കര്‍ണാടകയിൽ “രണ്ടര മുഖ്യമന്ത്രി ഭരണം”; പ​രി​ഹ​സി​ച്ച് അമിത് ഷാ.

ബെംഗളൂരു: ര​ണ്ട​ര മു​ഖ്യ​മ​ന്ത്രി ഭരണമാണ് കര്‍ണാടകയിൽ എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാ ഷായുടെ പരിഹാസം. ദേ​വ​നാ​ഹ​ള്ളി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ന്നതിനിടെയായിരുന്നു കർണാടകയിലെ കോ​ണ്‍​ഗ്ര​സ് – ജെ​ഡി​എ​സ് സ​ഖ്യ സ​ർ​ക്കാ​രി​നെ പ​രി​ഹ​സി​ച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

“കര്‍ണാടകയിൽ ആ​ശ​ങ്കാ​കര​മാ​യ അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. കു​മാ​ര​സ്വാ​മി സ്വ​യം മു​ഖ്യ​മ​ന്ത്രി​യെ​ന്ന് വി​ളി​ക്കു​ന്നു. സി​ദ്ദ​രാ​മ​യ്യ ആ​വ​ട്ടെ സൂ​പ്പ​ർ മു​ഖ്യ​മ​ന്ത്രി​യും. ജി. ​പ​ര​മേ​ശ്വ​ര അ​ര മു​ഖ്യ​മ​ന്ത്രി​യും. ഈ ​ര​ണ്ട​ര മു​ഖ്യ​മ​ന്ത്രി സ​ർ​ക്കാ​രി​ന് സം​സ്ഥാ​ന​ത്തെ വി​ക​സ​ന​ത്തി​ന്‍റെ പാ​ത‍​യി​ൽ എ​ത്തി​ക്കാ​നാ​വി​ല്ല. ദേ​ശീ​യ ത​ല​ത്തി​ൽ മ​ഹാ​സ​ഖ്യം എ​ന്താ​ണെ​ന്നാണ് ഈ ​സ​ഖ്യ ഭ​ര​ണം കാ​ട്ടി​ത്ത​രു​ന്ന​ത്” അ​മി​ത് ഷാ ​പ​റ​ഞ്ഞു.

  മെഷീനുകൾ കടലാസിൽ, പൊടി റോഡിൽ; പാഴ് വാക്കായി ഉപമുഖ്യമന്ത്രിയുടെ വാക്ക് ?

ഈ ​സ​ഖ്യ സ​ർ​ക്കാ​ർ ന​മ്മു​ടെ സ​മ്പ​ദ്ഘ​ട​ന​യെ വി​ക​സി​പ്പി​ക്കി​ല്ലെന്നും ഷാ വിമർശിച്ചു. ഇ​വ​ർ​ക്ക് ദ​രി​ദ്ര​രു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കാ​നും ക​ഴി​യി​ല്ല. ഇ​ന്ത്യ​യെ ലോ​ക​ത്തി​ന്‍റെ ഗു​രു​സ്ഥാ​ന​ത്ത് എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ണ്ടും സ​ർ​ക്കാ​ർ രൂ​പി​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രി സമീർ അഹമ്മദ് ഖാന്റെ വീട്ടിൽ കോടികളുടെ മോഷണം: ബന്ധുവും പങ്കാളിയും പിടിയിൽ
[masterslider id="10"]

Related posts