ഇനി ഈ സൂപ്പർ കപ്പ് നമ്മ ബെംഗളൂരുവിൽ വിശ്രമിക്കും;കന്നിക്കിരീട നേട്ടവുമായി ചരിത്രം കുറിച്ച് ബെംഗളൂരു എഫ് സി.

മുംബൈ: മുംബൈ ഫുട്ബോൾ അറീനയിൽ ചരിത്രം തിരുത്തി ബെംഗളൂരു എഫ്.സി. ഗോവ ഉയർത്തിയ വെല്ലുവിളിയെ അതിജീവിച്ച് ബെംഗളൂരു എഫ്.സി ഐ.എസ്.എല്ലിൽ കന്നിക്കിരീടം നേടി. 118-ാം മിനിറ്റിൽ ഗോൾ നേടിയ രാഹുൽ ബെക്കെയാണ് ബെംഗളൂരുവിനെ വിജയത്തിലേക്ക് കൈപിടിച്ചു നടത്തിയത്.

നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾ കണ്ടെത്താതിരുന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. ഒടുവിൽ ഫൈനൽ വിസിലിന് രണ്ട് മിനിറ്റ് മുമ്പ് ദിമാസിന്റെ കോർണറിൽ നിന്ന് ബെക്കെ എണ്ണം പറഞ്ഞൊരു ഹെഡ്ഡറിലൂടെ ഗോവയുടെ വല കുലുക്കി.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

ഗോവയുടെ ഗോൾ കീപ്പർ നവീൻ കുമാർ പന്ത് തട്ടിയകറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നവീന്റെ കയ്യിൽ തട്ടിയ പന്ത് പോസ്റ്റിൽ ഇടിച്ചശേഷമാണ് ഗോവൻ ഗോൾ വല കുലുക്കിയത്.

105-ാം മിനിറ്റിൽ ജഹൗഹു രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് ഗോവയ്ക്ക് തിരിച്ചടിയായി. ബെംഗളൂരു ആക്രമണത്തെ പ്രതിരോധിച്ചു നിന്ന ഗോവയ്ക്കേറ്റ അടിയായിരുന്നു അത്.

മികുവുമായി പന്തിനായി പോരാടുന്നതിനിടെ പരുക്കൻ കളി പുറത്തെടുത്തതാണ് ജഹൗഹുവിന്റെ കാർഡിലേക്ക് നയിച്ചത്.

നിശ്ചിത സമയത്ത് ഇരുടീമുകളും മികച്ച ആക്രമണം കാഴ്ച്ചവെച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. പലപ്പോഴും മികുവിന്റേയും സുനിൽ ഛേത്രിയുടെ മുന്നേറ്റം നിർഭാഗ്യം കൊണ്ട് മാത്രം വലയിലെത്തിയില്ല. 80-ാം മിനിറ്റിൽ ഗോളെന്നുറച്ച മികുവിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തുപോയി.

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

ബെംഗളൂരുവിന്റെ രണ്ടാം ഫൈനലാണിത്. കഴിഞ്ഞ സീസണിൽ ഫൈനലിലേറ്റ തോൽവിയുടെ നിരാശ മായ്ക്കാനുള്ള അവസരം കൂടിയായി ഛേത്രിയുടെ ടീമിന്. അതേസമയം രണ്ടു തവണയും ഫൈനലിൽ തോൽക്കാനായിരുന്നു ഗോവയുടെ വിധി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
[masterslider id="10"]

Related posts