യെദിയൂരപ്പയുടേതെന്ന പേരിൽ പ്രചരിക്കുന്ന ഡയറി ഫോറൻസിക് പരിശോധനയിൽ വ്യാജമെന്ന് തെളിഞ്ഞതാണെന്ന് ആദായ നികുതി വകുപ്പ്;കോൺഗ്രസ് പ്രതിരോധത്തിൽ.

ബെംഗളൂരു : “കാരവൻ”എന്ന മാസിക പുറത്തു വിട്ട കർണാടക ബിജെപി അദ്ധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പയുടെ പേരിലുള്ള ഡയറി വ്യാജമാണെന്ന് ബെംഗളൂരുവിലുള്ള ആദായ നികുതി മന്ത്രാലയം വ്യക്തമാക്കി.ആദായ നികുതി മന്ത്രാലയത്തിന്റെ ബെംഗളൂരുവിലുള്ള ചീഫ് പ്രിൻസിപ്പൽ ആണ് ഇക്കാര്യം അറിയിച്ചത്.ഇത് ഫോറൻസിക് പരിശോധനയിൽ ഇക്കാര്യം തെളിഞ്ഞതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതിയിൽ തെളിവ് ആക്കി ഉപയോഗിക്കാൻ കഴിയാത്ത രേഖകളാണ് എന്ന് ആദായനികുതി ചീഫ് പ്രിൻസിപ്പൽ കമ്മീഷണർ വ്യക്തമാക്കി. വിവാദം മറ്റു കേസുകളിൽ സ്വാധീനിക്കാനുള്ള ശ്രമമാണ് എന്നും മന്ത്രി ഡി.കെ ശിവകുമാറിന്റെ കേസ് പരാമർശിക്കാതെ അദ്ദേഹം അറിയിച്ചു.…

Read More

“സുമലതയെ പിന്തുണച്ചാല്‍ സിനിമ താരങ്ങളുടെ വീടുകളില്‍ റൈഡ് ചെയ്യും,ഭരണം ഞങ്ങളുടെ കയ്യില്‍ ആണ്”ഭീഷണിപ്പെടുത്തിയ ജെ.ഡി.എസ് എം.എല്‍.എക്ക് എതിരെ തെരഞ്ഞെടുപ്പു കമ്മിഷന്‍ കേസെടുത്തു.

ബെംഗളൂരു : സ്വതന്ത്ര സ്ഥാനാര്‍ഥിയായ സുമലതയെ പിന്തുണച്ച സൂപ്പര്‍ താരങ്ങളായ ദര്‍ശനെയും യഷിനെയും ഭീഷണി പ്പെടുത്തിയ കെ ആര്‍ പെട്ട് എം എല്‍ എ യും ജെ ഡി എസ് നേതാവുമായ നാരായണ ഗൌഡക്ക് എതിരെ തെരഞ്ഞെടുപ്പു കമ്മിഷന്‍ കേസ് എടുത്തു. ഗൌഡ തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പു കമ്മിഷണര്‍ രവി കുമാര്‍ പറഞ്ഞു.”തങ്ങള്‍ക്കെതിരെ നില കൊണ്ടാല്‍ റൈഡ് നടത്താന്‍ മടിക്കില്ല,ഭരണം ഞങ്ങളുടെ കൈയ്യില്‍ ആണ്,വീട്ടില്‍ സ്വസ്തമായി ഇരിക്കുന്നതാണ് നല്ലത് “എന്നാണ് ഗൌഡയുടെ വിവാദ പരാമര്‍ശം.

Read More

വൈദ്യുതി വാഹന സൌഹൃദമാകാന്‍ “നമ്മബെംഗളൂരു”;നഗരത്തില്‍ ഉടന്‍ 112 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കും.

