ആറുദിവസമായിട്ടും ശമനമില്ലാതെ ബന്ദിപ്പുരിലെ കാട്ടുതീ.

ബെംഗളൂരു: ബന്ദിപ്പുർ കടുവസംരക്ഷണകേന്ദ്രത്തിൽ ആറുദിവസമായി തുടരുന്ന തീ പൂർണമായി അണയ്ക്കാനായില്ല. ഉൾക്കാടുകളിലേക്കു വ്യാപിച്ച തീയണയ്ക്കാൻ കർണാടക സർക്കാർ വ്യോമസേനയുടെ സഹായം തേടി. ഉൾക്കാടുകളിലേക്ക് അഗ്നിശമനസേനയ്ക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടായതിനാൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വ്യോമസേനയുടെ സഹായം തേടുകയായിരുന്നു. രണ്ട് ഹെലികോപ്റ്ററുകളിൽ വെള്ളമെത്തിച്ച് തീയണയ്ക്കാനുള്ള ശ്രമം വ്യോമസേന തുടരുകയാണ്. ബന്ദിപ്പുരിൽ കഴിഞ്ഞ ആറുദിവസമായി തുടരുന്ന കാട്ടുതീയിൽ ആയിരക്കണക്കിന് ഏക്കർ വനഭൂമി നശിച്ചു. നിരവധി മൃഗങ്ങളും ഇഴജന്തുക്കളും ചത്തൊടുങ്ങിയതായാണ് വിവരം. പരിക്കേറ്റതും ചത്തതുമായ വന്യജീവികളുടെ കണക്കുകൾ ഇതുവരെ വനംവകുപ്പ് പുറത്തുവിട്ടിട്ടില്ല. മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. 500 അഗ്നിരക്ഷാസേനാംഗങ്ങളും സന്നദ്ധപ്രവർത്തകരും തീയണയ്ക്കാൻ…

Read More

തനിക്ക് മുഖ്യമന്ത്രിയാകാൻ കഴിയാത്തത് ദളിതനായതിനാൽ;ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിച്ചത് പൂർണ മനസ്സോടെയല്ല; വിവാദ പ്രസ്താതാവനയുമായി ഡോജി.പരമേശ്വര.

ബെംഗളൂരു : തനിക്ക് 3 തവണ മുഖ്യമന്ത്രി സ്ഥാനം നഷ്ട്ടപ്പെട്ടത് ദളിതനായതിനാൽ എന്ന് തുറന്ന് പറഞ്ഞ് ഉപമുഖ്യമന്ത്രി ഡോ: ജി. പരമേശ്വര. ഒട്ടും താൽപര്യത്തോടെയല്ല ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.ദാവനഗരെയിൽ വച്ച് നടന്ന പട്ടികജാതി വിഭാഗക്കാരുടെ സമ്മേളനത്തിലാണ് ഈ തുറന്ന് പറച്ചിൽ. പരേതനായ ബസലിംഗപ്പ, മുൻ പി സി സി പ്രസിഡന്റുമാരായ കെ എച്ച് രംഗനാഥ് ,ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരും ദളിതരായതിനാൽ ആണ് മുഖ്യമന്ത്രിയാകാൻ അവസരം ലഭിക്കാതിരുന്നതെന്ന് പരമേശ്വര പറഞ്ഞു. അതേ സമയം പരമേശ്വരയുടെ ആരോപണങ്ങൾ ഏറ്റെടുത്ത…

Read More

ബന്ദിപ്പൂരിന് പിന്നാലെ നന്ദി ഹിൽസിലും വൻ കാട്ടുതീ.

ബെംഗളൂരു : നഗരപ്രാന്തത്തിലെ വിനോദസഞ്ചാര കേന്ദ്രവും ഹിൽസ്റ്റേഷനുമായ നന്ദി ഹിൽസിൽ വൻ കാട്ടുതീ പടർന്നു.കഴിഞ്ഞ ആഴ്ച ബന്ദിപ്പൂർ വനമേഖലയിൽ തുടങ്ങിയ കാട്ടുതീ ഇതുവരെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. വേനൽ കടുത്തതോടെ സംസ്ഥാനത്തെ വിവിധ വനപ്രദേശങ്ങളിൽ കാട്ടുതീ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രതിദിനം ആയിക്കണക്കിന് വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന ഈ പ്രദേശത്തിന്റെ വഴികളുടെ രണ്ട് ഭാഗങ്ങളിലുമായാണ് തീ പടർന്നത്. തീപിടുത്തത്തിന്റെ കാരണം ഇതു വരെ കണ്ടെത്താനായിട്ടില്ല. കുറെയധികം വനപ്രദേശം കത്തിനശിച്ചു, തീ ഇന്നലെ തന്നെ നിയന്ത്രണ വിധേയമാക്കി.

Read More

പാർക്കിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറുവയസ്സുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു.

