ഇന്ത്യപ്പേടിയിൽ തെറ്റിദ്ധരിച്ച് പാകിസ്ഥാൻ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ടു! സത്യമെന്ത് ?

ലാഹോർ: “പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പ്രതികാരം ചെയ്യുമെന്ന പേടിയിൽ കരുതലോടെയാണ് പാകിസ്ഥാൻ നിലകൊള്ളുന്നത്. തങ്ങൾക്ക് പങ്കില്ല, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞെങ്കിലും ഏതു നിമിഷവും ഇന്ത്യയുടെ ആക്രമണം പ്രതീക്ഷിച്ചു ഭയത്തോടെയാണ് രാജ്യം കഴിയുന്നത്. ഈ അവസരത്തിൽ ഉറക്കമില്ല രാത്രികളാണ് പാകിസ്ഥാൻ ആർമിക്ക്. ഇത്തരത്തിൽ ഉള്ള മുൻകരുതലിൽ പാകിസ്ഥാൻ ആർമി ഒരു യുദ്ധ വിമാനം വെടിവെച്ചിടുകയും ചെയ്തു. എന്നാൽ അത് സ്വന്തം യുദ്ധവിമാനമായിരുന്നു. എന്നാൽ ഇതിനു ശേഷം ഈ വാർത്ത പാകിസ്ഥാൻ മറച്ചു വെക്കാൻ ശ്രമിച്ചെങ്കിലും എങ്ങനെയോ ഇത് വൈറലാകുകയായിരുന്നു.”…

Read More

കണ്ണൂര്‍ എക്സ്പ്രസ്സ്‌ 2 മാസത്തിനകം തിരിച്ച് യെശ്വന്ത് പുരയില്‍ എത്തും:കര്‍ണാടക എം.പി.ശോഭ കരന്തലാജെ.

ബെംഗളൂരു: കണ്ണൂര്‍ എക്ഷ്പ്രെസ് നെ രണ്ടു മാസത്തിനകം തിരിച്ചു യെശ്വന്ത് പുരിലേക്ക് മാറ്റം എന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഉറപ്പു നല്‍കിയതായി ശോഭ കരന്തലാജെ എം പി അറിയിച്ചു. എം പി യെ പ്രശ്നത്തില്‍ ഇടപെടീക്കുന്നതിനായി കേരള സമാജം പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചപ്പോള്‍ എം പി ഉടന്‍ തന്നെ ഡി ആര്‍ എമ്മുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.രണ്ടു മാസത്തിനകം ബൈയപ്പനഹള്ളി ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജമാകും എന്നും അപ്പോള്‍ മറ്റു ട്രെയിനുകള്‍ അവിടേക്ക് മാറ്റി കണ്ണൂര്‍ എക്സ്പ്രസിനെ തിരികെ കൊണ്ടുവരാം എന്നുമാണ് ഡി ആര്‍ എം ഉറപ്പു നല്‍കിയത്.…

Read More

പല്ലി ചത്ത്‌ കിടന്ന ഉച്ചക്കഞ്ഞി കഴിച്ചതിനെ തുടര്‍ന്ന് 40 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെംഗളൂരു: കോപ്പാളിലെ സ്കൂളില്‍ പല്ലി ചത്തുകിടന്ന ഉച്ചക്കഞ്ഞി കഴിച്ചതിനെ തുടര്‍ന്ന് നാല്പത് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യെലബുര്‍ഗ ബെവൂര്‍ ഗവ: സ്കൂളിലെ ഒന്നുമുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ആണ് കനത്ത ചര്‍ദിയെ തുടര്‍ന്ന് കൊപ്പല്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആരുടേയും നില ഗുരുതരമല്ല എന്ന് ജില്ല സര്‍ജന്‍ ഡോ : ദാന റെഡ്ഡി അറിയിച്ചു.

Read More

കണ്ണൂര്‍ എക്സ്പ്രസ്സ്‌ ബാനസവാടിയിലേക്ക് മാറ്റിയ വിഷയത്തില്‍ കേന്ദ്ര മന്ത്രി കണ്ണന്താനം ഇടപെട്ടു;റെയില്‍വേ മന്ത്രിക്ക് കത്തെഴുതി.

ബെംഗളൂരു: കണ്ണൂര്‍ എക്സ്പ്രസ്സ്‌(16527/28)  യെശ്വന്ത്പുരയില്‍ നിന്നും ചുരുങ്ങിയ സൌകര്യങ്ങള്‍ മാത്രമുള്ള ബാനസവാടിയിലേക്ക് മാറ്റിയ വിഷയത്തില്‍ കേന്ദ്ര മന്ത്രി കണ്ണന്താനം ഇടപെട്ടു.തീവണ്ടി യെശ്വന്ത്പുരയിലേക്ക്‌ മടക്കി കൊണ്ടുവരണം എന്നാവശ്യപ്പെട്ട് അദ്ദേഹം റെയില്‍വേ മന്ത്രി പിയുഷ് ഗോയലിന് കത്തയച്ചു. പ്ലാറ്റ് ഫോം ഒഴിവില്ല എന്നാ കാരണത്താല്‍ ആണ് വര്‍ഷങ്ങളായി യശ്വന്തപുരയില്‍ നിന്ന് യാത്ര തിരിച്ചിരുന്ന ട്രെയിനിനെ ഈ മാസം നാല് മുതല്‍ ബാനസവാടിയിലേക്ക് മാറ്റിയത്.എന്നാല്‍ അതിന് ശേഷം രണ്ട് പുതിയ തീവണ്ടികള്‍ യെശ്വന്ത് പുരയില്‍ നിന്ന് ആരംഭിച്ചു.

Read More

11മത് ചലച്ചിത്ര മേളക്ക് കൊടി കയറി;ഇന്നുമുതല്‍ ഡെലിഗേറ്റുകള്‍ക്ക് ഉള്ള പ്രദര്‍ശനം.

ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളക്ക് കൊടികയറി,ഇന്നലെ വൈകുന്നേരം ആറുമണിക്ക് വിധാന്‍ സൌധയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി കുമാരസ്വാമി ഉത്ഘാടനം നിര്‍വഹിച്ചു. കര്‍ണാടക ചലനചിത്ര അകാദമി സംഘടിപ്പിക്കുന്ന ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന മേള 28 ന് സമാപിക്കും. ഡെലിഗേറ്റുകള്‍ക്കുള്ള പ്രദര്‍ശനം ഇന്ന് മുതല്‍ ആരംഭിക്കും. രാജാജി നഗറിലെ ഒരിയോന്‍ മാളില്‍ 11 തീയെറ്റരുകളില്‍ ആയാണ് പ്രദര്‍ശനം. ലോക സിനിമ വിഭാഗം :ദ ക്ലീനെര്സ് (ജര്‍മനി),ടു ലേറ്റ് ടു ദൈ യന്ഗ് (ചിലെ ),ദ ഇന്‍വിസിബിള്‍ (ജര്‍മനി )ആശ് പ്യുവരസ്റ്റ് വെയിറ്റ് (ചൈന) തുടങ്ങിയ സിനിമകള്‍ ഇന്ന്…

Read More

കര്‍ണാടകയിൽ “രണ്ടര മുഖ്യമന്ത്രി ഭരണം”; പ​രി​ഹ​സി​ച്ച് അമിത് ഷാ.

