പത്തനംതിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പെട്ടു;നിരവധി പേർക്ക് പരിക്ക്; തമിഴ്നാട്ടിൽ വച്ച് മേൽപ്പാലത്തിന്റെ മുകളിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.

ബെംഗളൂരു : ഇന്നലെ (30/03/2019) ശനിയാഴ്ച വൈകീട്ട് 05.30 നു പത്തനംതിട്ടയിൽ നിന്നും നഗരത്തിതിലേക്ക് വരികയായിരുന്ന കെ .എസ്. ആർ. ടി. സിയുടെ സ്‌കാനിയ മൾട്ടി ആക്സിൽ സെമി സ്ലീപ്പർ എ സി ബസ് തിരുപ്പൂരിനടുത്തു വെച്ച് അപകടത്തിൽ പെട്ടു.

26 യാത്രക്കാർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. യാത്രക്കാരെ കോയമ്പത്തൂർ , തിരുപ്പൂർ ഇവിടങ്ങളിൽ ഉള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നു.

  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്

അവിനാശി മംഗള മേൽപാതയിൽ നിന്ന് ബസ് താഴേക്കു പതിക്കുകയായിരുന്നു. പരുക്കേറ്റവരെല്ലാം മലയാളികളാണ്. ഇവരിൽ സെബി വർഗീസ് എന്ന യുവതിയുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


കെ എസ് ആർ ടി സിയുടെ ബസ് സ്കാനിയ ഇന്ന് വെളുപ്പിന് 2.30 ന് ആണ്  ബസ് കരുമത്താം പെട്ടിക്ക് സമീപം വൻ അപകടത്തിൽപ്പെട്ടത് ,യാത്രക്കാർ പലരും ഗുരുതരാവസ്ഥയിലെന്ന് തമിഴ്നാട് പോലീസിൽ നിന്ന് അറിയാൻ സാധിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
[masterslider id="10"]

Related posts