ബെംഗളൂരു : കർണാടകയിൽ ഓല ടാക്സി സർവീസിന് ആറുമാസത്തേക്ക് നിരോധനമേർപ്പെടുത്തി. കർണാടക ഗതാഗത വകുപ്പ് എ.എൻ.ഐ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന് ( ഓല ടാക്സി സർവ്വീസ് നടത്തുന്ന കമ്പനി) അവരുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻറ് ചെയ്തതായിട്ടുള്ള ഉത്തരവ് നൽകുകയായിരുന്നു. കർണാടകയിൽ അനുമതിയില്ലാതെ ബൈക്ക് ടാക്സി സർവീസ് തുടങ്ങിയതിനാണ് ഓലക്ക് എതിരെ നടപടി എടുത്തത്. ഈ വിഷയത്തിൽ ഗതാഗത വകുപ്പ് വിശദീകരണം ചോദിച്ചപ്പോൾ ഓല മറുപടി നൽകാൻ തയ്യാറായില്ല. പൈലറ്റ് പ്രൊജക്റ്റ് ആയി ആരംഭിച്ച ബൈക്ക് ടാക്സി പദ്ധതി തങ്ങൾ ഉപേക്ഷിച്ചതായി ഓല അറിയിച്ചു. അതേ…
Read MoreDay: 22 March 2019
കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ സി.എസ്. ശിവള്ളി അന്തരിച്ചു
ബെംഗളൂരു: കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ സി.എസ്. ശിവള്ളി (57) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ധര്‍വാഡ് ജില്ലയിലെ കുഡ്ഗോള്‍ മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് ശിവള്ളി. ഹുബ്ബള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു തവണ സ്വതന്ത്യ സ്വാനാര്ഥിയായും മല്‍സരിച്ച് ജയിച്ചിട്ടുണ്ട്. 2008ലാണ് കോൺഗ്രസ് പ്രവേശനം. ധര്‍വാഡിലെ നിര്‍മ്മാണത്തിലുരുന്ന കെട്ടിടം തകര്‍ന്നപ്പോള്‍ ഇദ്ദേഹം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയിലുണ്ടായിരുന്നു.
Read More“സുര്‍ജെവാല വെറുതെ പത്രക്കാരുടെ സമയം പാഴാക്കല്ലേ”കൈയക്ഷരവും ഒപ്പും യെദിയൂരപ്പയുടേത് അല്ല,വ്യാജമാണ്;യെദ്യൂരപ്പയുടെ യഥാര്‍ത്ഥ കൈയക്ഷരവും ഒപ്പും പുറത്ത് വിട്ട് ആരോപണങ്ങളുടെ മുനയൊടിച്ച് കര്‍ണാടക ബി.ജെ.പി
ബെംഗലുരൂ: ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ 2008 – 09 കാലഘട്ടത്തിൽ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയതായി വെളിപ്പെടുത്തിയ ഡയറിയിലെ കയ്യക്ഷരവും ഒപ്പും വ്യാജമെന്ന് ബിജെപി. യെദ്യുരപ്പയുടെ യഥാര്‍ത്ഥ കയ്യക്ഷരവും ഒപ്പും ഡയറിയുടെ ചിത്രങ്ങളും കര്‍ണാടക ബിജെപി ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു. കോൺഗ്രസ് പുറത്തുവിട്ട ഡയറി പേജിൽ ഉള്ളത് വ്യാജമെന്നും ബിജെപി ആരോപിക്കുന്നു. Absolute nonsense, disgusting & desperate efforts by @INCIndia to release such fake diary, prove…
Read Moreമുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ ബി.ജെ.പി കേന്ദ്ര നേതാക്കള്‍ക്ക് യെദ്യുരപ്പ 1800 കോടിയിലേറെ രൂപ നല്‍കിയതായി വെളിപ്പെടുത്തല്‍;”കാരവന്” മാസിക വെളിപ്പെടുത്തിയത് പ്രകാരം അരുണ്‍ ജൈറ്റ്ലിക്കും നിതിന്‍ ഗഡ്കരിക്കും രാജ് നാഥ് സിംഗിനും 150 കോടി രൂപ വീതം നല്കി;അദ്വാനിക്കും മുരളീ മനോഹര്‍ ജോഷിക്കും 50 കോടി രൂപവീതം;യെദിയൂരപ്പയുടെ ഡയറിയില്‍ നിന്ന് കിട്ടിയതാണ് രേഖകള്‍ എന്ന് കാരവന്.
ഡല്‍ഹി :ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്‍ക്കേ ബിജെപിയെ പ്രതിരോധത്തിലാഴ്ത്തി ഗുരുതര ആരോപണങ്ങള്‍. ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ 2008 – 09 കാലഘട്ടത്തിൽ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയതായി വെളിപ്പെടുത്തല്‍. ‘കാരവന്’ മാസികയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. സംഭവത്തിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മുഖ്യമന്ത്രിയാകാൻ വേണ്ടിയാണ് ഇത്രയധികം രൂപ ബിജെപിയുടെ മുതിർന്ന നേതാക്കൾക്ക് യെദ്യൂരപ്പ കൈക്കൂലി നൽകിയതെന്നാണ് രേഖകളിൽ പറയുന്നത് .…
Read Moreഗൗതം ഗംഭീര്‍ ബിജെപിയില്‍, ന്യൂഡല്‍ഹിയില്‍ മത്സരിക്കാന്‍ സാധ്യത
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്തുവില കൊടുത്തും വിജയം നേടാനാണ് പാര്‍ട്ടി ഇപ്പോള്‍ ശ്രമിക്കുന്നത്. അതിനായി വന്‍ താരനിരയെയും ഇത്തവണ മല്‍സര രംഗത്ത് ബിജെപി ഇറക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. സിനിമാ താരങ്ങള്‍ക്ക് പുറമെ, ക്രിക്കറ്റ് താരങ്ങളും ഇത്തവണ ബിജെപി സ്ഥാനാര്‍ഥികളായി മല്‍സരിക്കുമെന്നാണ് സൂചന. അതിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത് കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, രവിശങ്കര്‍ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഗൗതം ഗംഭീര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ഗൗതം ഗംഭീറുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്…
Read More13 കാരിയായ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതിക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ്.
ബെംഗളൂരു: രാജസ്ഥാന് സ്വദേശികളായ മാതാപിതാക്കളെ ആക്രമിച്ച് 13 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതിക്കുവേണ്ടി ബംഗളൂരുവിലും രാജസ്ഥാനിലും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ഇന്നലെ ബെംഗളൂരു പോലീസിന്റെ സഹായം കേരളാ പോലീസ് തേടിയിരുന്നു. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പ്രതികൾ. റോഷൻ പെൺകുട്ടിയുമായി ബെംഗളൂരുവിലേക്ക് കടന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇവർക്ക് വേണ്ടിയെടുത്ത ട്രെയിൻ ടിക്കറ്റുകളുടെ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. http://h4k.d79.myftpupload.com/archives/32282 http://h4k.d79.myftpupload.com/archives/32228
Read Moreഅപകീർത്തിപരമായ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറിൽ നിന്ന് 50 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച “പ്രമുഖ”ചാനലിന്റെ ലേഖകനെ സിനിമാസ്റ്റൈലിൽ അറസ്റ്റ് ചെയ്ത് പോലീസ്.