ബെംഗളൂരു : ഓഗസ്റ്റ്‌ അവസാനത്തോടെ നഗരത്തില്‍ 112 ഇടങ്ങളില്‍ കൂടി പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ബെസ്കോം (ബെംഗളൂരു വൈദ്യുതി വിതരണ കമ്പനി). സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുറക്കുന്നത്.ബി ബി എം പി വാര്‍ഡ്‌ ഓഫീസുകള്‍,ബി എം ടി സി,കര്‍ണാടക ഹൌസിംഗ് ബോര്‍ഡ്‌,ബെസ്കോം,ബി എം ആര്‍ സി എല്‍ ,കെ ഐ എ ഡി ബി തുടങ്ങിയ ഓഫീസുകളില്‍ ആണ് സ്റ്റേഷനുകള്‍ വരുന്നത്. നഗരത്തില്‍ എഴായിരത്തോളം വൈദ്യുതി വാഹനങ്ങള്‍ ഉണ്ട് എന്നത് ആണ് കണക്കു.

Read More

മിനി വാനും ലോറിയും കൂട്ടിയിടിച്ച് 9 പേര്‍ മരിച്ചു;6 പേര്‍ക്ക് പരിക്കേറ്റു.

ബെംഗളൂരു : ഉത്തര കര്‍ണാടകയിലെ വിജയപുരയില്‍ (പഴയ ബീജപൂര്‍) ലോറിയും മിനി വാനും കൂട്ടിയിടിച്ച് 9 പേര്‍ മരിച്ചു.6 പേര്‍ക്ക് പരിക്കേറ്റു.3 പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാവിലെ ചിക്കസിന്ദഗിയില്‍ ആണ് അപകട മുണ്ടായത്,കലബുരഗി ചിതപുര സ്വദേശി സാഗര്‍ (25),അംബരീഷ് (28),ഗുരു ( 32),ചന്ദ് പാഷ (24),ശ്രീനാഥ് (30),ഷക്കീര്‍ ( 25),അജീം (26),മങ്ങ്സാബ് (29) എന്നിവരാണ്‌ മരിച്ചത്. ഗോവയില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവര്‍.ഡ്രൈവര്‍ ഉള്‍പ്പടെ 16 പേരാണ് മിനി വാനില്‍ ഉണ്ടായിരുന്നത്.സിന്ദഗി പോലീസ് കേസ് എടുത്തു.

Read More

ഡയറി വ്യാജമാണ് എന്ന് ആവര്‍ത്തിച്ച്‌ യെദ്യുരപ്പ;വ്യജ ഡയറിയില്‍ വീണ്ടും തിരുത്തലുകള്‍!

ബെംഗളൂരു : അഴിമതി ആരോപണമുന്നയിച്ച് കാരവൻ മാഗസിനും കോൺഗ്രസും പുറത്തുവിട്ട ഡയറി വ്യാജമാണെന്ന് ആവർത്തിച്ച് ബിഎസ് യെദ്യൂരപ്പ. തനിക്കെതിരായി പുറത്തുവിട്ട വ്യാജ ഡയറിക്കുറിപ്പിൽ വീണ്ടും തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്ന ആരോപണവുമായാണ് ബിഎസ് യെദ്യൂരപ്പ രംഗത്തെത്തിയിരിക്കുന്നത്. നിതിൻ ഗഡ്കരിയുടെ മകന്‍റെ വിവാഹത്തിന് നൽകിയ തുക രേഖപ്പെടുത്തിയ ഭാഗത്തിൽ തിരുത്തൽ വരുത്തിയിട്ടുണ്ടെന്നാണ് യെദ്യൂരപ്പയുടെ ആരോപണം. നിതിൻ ഗഡ്കരയുടെ മകന്‍റെ വിവാഹത്തിന് 1000 കോടി നൽകി എന്നാണ് ആദ്യം ഡയറിയിൽ എഴുതിയിരുന്നത്. എന്നാൽ പിന്നീട് അത് 10 കോടി ആക്കി മാറ്റിയിരിക്കുകയാണ്. ഡയറിയിലെ പേജുകളുടെ പകർപ്പുകളും ട്വിറ്ററിലൂടെ യെദ്യൂരപ്പ പുറത്തുവിട്ടു.  കോൺഗ്രസിന്‍റേത് തരംതാണ രാഷ്ട്രീയമാണെന്നും യെദ്യൂരപ്പ…

Read More

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും;ആവേശത്തില്‍ യു.ഡി.എഫ് ക്യാമ്പ്‌;സിദ്ദിക്ക് പിന്മാറും;ഭാവി പ്രധാനമന്ത്രി കേരളത്തില്‍ നിന്നാകുമോ?

