ബെംഗളൂരു: യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്ക് മാറ്റിയപ്പോൾ യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ ഏറുന്നു. നഗരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് ബസ് കയറാൻ നടക്കേണ്ടത് ഒരുകിലോമീറ്ററോളം. ശിവാജി നഗറിലെത്താൻ ഒട്ടോവിളിച്ചാൽ കൊടുക്കേണ്ടത് 400 രൂപ. ഒാൺലൈൻ ടാക്സി വിളിച്ചാൽ ചുരുങ്ങിയത് അര മണിക്കൂറെങ്കിലും കാത്തുനിൽക്കണം. സുരക്ഷയുടെ കാര്യമാണെങ്കിൽ പരിതാപകരം. പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകളുടെ പ്രവർത്തനം കാര്യക്ഷമല്ല. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. ഈ സമയം ചുരുക്കം ഒട്ടോകളാണ് സർവീസ് നടത്തുന്നത്. ഭൂരിപക്ഷം ഓട്ടോകളും സ്റ്റേഷന് പുറത്തായിരിക്കും. ഇവർ ഈടാക്കുന്നത് കഴുത്തറുപ്പൻ നിരക്കാണ്. മൂന്നുകിലോമീറ്റർ യാത്രയ്ക്ക് 200 രൂപ വരെ ഇടാക്കുന്നവരുണ്ട്.…
Read MoreDay: 19 February 2019
എയറോ ഷോക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു പൈലറ്റ് മരിച്ചു.
ബെംഗളൂരു: ബെംഗളൂരുവിൽ എയ്റോ ഇന്ത്യ പ്രദര്‍ശനത്തിനെത്തിയ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചു. സൂര്യകിരണ്‍ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. നോർത്ത് ബെംഗളൂരുവിലെ യെലഹങ്ക എയർബേസിലാണ് അപകടമുണ്ടായത്. എയ്റോബാറ്റിക്സ് പരിശീലനത്തിനിടെയായിരുന്നു അപകടം. Spot visuals: Two aircraft of Surya Kiran Aerobatics Team crashed today at Yelahanka airbase in Bengaluru, during rehearsal for #AeroIndia2019. One civilian hurt. Both pilots ejected, the debris has fallen near ISRO layout, Yelahanka new town area. #Karnataka pic.twitter.com/SaQ5NznTjF…
Read Moreനഗരത്തിൽ ഡ്രോണുകളും ചെറുവിമാനങ്ങളും ബലൂണുകളും നിരോധിച്ചു!
ബെംഗളൂരു: എയ്റോ ഇന്ത്യയുടെ ഷോ നടക്കുന്നതിനാല്‍ നഗരത്തിൽ ഡ്രോണുകളും ചെറുവിമാനങ്ങളും ബലൂണുകളും നിരോധിച്ചു. നാളെ മുതല്‍ അഞ്ചു ദിവസത്തേയ്ക്കാണ് നിരോധനം. സുരക്ഷാമാനദണ്ഡങ്ങളെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് പോലീസ് കമീഷണര്‍ ടി. സുനീല്‍ കുമാര്‍ പറഞ്ഞു. തിരക്ക് ഒഴിവാക്കാനായി എയര്‍ ബേസിനു ചുറ്റുമുള്ള ഹൈവേയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. അതേസമയം ഇന്ന് എയ്റോ ഇന്ത്യ പ്രദര്‍ശനത്തിനെത്തിയ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചു. സൂര്യകിരണ്‍ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. നോർത്ത് ബെംഗളൂരുവിലെ യെലഹങ്ക എയർബേസിലാണ് അപകടമുണ്ടായത്. ഷോയുടെ അവസാന രണ്ട് ദിവസങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കെംപ്കേ ഗൗഡ അന്താരാഷ്ട്ര…
Read More“എനിക്ക് സൈന്യത്തിൽ ചേരണം”; വീരമൃത്യു വരിച്ച ജവാൻ ‘ഗുരു’വിന്റെ ഭാര്യ!
ബെംഗളൂരു: “എനിക്ക് സൈന്യത്തിൽ ചേരണം”; വീരമൃത്യു വരിച്ച സി.ആർ.പി.ഫ്. ജവാന്റെ ഭാര്യ. കരസേനയില്‍ സേവനം അനുഷ്ഠിച്ച് ഭര്‍ത്താവിന്റെ ആഗ്രഹം പൂര്‍ത്തിയാക്കണമെന്ന് പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്റെ ഭാര്യ ആഗ്രഹമറിയിച്ചു. കര്‍ണാടക മണ്ഡ്യ സ്വദേശി എച്ച്. ഗുരുവിന്റെ ഭാര്യ കലാവതിയാണ് ഭര്‍ത്താവിന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി സൈന്യത്തില്‍ ചേരണമെന്നറിയിച്ചത്. ‘എനിക്ക് കരസേനയില്‍ സേവനം അനുഷ്ഠിക്കണം, എന്റെ ഭര്‍ത്താവിന്റെ ആഗ്രഹം പൂര്‍ത്തിയാക്കണം’ എന്ന് കലാവതി പറഞ്ഞു. 10 വര്‍ഷം കൂടി സൈന്യത്തില്‍ സേവനം ചെയ്യണമെന്നാണ് ഭര്‍ത്താവ് ആഗ്രഹിച്ചത്. അത് എന്നിലൂടെ സഫലമാകണം. രാജ്യത്തിന് വേണ്ടി എനിക്കും ജീവിക്കണം, 4 മാസം ഗര്‍ഭിണിയായ ഇവര്‍ കണ്ണീരോടെ…
Read Moreഎയറോഷോ റിഹേഴ്സിനിടയിൽ രണ്ട് സൂര്യകിരൺ വിമാനങ്ങൾ തകർന്നു വീണു;പൈലറ്റുകൾ രക്ഷപ്പെട്ടു.