ബെംഗളൂരു : ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ കന്നടയിലെ പ്രമുഖ ടിവി ചാനൽ ലേഖകൻ അറസ്റ്റിലായി. പബ്ലിക് ടിവി ലേഖനമാണ് പോലീസ് പിടിയിലായത്.സദാശിവ നഗർ സ്വദേശി ഡോക്ടർ രമണറാവുവിനെയാണ് ഹേമന്ത് ഭീഷണിപ്പെടുത്തിയത്. ഡോക്ടറുടെ അപകീർത്തിപരമായ ദൃശ്യങ്ങൾ തന്റെ കയ്യിൽ ഉണ്ടെന്നും, പ്രക്ഷേപണം ചെയ്യരുതെങ്കിൽ 50 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ഇതിൻറെ ആദ്യഗഡുവായി അഞ്ച് ലക്ഷം രൂപ ഡോക്ടർ ഹേമന്തിന് നൽകി. കൂടുതൽ പണം വേണമെന്ന് ആവശ്യപ്പെട്ടതോടെ ഡോക്ടർ രമണ റാവു സദാശിവ നഗർ പോലീസിൽ വിവരമറിയിച്ചു . പോലീസ് നൽകിയ നിർദേശ…
Read Moreഉണക്കമുന്തിരി പാക്കറ്റിന് ഉള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചു വിൽപന നടത്തിയ എംബിഎ ബിരുദധാരി മഡിവാളയിൽ പിടിയിലായി
ബെംഗളൂരു : ഉണക്കമുന്തിരി പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച വിൽപന നടത്തിയ എംംബിഎ ബിരുദധാരി മഡിവാളയിൽ പിടിയിലായി. ഓസ്റ്റിൻ ടൗൺ വിക്ടോറിയ ലെ ഔട്ട് സ്വദേശി ആർ.ബി. ഓംപ്രകാശ് ആണ് പിടിയിലായത്. മൂന്നുലക്ഷം രൂപ വിലവരുന്ന ലഹരി മരുന്ന് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഇവൻ മാനേജ്മെൻറ് കമ്പനിയുടെ മാനേജരായി മുൻപ് ഓംപ്രകാശ് ജോലി ചെയ്തിരുന്നു. കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന ലഹരിമരുന്ന് ഡിജെ പാർട്ടികൾക്കിടയിൽ ആണ് ഇയാൾ വിതരണം ചെയ്തിരുന്നത്. നഗരത്തിലെ വലിയ ലഹരി റാക്കറ്റ് റാക്കറ്റ് ഒരു കണ്ണിയാണ് ഇയാളെന്ന് പൊലീസ് കരുതുന്നു
Read Moreവെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് നാലു ജില്ലകളിൽ ജാഗ്രത!!
ബെംഗളൂരു: വെസ്റ്റ് നൈൽ പനി ബാധിച്ച് മലപ്പുറം ജില്ലയിൽ ഏഴുവയസ്സുകാരൻ മരിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് നാലുജില്ലകളിൽ ജാഗ്രത. കേരളവുമായി അതിർത്തിപങ്കിടുന്ന മൈസൂരു, ചാമരാജ് നഗർ, കുടക്, ദക്ഷിണ കന്നഡ എന്നീ ജില്ലകളിലാണ് ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ജില്ലകളിലെ ആശുപത്രികളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ അധികൃതർ നിർദേശം നൽകി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കൊതുകുനശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും നിർദേശമുണ്ട്. സംസ്ഥാനത്ത് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഇതുവരെ ആരിലും രോഗം കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. കേരളത്തിൽ രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ മുന്നൊരുക്കമെന്ന നിലയിൽ നിരീക്ഷണം കർശനമാക്കുകയാണ്…
Read Moreഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന പരാതിക്കിടെ ഇന്ദിരാ കാന്റീൻ സന്ദർശിച്ച് ഉപമുഖ്യമന്ത്രി
ബെംഗളൂരു: ഇന്ദിരാ കാന്റീൻ ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന പരാതിയെ തുടർന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര ഇന്ദിരാ കാന്റീൻ സന്ദർശിച്ചു. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ കരാറുകാർക്ക് നിർദേശം നൽകിയതായി ഉപമുഖ്യമന്ത്രി അറിയിച്ചു. നേരത്തേ ഇന്ദിരാകാന്റീനുകൾക്കെതിരേ രൂക്ഷമായ വിമർശനവുമായി ബി.ജെ.പി. കൗൺസിലറായ ഉമേഷ് ഷെട്ടി രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കാന്റീൻ ഭക്ഷണം ലാബുകളിൽ പരിശോധിച്ചപ്പോൾ വിഷാംശം കണ്ടെത്തിയതായാണ് ഉമേഷ് ഷെട്ടി ആരോപിച്ചത്. ഇതോടെയാണ് ഭക്ഷണത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട ചർച്ചകൾ വിവിധ കോണിൽനിന്നും ഉയർന്നത്. ആരോപണം വ്യാജമാണെന്ന് ആരോപിച്ച് ഭരണപക്ഷ അംഗങ്ങളും രംഗത്തെത്തി. ഭക്ഷണം വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുമെന്നും ഷെട്ടിയുടെ ആരോപണം തെറ്റെന്ന് തെളിഞ്ഞാൽ…
Read More