ബെംഗളൂരു : ബാനസവാടിയിലെ ഡോക്ടർ രാജകുമാർ പാർക്കിൽ ഞായറാഴ്ച 7:30 ഓടെയാണ് ദാരുണമായ സംഭവം നടന്നത് പാർക്കിന് സമീപമുള്ള വീട്ടിൽ താമസിക്കുന്ന ആറുവയസ്സുകാരൻ ഉദയ് എന്ന 6 വയസുകാരനാണ് സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടത് കുട്ടിയുടെ ഇളയസഹോദരൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇളയ സഹോദരനെ കരച്ചിൽകേട്ട് സമീപവാസികൾ പാർക്കിലേക്ക് ചെന്ന് നോക്കുന്നത് അപ്പോൾ ഉദയ് ഷോക്കേറ്റ് കിടക്കുന്നതാണ് കണ്ടത് രണ്ടുപേരെയും അടുത്തുള്ള ആശുപത്രിയിലേക്ക് നാട്ടുകാർ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ ഉദയ് മരിച്ചതായാണ് ഡോക്ടർ വിധിയെഴുതിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ബിബി എം പി,ബി…

Read More

ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ ടൊവിനൊയെ കണ്ട് ആരാധകര്‍ ഞെട്ടി!!

കൊച്ചി: ഓസ്‌കാര്‍ പുരസ്‌കാര വേദിയിലിരിക്കുന്ന ടൊവിനൊയെ കണ്ട് ആരാധകര്‍ ഞെട്ടി! ടോവിനൊ എങ്ങനെ ഓസ്കര്‍ വേദിയിലെത്തിയെന്നാണോ?  തന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’വിന്‍റെ പോസ്റ്ററാണ് ടോവിനൊ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചിരിക്കുന്നത്. 91ാമത് ഓസ്‌കാര്‍ പ്രഖ്യാപന൦ നടക്കുന്ന ഇന്ന് തന്നെ പോസ്റ്റര്‍ പങ്ക് വെച്ചാണ് ടോവിനൊ ആരാധകരെ ഞെട്ടിച്ചത്. ഓസ്‌കാര്‍ വിജയികള്‍ക്ക് ആശംസകള്‍ എന്ന കുറിപ്പോടെയാണ് താര൦ തന്‍റെ പുതിയ ചിത്രത്തിന്‍റെ പോസ്റ്റര്‍ പങ്ക് വെച്ചിരിക്കുന്നത്. പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ഡ് ദി…

Read More

കോഴിക്കോട് സര്‍വീസ് പുനരാരംഭിച്ച് സ്പൈസ് ജെറ്റ്.

ബെംഗളൂരു: കെമ്പെ ഗൌഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട് (കരിപ്പൂര്‍ ) ലേക്കുള്ള സര്‍വീസ് സ്പൈസ് ജെറ്റ് പുനരാരംഭിച്ചു.SG-3254 നമ്പര്‍ വിമാനം രാവിലെ  08;20 കോഴിക്കോട് നിന്നും യാത്ര തിരിച്ച് 09:25 ബെംഗളൂരു വില്‍ എത്തി. തിരിച്ച്   SG 3253 നമ്പരില്‍ ഉള്ള  ആദ്യ വിമാനം ഇന്ന്  രാവിലെ 09:55 പുറപ്പെടുകയും 10:35 ന് എത്തിച്ചേരുകയും ചെയ്തു. ബോംബര്‍ദിയാര്‍ ക്യു 400 ചെറു വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്.

Read More

ഇനി ഓരോ 3 മാസം കൂടുമ്പോഴും ബസ് ചാര്‍ജ് വര്‍ധിക്കും?;ബസ് നിരക്ക് പരിഷ്കരിക്കാനുള്ള നിര്‍ദേശമടങ്ങിയ ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നില്‍.

ബെംഗളൂരു: ഇന്ധന വിലയില്‍ അടിക്കടി ഉണ്ടാകുന്ന വ്യതിയാനം കണക്കിലെടുത്ത് ഓരോ മൂന്നു മാസം കൂടുമ്പോഴും ബസ് നിരക്കില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശവുമായി ഗതാഗത വകുപ്പ് മുന്നോട്ട് വന്നു.ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതായി ഗതാഗത മന്ത്രി ഡി സി തമ്മണ്ണ അറിയിച്ചു. കര്‍ണാടക ആര്‍ ടി സി,എന്‍ ഇ കെ ആര്‍ ടി സി,എന്‍ ഡബ്ലു കെ ആര്‍ ടി സി ,ബി എം ടി സി എന്നിവയുടെ ബസ് നിരക്കില്‍ ആണ് പരിഷക്കാരം ഏര്‍പ്പെടുത്തുക.ഡീസല്‍ വിലയില്‍ വന്‍ വന്‍ വര്‍ധനവ്‌ ഉണ്ടായിട്ടും…

Read More

മൈസൂരു റൂട്ടില്‍ ബസുകളില്‍ കവര്‍ച്ച തുടര്‍ക്കഥയാകുന്നു;സൌഹൃദം നടിച്ച് അടുത്തുകൂടി ശീതള പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് കൊടുത്ത് ആഭരണവും പണവും തട്ടുന്നത് നിത്യ സംഭവമാകുന്നു;സ്ത്രീകള്‍ പിടിയില്‍.

