കൂടുവിട്ട് കൂടുമാറല്‍ തകൃതി;മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസ്‌ വിട്ടു;ബി.ജെ.പിയിലേക്ക് എന്ന് സൂചന;ത്രിപുരയില്‍ ബി.ജെ.പി ഉപാധ്യക്ഷന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ന്യൂഡല്‍ഹി :മകന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ രാധാകൃഷ്ണ വിഖെ പാട്ടില്‍ ആണ് രാജിവെച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കയച്ച രാജിക്കത്തില്‍ ധാര്‍മികത മുന്‍നിര്‍ത്തിയാണ് രാജിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

രാധാകൃഷ്ണ പാട്ടിലിന്റെ മകന്‍ സുജയ് വിഖെ പാട്ടില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ രാധാകൃഷ്ണയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ രാധാകൃഷ്ണയും ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് നിലനില്‍ക്കെയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. തന്റെകാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനമെടുക്കട്ടെയെന്നാണ് രാധാകൃഷ്ണയുടെ നിലപാട്.

  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം

ത്രിപുര ബിജെപി ഉപാധ്യക്ഷന്‍ സുബല്‍ ഭൊവ്മിക് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ ത്രിപുരയില്‍ നിന്ന് അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും.  അനിവാര്യമായ സാഹചര്യത്തില്‍ ബിജെപി വിടുകയാണെന്ന് സുബല്‍ ഭൊവ്മികിന്റെ രാജിക്കത്തില്‍ പറയുന്നു. ത്രിപുരയില്‍ ബിജെപിക്ക് ഭരണംപിടിക്കാന്‍ സാധിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് സുബല്‍. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രദ്യോട് കിഷോര്‍ മാണിക്യയുമായി കഴിഞ്ഞ ദിവസം രാത്രിയില്‍ അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ നാടകീയമായി ബിജെപിയില്‍ നിന്ന് രാജിവെക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
[masterslider id="10"]

Related posts