ബെംഗളൂരു: ര​ണ്ട​ര മു​ഖ്യ​മ​ന്ത്രി ഭരണമാണ് കര്‍ണാടകയിൽ എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാ ഷായുടെ പരിഹാസം. ദേ​വ​നാ​ഹ​ള്ളി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ന്നതിനിടെയായിരുന്നു കർണാടകയിലെ കോ​ണ്‍​ഗ്ര​സ് – ജെ​ഡി​എ​സ് സ​ഖ്യ സ​ർ​ക്കാ​രി​നെ പ​രി​ഹ​സി​ച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. “കര്‍ണാടകയിൽ ആ​ശ​ങ്കാ​കര​മാ​യ അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. കു​മാ​ര​സ്വാ​മി സ്വ​യം മു​ഖ്യ​മ​ന്ത്രി​യെ​ന്ന് വി​ളി​ക്കു​ന്നു. സി​ദ്ദ​രാ​മ​യ്യ ആ​വ​ട്ടെ സൂ​പ്പ​ർ മു​ഖ്യ​മ​ന്ത്രി​യും. ജി. ​പ​ര​മേ​ശ്വ​ര അ​ര മു​ഖ്യ​മ​ന്ത്രി​യും. ഈ ​ര​ണ്ട​ര മു​ഖ്യ​മ​ന്ത്രി സ​ർ​ക്കാ​രി​ന് സം​സ്ഥാ​ന​ത്തെ വി​ക​സ​ന​ത്തി​ന്‍റെ പാ​ത‍​യി​ൽ എ​ത്തി​ക്കാ​നാ​വി​ല്ല. ദേ​ശീ​യ ത​ല​ത്തി​ൽ മ​ഹാ​സ​ഖ്യം എ​ന്താ​ണെ​ന്നാണ് ഈ ​സ​ഖ്യ ഭ​ര​ണം കാ​ട്ടി​ത്ത​രു​ന്ന​ത്” അ​മി​ത് ഷാ ​പ​റ​ഞ്ഞു. ഈ ​സ​ഖ്യ സ​ർ​ക്കാ​ർ ന​മ്മു​ടെ സ​മ്പ​ദ്ഘ​ട​ന​യെ വി​ക​സി​പ്പി​ക്കി​ല്ലെന്നും…

Read More

എയ്റോ ഇന്ത്യയിൽ സന്ദർശകർക്ക് നവ്യാനുഭവമായി ഡ്രോൺ ഒളിമ്പിക്‌സ്!!

ബെംഗളൂരു: അത്യാധുനിക സാങ്കേതിക വിദ്യകൾ സമന്വയിച്ച ഡ്രോൺ ഒളിമ്പിക്സ് സന്ദർശകർക്ക് നവ്യാനുഭവമായി. ആദ്യമായിട്ടാണ് എയ്റോ ഇന്ത്യയിൽ ഡ്രോൺ ഒളിമ്പിക്സ് ഉൾപ്പെടുത്തിയത്. പൈലറ്റില്ലാ വിമാനങ്ങളുടെ പ്രോത്സാഹനത്തിനായിട്ടാണ് ഡ്രോൺ ഒളിമ്പിക്സ് സംഘടിപ്പിച്ചത്. ദ റൺവേ റ്റു എ ബില്യൺ ഓപ്പർച്യൂണിറ്റീസ് എന്നതായിരുന്നു ഡ്രോൺ ഒളിമ്പിക്സിന്റെ ആശയം. വിവിധ വിഭാഗങ്ങളിലായി 57 ടീമുകൾ മാറ്റുരച്ചു. ഡ്രോൺ ഒളിമ്പിക്സിലെ വിജയികൾക്ക് ഈ വർഷം അമേരിക്കയിൽ നടക്കുന്ന ലോക്ക്ഹീഡ് മാർട്ടിൻസ് ആൽഫ പൈലറ്റ് റേസിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. വിവിധ കമ്പനികളും വ്യക്തികളും ഡ്രോൺ ഒളിമ്പിക്സിൽ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിൽനിന്നും വിവിധ രാജ്യങ്ങളിൽനിന്നുള്ള ഡ്രോണുകൾ…

Read More

ഇന്ത്യയുടെ യുദ്ധവിമാനം ‘തേജസ്’ൽ പറന്നുയർന്ന് കരസേനാ മേധാവി!

