പാക് ദേശീയദിനാഘോഷത്തിന് ആശംസകളറിയിച്ച് മോദി!!

ന്യൂഡല്‍ഹി: പാക് ദേശീയദിനാഘോഷത്തിന് ആശംസകളറിയിച്ച് മോദി!! പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് മോദി ആശംസകളറിയിച്ച വിവരം ട്വീറ്ററിലൂടെ പങ്കുവച്ചത്. ”പ്രധാനമന്ത്രി മോദിയുടെ മെസേജ് ലഭിച്ചു” എന്ന് കുറിച്ചു കൊണ്ടാണ് ഇമ്രാന്‍ ട്വീറ്റ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

‘പാക് ദേശീയദിനാഘോഷത്തില്‍ പാക്കിസ്ഥാനിലെ എല്ലാ ജനങ്ങള്‍ക്കും എന്‍റെ ആശ൦സകള്‍. ഭീകരതയും അക്രമവും നിറഞ്ഞ ഈ അന്തരീക്ഷത്തിൽ നിന്നും ജനാധിപത്യപരവും സമാധാനപരവും പുരോഗമനപരവും സമ്പന്നവുമായ മേഖലകൾക്കായി ഇരു രാജ്യങ്ങളും ഒരുമിച്ചു പ്രവർത്തിക്കേണ്ട സമയമാണിത്’- നരേന്ദ്ര മോദിയുടെ സന്ദേശത്തില്‍ പറയുന്നു.

പ്രധാനമന്ത്രിയുടെ സന്ദേശത്തെ സ്വാഗതം ചെയ്യുന്നതായി പറഞ്ഞ ഇമ്രാന്‍ ഖാന്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയുമായി സമഗ്ര സംവാദ൦ നടത്തേണ്ട സമയമാണിതെന്നും വ്യക്തമാക്കി. ജനങ്ങള്‍ക്ക് സമാധാനവും സമൃദ്ധിയും നല്‍കുന്ന പുതിയ ബന്ധത്തിന് ഇരു രാജ്യങ്ങളും തയാറാകണമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ അധ്യയന വർഷത്തിൽ രക്ഷിതാക്കളുടെ പോക്കറ്റ് ചോരും; സ്വകാര്യ സ്കൂളുകൾ അണിയറയിൽ ഒരുക്കുന്ന ആ വലിയ മാറ്റം!
  ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം: 3 മരണം; ശരീരഭാ​ഗങ്ങൾ ചിതറിയ നിലയിൽ നാൽപതോളം പേർക്ക് പരുക്ക്
[masterslider id="10"]

Related posts

Click Here to Follow Us