ഡല്‍ഹി :രാഹുൽ ഗാന്ധി വയനാട് സീറ്റിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കും.കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആണ് ഇക്കാര്യം അറിയിച്ചത്.എഐസിസി നേതൃത്വത്തിന്‍റെ അറിവോടെയാണ് കെപിസിസി നേതൃത്വം രാഹുൽ ഗാന്ധിയോട് വയനാട്ടിൽ നിന്ന് മത്സരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടത്. കേരളത്തിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാനുള്ള ചുമതല മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിക്ക്  വിട്ടിരിക്കുകയായിരുന്നു. കേരളത്തിൽ മത്സരിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തീരുമാനം രാഹുൽ ഗാന്ധിയുടെ പരിഗണനയിലാണെന്നും എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയാണ് വെളിപ്പെടുത്തിയത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കും എന്ന വാർത്ത പുറത്തുവന്നതോടെ…

Read More

ഐ.പി.എൽ.; തീപാറും പോരാട്ടത്തിന് ഇന്ത്യൻ നായകനും മുൻനായകനും നേർക്കുനേർ!

ഐ.പി.എൽ: ഐപിഎല്ലിന്റെ പുതിയൊരു സീസണിന് ആരവമുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് രാത്രി എട്ടു മണിക്കു ചെന്നൈയിലെ പ്രശസ്തമായ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ 12ാം സീസണ് തുടക്കമാകും. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ് മുന്‍ റണ്ണറപ്പായ റോയല്‍ ചാലഞ്ചേഴ്‌സുമായി ഏറ്റുമുട്ടും. ഇന്ത്യയുടെ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ നായകന്‍ എംഎസ് ധോണിയും തമ്മിലുള്ള കൊമ്പുകോര്‍ക്കലെന്ന നിലയിലും ഈ പോരാട്ടം ശ്രദ്ധേയമാവുന്നുണ്ട്. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് സിഎസ്‌കെ ഉദ്ഘാടന മല്‍സരത്തില്‍ തന്നെ ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ ജയത്തോടെ തുടങ്ങിയ സിഎസ്‌കെയുടെ കുതിപ്പ് അവസാനിച്ചത് കിരീടവിജയത്തിലാണ്. ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകള്‍…

Read More

പാക് ദേശീയദിനാഘോഷത്തിന് ആശംസകളറിയിച്ച് മോദി!!

ന്യൂഡല്‍ഹി: പാക് ദേശീയദിനാഘോഷത്തിന് ആശംസകളറിയിച്ച് മോദി!! പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് മോദി ആശംസകളറിയിച്ച വിവരം ട്വീറ്ററിലൂടെ പങ്കുവച്ചത്. ”പ്രധാനമന്ത്രി മോദിയുടെ മെസേജ് ലഭിച്ചു” എന്ന് കുറിച്ചു കൊണ്ടാണ് ഇമ്രാന്‍ ട്വീറ്റ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ‘പാക് ദേശീയദിനാഘോഷത്തില്‍ പാക്കിസ്ഥാനിലെ എല്ലാ ജനങ്ങള്‍ക്കും എന്‍റെ ആശ൦സകള്‍. ഭീകരതയും അക്രമവും നിറഞ്ഞ ഈ അന്തരീക്ഷത്തിൽ നിന്നും ജനാധിപത്യപരവും സമാധാനപരവും പുരോഗമനപരവും സമ്പന്നവുമായ മേഖലകൾക്കായി ഇരു രാജ്യങ്ങളും ഒരുമിച്ചു പ്രവർത്തിക്കേണ്ട സമയമാണിത്’- നരേന്ദ്ര മോദിയുടെ സന്ദേശത്തില്‍ പറയുന്നു. Received msg from PM Modi: “I extend my greetings &…

Read More

സ്വർണക്കടത്ത്‌; മുൻ കസ്റ്റംസ് ഉദ്യോഗസ്ഥന്റെപേരിൽ സി.ബി.ഐ. കേസ്!