ബെംഗളൂരു: ഇന്ത്യയുടെ ലഘുയുദ്ധവിമാനമായ തേജസിൽ പറന്ന് കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത്. രണ്ട് സീറ്റുള്ള സൂപ്പർ സോണിക് വിമാനമായ തേജസ് വ്യോമസേനയിൽ സജ്ജമാക്കുന്നതിനുള്ള അനുമതി ലഭിച്ചതിന് പിന്നാലെയായിരുന്നു ഈ യാത്ര. തേജസ് അദ്ഭുതകരമായ വിമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യെലഹങ്ക വ്യോമതാവളത്തിൽനിന്ന് പറന്നുയർന്ന് 40 മിനിറ്റ് യാത്രയ്ക്കുശേഷം കരസേനാ മേധാവി തിരിച്ചിറങ്ങി. പൈലറ്റിന്റെ തൊട്ടുപിന്നിലെ സീറ്റിലിരുന്നാണ് ബിപിൻ റാവത്ത് തേജസ് യാത്ര നടത്തിയത്. ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നു. തേജസ് സാങ്കേതികതയിലും ഏറെമുന്നിലാണ്. ലക്ഷ്യങ്ങൾ എളുപ്പത്തിൽ കണ്ടെത്താനാകും- അദ്ദേഹം പറഞ്ഞു. വ്യോമസേനയുടെ ജാഗ്വർ, മിഗ്- 21 യുദ്ധവിമാനങ്ങൾക്ക് പകരക്കാരനായാണ് തേജസ്…

Read More

ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ഫിനിക്സ് പക്ഷിയേപ്പോലെ സാരസ്;തദ്ദേശ നിർമിതമായ ആദ്യ യാത്രാ വിമാനത്തിന്റെ പരീക്ഷണപ്പറക്കൽ വിജയം;ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി.

ബെംഗളൂരു : എയർ ബസും ബോയിംഗും ബൊംബാർഡിയറും കൊടികുത്തി വാഴുന്ന മേഖലയായ യാത്രാ വിമാന നിർമ്മാണം എന്നത് ഇന്ത്യയുടെ എക്കാലത്തേയും സ്വപ്നമാണ്, തദ്ദേശീയമായി യാത്രാ വിമാനം നിർമ്മിക്കുക എന്ന പ്രൊജക്റ്റ് ഏറ്റെടുത്തത് നാഷണൽ എയറോനോട്ടിക്കൽ ലിമിറ്റഡ് (എൻ എ എൽ ) ആയിരുന്നു. 1989 ൽ പ്രൊജക്ട് ആരംഭിച്ചു ഇരുപത് വർഷത്തിനിപ്പുറം 2009ൽ സാരസ് ആദ്യ പരീക്ഷണപ്പറക്കൽ നടത്തി, അതൊരു ദുരന്തമായി മാറുകയായിരുന്നു. ബിഡദിക്ക് സമീപം വിമാനം തകർന്നു വീണ് മൂന്ന് പേർ മരിച്ചു.അതോടെ ഈ പ്രൊജക്ട് നിർത്തിവക്കാൻ കേന്ദ്രം തീരുമാനിച്ചു. 2016ൽ മോദി…

Read More

മാണ്ഡ്യയിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് നടി സുമലത

ബെംഗളൂരു: മാണ്ഡ്യയിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് നടി സുമലത. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുമായി അവർ കൂടിക്കാഴ്ച നടത്തി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ മത്സരിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചു. ഇതോടെ ഈ സീറ്റിൽ മത്സരിക്കാൻ തീരുമാനിച്ച കോൺഗ്രസിന്റെ സഖ്യകക്ഷി ജനതാദൾ-എസ് ശക്തമായ എതിർപ്പുമായി രംഗത്തെത്തി. സുമലത മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത് ഇരു പാർട്ടി നേതൃത്വങ്ങളെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. സുമലതയുടെ ഭർത്താവും അന്തരിച്ച കോൺഗ്രസ് നേതാവുമായ അംബരീഷിന്റെ തട്ടകമായിരുന്നു മാണ്ഡ്യ. ഇക്കുറി ഈ സീറ്റ് കോൺഗ്രസിൽനിന്ന്‌ ജനതാദൾ ആവശ്യപ്പെട്ടു. മാണ്ഡ്യ ഒഴികെ മറ്റൊരിടത്തും മത്സരിക്കാൻ ആഗ്രഹമില്ലെന്നും സുമലത സിദ്ധരാമയ്യയെ അറിയിച്ചിട്ടുണ്ട്. ’ഞാൻ…

Read More
Click Here to Follow Us