ബെംഗളൂരു : എയറോ ഷോ യുടെ റിഹേഴ്സലിനിടയിൽ 2 സൂര്യ കിരൺ വിമാനങ്ങൾ തകർന്നു വീണു, രണ്ടു വിമാനത്തിലെ പൈലറ്റുകളും പുറത്തേക്ക് തള്ളപ്പെടുകയും പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു. യെലഹങ്കാ ന്യൂടൗണിന് സമീപം ഐ എസ് ആർ ഒ ലേ ഔട്ടിലാണ് വിമാനം തകർന്നു വീണത്, ഒരാൾക്ക് പരിക്കുണ്ട്. #WATCH Two aircraft of Surya Kiran Aerobatics Team crashed today at Yelahanka airbase in Bengaluru, during rehearsal for #AeroIndia2019. One civilian hurt. Both pilots ejected, the…
Read Moreആ ചുംബനം ഇനി ഓര്‍മ്മ!! ജോര്‍ജ് മെന്‍ഡോന്‍സ വിടവാങ്ങി.
ന്യൂയോര്‍ക്ക്: രണ്ടാം ലോക മഹായുദ്ധത്തിന്റെ ഏറ്റവും മനോഹരമായ ഓര്മ്മചിത്രത്തിലെ നായകന് ജോര്‍ജ് മെന്‍ഡോന്‍സ വിടവാങ്ങി. 95 വയസായിരുന്നു. പെട്ടന്നുണ്ടായ അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ജോര്‍ജ് മെന്‍ഡോന്‍സ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നുവെന്ന് മകള്‍ ഷാരോണ്‍ മൊല്ലെര്‍ വ്യക്തമാക്കി. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ ആഹ്ലാദം ചുംബനത്തിലൂടെ നഴ്സിന് പകര്‍ന്നു നല്കിയ നാവികനാണ് ജോര്‍ജ്ജ് മെന്‍ഡോന്‍സ. ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ വച്ചാണ് 21 വയസുകാരിയായിരുന്ന ഗ്രെറ്റ സിമ്മര്‍ ഫ്രൈഡ്മാന് എന്ന നഴ്സിനെ മെന്‍ഡോന്‍സ ചുംബിച്ചത്. യുഎസിനു മുന്നില്‍ ജപ്പാന് പരാജയം സമ്മതിച്ച ദിവസം ആഘോഷിക്കാനായി ടൈംസ് സ്ക്വയറില്‍ എത്തിയതായിരുന്നു…
Read Moreതോക്കെടുക്കുന്നവരെ ഇല്ലാതാക്കും; ഇത് സൈന്യത്തിന്റെ അന്ത്യശാസനം.
ശ്രീനഗർ: ഇത് അവസാനമുന്നറിയിപ്പാണ്. ഭീകരര്‍ക്ക് അന്ത്യശാസനവുമായി സൈന്യം. ഇനി മാപ്പില്ലെന്നും, തോക്കെടുക്കുന്നവരെ ഇല്ലാതാക്കുമെന്നും കമാൻഡർ കൻവാൾ ജീത് സിംഗ് ധില്ലൻ വ്യക്തമാക്കി. “കീഴടങ്ങുക അല്ലെങ്കില്‍ മരിക്കാന്‍ തയാറാവുക”. ഇതാണ് സൈന്യം ഭീകരര്‍ക്ക് നല്‍കിയിരിക്കുന്ന അന്ത്യശാസനം. സൈനിക മേധാവികള്‍ സംയുക്തമായി ശ്രീനഗറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക് സൈന്യമാണെന്നാണ് സൈനിക മേധാവികള്‍ പറയുന്നത്. കശ്മീരിലെ അമ്മമാരോട് ആരുടേയെങ്കിലും മക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ പിന്തിരിപ്പിക്കാനും അവരോട് കീഴടങ്ങാന്‍ പറയണമെന്നും സൈനിക മേധാവി പറഞ്ഞു. ആരെങ്കിലും തോക്കെടുത്താല്‍ ഇനി നോക്കിനില്‍ക്കില്ലെന്നും…
Read More“കരിങ്കോഴി കുഞ്ഞുങ്ങള്‍ തീര്‍ന്നു”ഇനി പൊള്ളാച്ചിയില്‍ പോയി എടുത്തിട്ട് വേണം;രണ്ട് ദിവസം ഫേസ്ബുക്കില്‍ വൈറലായ പോസ്റ്റിന്റെ ഉടമ സംസാരിക്കുന്നു.
കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ച് ഫേസ്ബുക്കില്‍ വൈറല്‍ ആയ ഒരു പോസ്റ്റ് ആണ് ,”കരിങ്കോഴി കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്’ കൂടെ കോഴികളുടെ ചിത്രവും ഒരു മൊബൈല്‍ നമ്പറും.കൂടുതല്‍ ആളുകളിലേക്ക് അത് എത്തിയതിനു കൂടെ തന്നെ ഇതുമായി ബന്ധപ്പെട്ട നിരവധി ട്രോളുകളും ഇറങ്ങി. സ്വദേശമായ മണ്ണാര്‍ക്കാട് തച്ചനാട്ടുകരക്കടുത്ത് തന്റെ കരിങ്കോഴി വില്‍പ്പന നടത്തുന്ന കടയുടെ സമീപം അബ്ദുല്‍ കരീം സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ തന്നെ സുഹ്യത്തുക്കളായ രണ്ട് പേര്‍ക്ക് ഈ ഫോട്ടോ കമന്റായി കൊടുത്തത് തൊട്ടാണ് സംഗതി…
Read Moreനഗരത്തിൽ നാളെ മുതൽ ആകാശത്ത് വിസ്മയകാഴ്ചയൊരുക്കാൻ ‘എയ്റോ- ഇന്ത്യ’!!
ബെംഗളൂരു: നാളെമുതൽ ബെംഗളൂരു യെലഹങ്ക വ്യോമസേനാതാവളത്തിൽ നടക്കുന്ന അഞ്ച് ദിവസത്തെ എയർ ഷോയിൽ യുദ്ധവിമാനങ്ങൾ ആകാശത്ത് വിസ്മയപ്പറവകളാകും. എയർ ഷോയിൽ രാജ്യത്തെ എയ്റോബാറ്റിക്സ് ടീമുകൾക്കു പുറമെ ആകാശക്കാഴ്ചയൊരുക്കാൻ അമേരിക്ക, ഫ്രാൻസ്, ഇംഗ്ലണ്ട്, റഷ്യ, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ വ്യോമസേനാംഗങ്ങൾ എത്തും. ഫ്രാൻസിന്റെ റഫാൽ യുദ്ധവിമാനത്തിന്റെ പ്രകടനമായിരിക്കും ശ്രദ്ധേയം. വിദേശ എയ്റോബാറ്റിക് ടീമിനോടൊപ്പം ഇന്ത്യയുടെ സൂര്യകിരൺ എയ്റോബാറ്റിക് ടീമും സാരംഗ് ഹെലികോപ്റ്റർ ടീമും പങ്കെടുക്കും. അമേരിക്കൻ വ്യോമസേനയുടെ കരുത്തായ ബി- 52, എഫ്- 16, സി- 17 ഗ്ലോബ് മാസ്റ്റർ വിമാനങ്ങൾ പ്രദർശനത്തിനെത്തും. ഇന്ത്യൻ വ്യോമസേനയുടെ മിറാഷ്- 2000, മിഗ്-21,…
Read Moreമലയാളി സോഫ്റ്റ്വെയർ എൻജിനീയർ പി.ജി.യിൽ മരിച്ച നിലയിൽ കണ്ടെത്തി.
ബെംഗളൂരു: മലയാളിയായ സോഫ്റ്റ്വെയർ എൻജിനീയറെ വിജ്ഞാൻ നഗറിലെ പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ പള്ളിക്കുന്ന് സൗപർണികയിൽ സി.കെ. സന്ദീപ് ശശികുമാർ നമ്പ്യാരെയാണ്(30) മരിച്ച നിലയിൽ കണ്ടത്. സി.ജി.ഐ. കമ്പനിയിൽ സയന്റിഫിക് കൺസൾട്ടന്റായിരുന്നു. വിജ്ഞാൻ നഗറിലാണ് സന്ദീപ് താമസിച്ചിരുന്നത്. ശനിയാഴ്ച വീട്ടിൽനിന്ന് സന്ദീപിന്റെ മൊബൈലിലേക്ക് വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് വീട്ടുകാർ നഗരത്തിൽ താമസിക്കുന്ന ബന്ധുവിനെ വിവരമറിയിച്ചു. ഉച്ചയോടെ ബന്ധു പേയിങ്ഗസ്റ്റ് സ്ഥാപനത്തിലെത്തി മുറിയുടെ ജനൽ തുറന്ന് പരിശോധിച്ചപ്പോഴാണ് കമിഴ്ന്നുകിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. എച്ച്. എ.എൽ. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.…
Read More