ബെംഗളൂരു: കെംപെഗൗഡ വിമാനത്താവളം വഴി സ്വർണം കടത്താൻ കൂട്ടുനിന്ന മുൻ കസ്റ്റംസ് ഉദ്യോഗസ്ഥന്റെപേരിൽ സി.ബി.ഐ. കേസെടുത്തു. 2017-ൽ വിമാനത്താവളത്തിലെ കസ്റ്റംസ് എസ്.പി. ആയിരുന്ന ഡി. അശോകിനെതിരേയാണ് കേസെടുത്തത്. ദുബായിൽനിന്നുവന്ന രണ്ടുയാത്രക്കാരെ 6.42 കോടി രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ സഹായിച്ചെന്നാണ് പരാതി. പ്രതിഫലമായി അശോക് പണം കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു. 2017-ലായിരുന്നു സംഭവമെങ്കിലും കഴിഞ്ഞ ദിവസമാണ് സി.ബി.ഐ. കേസ് രജിസ്റ്റർ ചെയ്തത്. ഇന്ദിരാനഗർ സ്വദേശി ചന്ദ്രശേഖർ, ന്യൂതിപ്പസാന്ദ്ര സ്വദേശി ജോൺ വില്യംസ് എന്നിവർക്കാണ് സ്വർണം കടത്താൻ സഹായം ചെയ്തത്. വില്യംസും ചന്ദ്രശേഖറും കഴിഞ്ഞ 20…

Read More

കോൺഗ്രസ് നേതാക്കളെ ദളിന്റെ സ്ഥാനാർഥിയാക്കാൻ ആലോചന!!!

ബെംഗളൂരു: സംസ്ഥാനത്ത് കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യം വീണ്ടും വെല്ലുവിളികൾ നേരിടുന്നു. ജെ.ഡി.എസിന് എട്ടുമണ്ഡലം ലഭിച്ചെങ്കിലും പലതിലും ജനസ്വാധീനമുള്ള സ്ഥാനാർഥിയെ കണ്ടെത്താനായിട്ടില്ല. സുരക്ഷിതമണ്ഡലങ്ങളായ ഹാസൻ, മണ്ഡ്യ എന്നിവിടങ്ങളിൽ ദേവഗൗഡയുടെ കൊച്ചുമക്കളെ ആദ്യമേ ഇറക്കി. ഗൗഡ മനസ്സുതുറന്നിട്ടില്ലെങ്കിലും തുമകൂരുവിൽ മത്സരിക്കുമെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്. എന്നാൽ, ഉഡുപ്പി-ചിക്കമംഗളൂരു, ഉത്തരകന്നഡ, ബെംഗളൂരു നോർത്ത്, വിജയപുര എന്നിവിടങ്ങളിൽ സ്ഥാനാർഥികളെ തേടുകയാണ്. ഈ മണ്ഡലങ്ങളിൽ കോൺഗ്രസിനാണ് നിർണായക സ്വാധീനം. അതിനാൽ ദൾ സ്ഥാനാർഥിയെ അംഗീകരിക്കുമോയെന്ന ആശങ്കയുമുണ്ട്. ഇതിന് പുതിയ പരിഹാരനിർദേശമാണ് ഇപ്പോൾ മുന്നോട്ടുവെക്കുന്നത്. ജനസ്വാധീനമുള്ള കോൺഗ്രസ് നേതാക്കളെ ദളിന്റെ സ്ഥാനാർഥിയാക്കി നിർത്താനുള്ള ആലോചനയാണ് നടക്കുന്നത്.…

Read More
Click Here to Follow Us