സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

അബുദാബി: സ്പെഷ്യൽ ഒളിമ്പിക്സില്‍ മെഡല്‍ നിലയില്‍ ഇന്ത്യ ഒന്നാമത്. ഒളിമ്പിക്സ് ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുമ്പോള്‍ 187 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. 49 സ്വര്‍ണവും 63 വെള്ളിയും 75 വെങ്കലവും നേടിയാണ്‌ ഇന്ത്യ മെഡല്‍ നിലയില്‍ ഒന്നാമതെത്തിയത്.

മെഡല്‍ പട്ടികയില്‍ തൊട്ടടുത്ത് റഷ്യ, യുഎഇ, അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണുള്ളത്. അബുദാബിയില്‍ നടക്കുന്ന അമ്പത്തിയൊന്നാമതു സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് മാര്‍ച്ച് 14നാണ് ആരംഭിച്ചത്. മാനവികതയിലൂന്നിയ ലോകത്തിലെ ഏറ്റവും വലിയ കായികവിനോദമാണ് സ്പെഷ്യൽ ഒളിമ്പിക്സ്. 192 രാജ്യങ്ങളിൽ നിന്നുള്ള 7500-ഓളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സ് മാർച്ച് 21ന് അവസാനിക്കും.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

സ്പെഷ്യൽ ഒളിമ്പിക്സ് പ്രചാരണ പരിപാടിയുടെ ഭാഗമായി ചുവന്ന നിറത്തിലുള്ള ബാൻഡുകൾ കൈകളിൽ അണിഞ്ഞ് നില്‍കുന്ന പ്രമുഖരുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പല നാടുകളിൽ നിന്നുള്ള ഭരണാധികാരികളും കായികതാരങ്ങളുമെല്ലാം കൈകളിൽ ബാൻഡ് അണിഞ്ഞ് സ്പെഷ്യൽ ഒളിമ്പിക്സിനുള്ള ഐക്യദാർഢ്യം അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts