണ ആരാഞ്ഞപ്പോള്‍ ഒരു വിഭാഗം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പറഞ്ഞത് ഞങ്ങളുടെ വോട്ട് ബി ജെ പി സ്ഥാനാര്‍ഥിക്ക് ആണ് എന്നാണ്. തുടര്‍ന്ന് രേവണ്ണ പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞു,എന്തെങ്കിലും തെറ്റ് ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ പൊറുക്കണം എന്ന് താണ് കേണു അപേക്ഷിച്ചു.കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെ കൂറുമാറി ബി ജെ പിയില്‍ എത്തിയ സീനിയര്‍ നേതാവ് മുന്‍…

Read More

പത്തനംതിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പെട്ടു;നിരവധി പേർക്ക് പരിക്ക്; തമിഴ്നാട്ടിൽ വച്ച് മേൽപ്പാലത്തിന്റെ മുകളിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.

ബെംഗളൂരു : ഇന്നലെ (30/03/2019) ശനിയാഴ്ച വൈകീട്ട് 05.30 നു പത്തനംതിട്ടയിൽ നിന്നും നഗരത്തിതിലേക്ക് വരികയായിരുന്ന കെ .എസ്. ആർ. ടി. സിയുടെ സ്‌കാനിയ മൾട്ടി ആക്സിൽ സെമി സ്ലീപ്പർ എ സി ബസ് തിരുപ്പൂരിനടുത്തു വെച്ച് അപകടത്തിൽ പെട്ടു. 26 യാത്രക്കാർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. യാത്രക്കാരെ കോയമ്പത്തൂർ , തിരുപ്പൂർ ഇവിടങ്ങളിൽ ഉള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നു. അവിനാശി മംഗള മേൽപാതയിൽ നിന്ന് ബസ് താഴേക്കു പതിക്കുകയായിരുന്നു. പരുക്കേറ്റവരെല്ലാം മലയാളികളാണ്. ഇവരിൽ സെബി വർഗീസ് എന്ന യുവതിയുടെ നില ഗുരുതരമാണ്.…

Read More

കുമാരസ്വാമിയുടെ രാഷ്ട്രീയ തന്ത്രങ്ങളും നേതൃപാടവവും പഠനവിഷയമാകുന്നു;പി.എച്.ഡിക്ക് കുമാരസ്വാമിയെ തെരഞ്ഞെടുത്ത് ഗവേഷണ വിദ്യാര്‍ഥി.

ബെംഗളൂരു: മുഖ്യമന്ത്രി കുമാരസ്വാമിയുടെ രാഷ്ട്രീയ തന്ത്രങ്ങളും നേതൃ പാടവവും ഗവേഷണ വിഷയമാകുന്നു.മൈസുരു സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി കാര്‍ത്തിക് ആണ് ഗവേഷണ വിഷയമായി “കുമാരസ്വാമിയെ”തെരഞ്ഞെടുത്തിരിക്കുന്നത്. പി എച് ഡി ചെയ്യുന്ന വിദ്യാര്‍ത്ഥിക്ക് ഈ വിഷയത്തിന് അനുമതി ലഭിച്ചതോടെ പഴയ കാല ജെ ഡി എസ് നേതാക്കളെ കണ്ട് അനുഭവങ്ങള്‍ തേടുന്ന തിരക്കില്‍ ആണ് ഇപ്പോള്‍ കാര്‍ത്തിക്.

Read More

മെട്രോ കാര്‍ഡ്‌ മിനിമം ബാലന്‍സ് 50 രൂപയാക്കിയ നടപടി;മെട്രോ യാത്രക്കാര്‍ പ്രതിഷേധിച്ചു.

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കുള്ള കാര്‍ഡില്‍ മിനിമം തുക അന്‍പതു രൂപയാക്കിയ നടപടിയില്‍ വ്യാപക പ്രതിഷേധം.ബെംഗളൂരു മെട്രോ യുസേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രധിഷേധ പ്രകടനം നടത്തി. സ്മാര്‍ട്ട്‌ കാര്‍ഡില്‍ ഉണ്ടാകേണ്ട കുറഞ്ഞ തുക എട്ടര രൂപയില്‍ നിന്ന് അന്‍പതു രൂപയായി ഉയര്‍ത്തിയത്‌ കുറഞ്ഞ ദൂരം മാത്രം യാത്ര ചെയ്യുന്നവരെ ബാധിച്ചു.തൊട്ടടുത്ത സ്റ്റേഷനിലേക്ക് യാത്ര ചെയ്യാന്‍ വേണ്ടത് എട്ടര രൂപയാണ് എന്നിരിക്കെ മിനിമം ബാലന്സ് വര്‍ധന ബി എം ആര്‍ സി എല്ലിന്റെ അധിക വരുമാനം നേടാനുള്ള പദ്ധതിയാണ് എന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.

Read More

പോലീസിനെ ആക്രമിച്ച് കടക്കാന്‍ ശ്രമിച്ച ഗുണ്ട നേതാവിനെ വെടിവച്ച് വീഴ്ത്തി!

ബെംഗളൂരു:പോലീസിനെ ആക്രമിച്ചു രക്ഷപെടാന്‍ ശ്രമിച്ച ഗുണ്ട നേതാവിനെ പോലീസ് വെടിവച്ച് വീഴ്ത്തി. നിരവധി കൊലപതകക്കേസുകളില്‍ പ്രതിയായ മുനി രാജുവിനെയാണ് പോലീസ് പിടികൂടിയത്.കാലിനു പരിക്കേറ്റ ഇയാളെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പോലീസ് പിടി കൂടാന്‍ ശ്രമിച്ചപ്പോള്‍ അവരെ ആക്രമിച്ചു രക്ഷപ്പെടുകയായിരുന്നു.

Read More

നഗരത്തിലെ മലയാളികള്‍ നേരിടുന്ന യാത്ര പ്രശ്നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കെ.കെ.ടി.എഫ് നിവേദനം നല്‍കി.

ബെംഗളൂരു:നഗരത്തിലെ മലയാളികള്‍ നേരിടുന്ന യാത്ര പ്രശനങ്ങളെ കുറിച്ച് കര്‍ണാടക -കേരള ട്രാവലെഴ്സ് ഫോറം ഭാരവാഹികള്‍ റെയില്‍വേ ബോര്‍ഡ് അംഗം ഗിരീഷ്‌ പിള്ളയുമായി ചര്‍ച്ച ചെയ്തു. കണ്ണൂര്‍ എക്സ്പ്രസ്സ്‌ വീണ്ടും യേശ്വന്ത് പുരയിലേക്ക്‌ തിരിച്ചു കൊണ്ടുവരുന്ന നടപടി ത്വരിത ഗതിയില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി. ദക്ഷിണ പശ്ചിമ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ആര്‍.എക്സ്.സക്സേന,സീനിയര്‍ ഡി ഓ എം ഗീത മഹപത്ര,ശ്രീധര്‍ മൂര്‍ത്തി,കെ കെ ടി എഫ് വൈസ് ചെയര്‍മാന്‍ ടി എന്‍ എം നമ്പ്യാര്‍,ട്രഷറര്‍ പി എ ഐസക് എന്നിവര്‍ പങ്കെടുത്തു.

Read More
Click Here to Follow Us