“എനിക്ക് സൈന്യത്തിൽ ചേരണം”; വീരമൃത്യു വരിച്ച ജവാൻ ‘ഗുരു’വിന്റെ ഭാര്യ!

ബെംഗളൂരു: “എനിക്ക് സൈന്യത്തിൽ ചേരണം”; വീരമൃത്യു വരിച്ച  സി.ആർ.പി.ഫ്. ജവാന്റെ ഭാര്യ. കരസേനയില്‍ സേവനം അനുഷ്ഠിച്ച് ഭര്‍ത്താവിന്റെ ആഗ്രഹം പൂര്‍ത്തിയാക്കണമെന്ന് പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്റെ ഭാര്യ ആഗ്രഹമറിയിച്ചു.

കര്‍ണാടക മണ്ഡ്യ സ്വദേശി എച്ച്. ഗുരുവിന്റെ ഭാര്യ കലാവതിയാണ് ഭര്‍ത്താവിന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി സൈന്യത്തില്‍ ചേരണമെന്നറിയിച്ചത്. ‘എനിക്ക് കരസേനയില്‍ സേവനം അനുഷ്ഠിക്കണം, എന്റെ ഭര്‍ത്താവിന്റെ ആഗ്രഹം പൂര്‍ത്തിയാക്കണം’ എന്ന് കലാവതി പറഞ്ഞു. 10 വര്‍ഷം കൂടി സൈന്യത്തില്‍ സേവനം ചെയ്യണമെന്നാണ് ഭര്‍ത്താവ് ആഗ്രഹിച്ചത്. അത് എന്നിലൂടെ സഫലമാകണം. രാജ്യത്തിന് വേണ്ടി എനിക്കും ജീവിക്കണം, 4 മാസം ഗര്‍ഭിണിയായ ഇവര്‍ കണ്ണീരോടെ പറഞ്ഞു.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

പിറക്കാന്‍ പോകുന്ന ഈ കുഞ്ഞിനെയും തങ്ങളുടെ മറ്റ് ചെറുമക്കളെയും സൈന്യത്തില്‍ ചേര്‍ക്കുമെന്ന് ഗുരുവിന്റെ മാതാപിതാക്കളും പറഞ്ഞു. 6 മാസം മുന്‍പാണ് ഗുരുവിന്റെയും കലാവതിയുടെയും വിവാഹം. ബിരുദധാരിയായ കലാവതിയെ എംഎയ്ക്ക് ചേര്‍ക്കാനുള്ള ഒരുക്കത്തിനിടെയാണ് ഭീകരാക്രമണത്തിനിടെ ഗുരുവിന്റെ ജീവന്‍ നഷ്ടമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
[masterslider id="10"]

Related posts