ബെംഗളൂരു: മൈസുരുവിലേക്ക് കെ എസ് ആര്‍ ടി ബസില്‍ യാത്രചെയ്യുന്ന ആളുകളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തി പണവും ആഭരണങ്ങളും കവരുന്ന സംഘത്തിലെ സ്ത്രീകള്‍ പോലീസിന്റെ  പിടിയിലായി.ശീതള പാനീയത്തില്‍ ലഹരി പദാര്‍ത്ഥം ചേര്‍ത്ത് നല്‍കിയാണ്‌ കവര്‍ച്ച നടത്തുന്നത്.മൈസുരു നരസിംഹ രാജാ മോഹാല സ്വദേശി സുവര്‍ണ (29),യെ യാണ് കര്‍ണാടക ആര്‍ ടി സിയുടെ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി പോലീസിന് കൈമാറിയത്. ശീതലപനീയത്തില്‍ കലര്‍ത്താനുള്ള മയക്കുമരുന്ന്,ആഭരണങ്ങള്‍,അവ മുറിക്കാനുള്ള പ്ലയര്‍ എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തു.മൈസൂരു -ബെംഗളൂരു റൂട്ടില്‍ കെ എസ്ച്ച ആര്‍ ടി സി ബസില്‍…

Read More

കണ്ണൂര്‍-ബാനസവാടി എക്സ്പ്രസിന് നേരെ കല്ലേറ്;ഒരാള്‍ക്ക് പരിക്ക്.

ഓടിക്കൊണ്ടിരുന്ന തീവണ്ടിക്കു നേരെ ഉണ്ടായ കല്ലേറില്‍ ഒരു യാത്രക്കാരന് പരിക്കേറ്റു.മേപ്പയൂര്‍ കല്പത്തൂര്‍ തച്ചങ്ങാടന്‍ മനീഷി(34)നാണ് പരിക്കേറ്റത്.ഫാറൂക്കിന് സമീപം പുറ്റക്കാടില്‍ വച്ചാണ് സംഭവം.കണ്ണിനു താഴെ പരിക്കേറ്റ മനീഷിനു പാലക്കാട് റെയില്‍വേ ആശുപത്രിയില്‍ ചികിത്സ നല്‍കി. കഴിഞ്ഞ ദിവസം 07:50 ന് ഫാറൂക്ക് സ്റ്റേഷന്‍ വിട്ട ഉടനെയാണ് കല്ലേറ് ഉണ്ടായതു.കൊയിലാണ്ടിയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വരികയായിരുന്നു മനീഷ്.ടി ടി യുടെ പരാതിയില്‍ റെയില്‍വേ പോലീസ് അന്വേഷണം തുടങ്ങി.

Read More

ജോലി സമ്മര്‍ദ്ദവും ശമ്പളസഞ്ചിയുടെ കനവും ഐടി ജീവനക്കാര്‍ക്കിടയില്‍ നടത്തിയ പഠനം

ബെംഗളുരു പോലുള്ള വന്‍നഗരങ്ങളിലെ സാമൂഹികഘടനയും ജീവിതക്രമവും മാറ്റിമറിച്ചതില്‍ ഐടിയ്ക്കും ഐടി അനുബന്ധസേവനങ്ങള്‍ക്കും ഗണ്യമായ പങ്കുണ്ട്. അതുവരെയുണ്ടായിരുന്നതില്‍ നിന്നും തികച്ചും വിഭിന്നമായ ഒരു തൊഴില്‍സംസ്‌കാരമാണ് ഐടിയില്‍ നിന്ന് ഉരുത്തിരിഞ്ഞത്. കടുത്ത മാനസികസമ്മര്‍ദ്ദം, നിരന്തരം കംപ്യൂട്ടറുകളിലൂടെ പ്രോജക്ട് ആശയങ്ങളുമായി മല്ലിടുന്ന ഐടിജോലിയുടെ കൂടെപ്പിറപ്പാണ്. ഐടി സേവനങ്ങളേറെയും വികസിത വിദേശരാജ്യങ്ങള്‍ക്ക് വേണ്ടിയാകയാല്‍ അവര്‍ക്ക് അനുയോജ്യമായ സമയത്ത് ഇന്ത്യയിലെ ഐടിക്കാര്‍ പണിയെടുക്കേണ്ടിവരുന്നു. അസമയത്ത് ആരംഭിച്ച് അസമയത്ത് അവസാനിക്കുന്ന തൊഴില്‍സമ്പ്രദായമാണ് നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മിക്ക ഐടി സ്ഥാപനങ്ങളിലുമുള്ളത്. രാത്രിജോലി ഐടി സ്ഥാപനങ്ങളുടെ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ താളക്രമമനുസരിച്ച്…

Read More
Click Here to Follow Us